11 August Tuesday

അഭിനേതാവിന്റെ ഇച്ഛാശക്തി

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020

ഓരോ കഥാപാത്രത്തിനുംവേണ്ടി സ്വയം അർപ്പിക്കുന്ന നടനാണ്‌ മോഹൻലാൽ. അതാണ്‌ ലാലിന്റെ മഹത്വം. എത്രയോ കഥാപാത്രങ്ങൾക്കാണ്‌ ലാൽ ജീവൻ നൽകിയിരിക്കുന്നത്‌. ഓരോ കഥാപാത്രത്തിനും ഓരോ മനസ്സുണ്ട്‌. ആ മനസ്സ്‌ പിടിച്ചെടുക്കുന്നതിലും തിരിച്ചറിയുന്നതിലുമാണ്‌ ലാലിന്റെ കഴിവ്‌. ഫിസിക്കൽ കപ്പാസിറ്റി എന്നതിലുപരിയായി നമുക്ക്‌ പിടികിട്ടാത്ത ഒരു ഇച്ഛാശക്തിയാണ്‌ ലാലിനെ വ്യത്യസ്‌തനാക്കുന്നത്‌.

വളരെവേഗം ഓരോ കഥാപാത്രമായി എങ്ങനെ മാറുന്നുവെന്ന്‌ അദ്ദേഹത്തോട്‌ ചോദിച്ചാൽ അദ്ദേഹത്തിനുതന്നെ അറിയില്ല. തനിക്ക്‌ ഇതെല്ലാം ചെയ്യാൻ കഴിയുന്നുവെന്ന അഹങ്കാരവും അദ്ദേഹത്തിനില്ല. ഓരോ കഥാപാത്രത്തിലും സ്വയം അർപ്പിക്കുന്ന സ്വഭാവമാണ്‌ ലാലിന്‌. മലയാള സിനിമ എക്കാലവും അദ്ദേഹത്തോട്‌ കടപ്പെട്ടിരിക്കുന്നു.


 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top