25 September Saturday

സായ്‌കുമാർ നിർദേശിച്ചു; പാതിരാത്രി കണ്ടെത്തി

ഷാജി കൈലാസ്‌Updated: Monday Sep 13, 2021



റിസബാവയെ മലയാളി ആദ്യം ബിഗ്‌സ്‌ക്രീനിൽ കണ്ടത്‌ ഞാൻ സംവിധാനം ചെയ്‌ത ‘ഡോ. പശുപതി’യിലൂടെയാണ്‌.  കഥയും തിരക്കഥയും സംഭാഷണവും രഞ്‌ജി പണിക്കരായിരുന്നു.  സായ്‌കുമാറിന്‌ നിശ്ചയിച്ച റോളിലേക്കാണ്‌ റിസബാവ എത്തിയത്‌.
സിനിമയിൽ പപ്പനെന്ന വേഷം സായ്‌കുമാറിന്‌ വച്ചതായിരുന്നു. എന്നാൽ  മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്നതിനാൽ പശുപതിയിൽ സഹകരിക്കുന്നതിൽ അസൗകര്യമായി.  ‘ഷാജി ചേട്ടാ ഒരുപ്രശ്‌നമുണ്ട്‌. പെട്ടെന്ന്‌ ചെയ്യാൻ പറ്റില്ല.  പകരം ഞാനൊരു ആളെ നിർദേശിക്കാം. ഞാനിപ്പോൾ ചെയ്യുന്ന നാടകത്തിൽ എനിക്ക്‌ പകരം ഒരാളുണ്ട്‌. പേര്‌ റിസബാവ. അദ്ദേഹത്തെ കണ്ടിട്ട്‌  ഓകെയാണെങ്കിൽ ചെയ്‌തോളൂ’വെന്ന്‌ സായ്‌കുമാർ പറഞ്ഞു.  

തുടർന്ന്‌ രഞ്‌ജി റിസബാവയെ തേടിയിറങ്ങി.  ആലപ്പുഴയിലെ ഉൾപ്രദേശത്തെ അമ്പലത്തിൽ നാടകം നടക്കുന്നതറിഞ്ഞ്‌ അവിടെ എത്തി. രാത്രി പന്ത്രണ്ടിനാണ്‌ കണ്ടുപിടിച്ചത്‌.  നാടകം കഴിഞ്ഞ്‌ പുറത്തേക്ക്‌ വരികയായിരുന്നു റിസബാവ. അവിടെനിന്ന്‌ രഞ്‌ജി എന്നെ വിളിച്ചു. ‘ഷാജീ കറക്ടാണ്‌. മിടുക്കനാണ്‌. സ്വാതി തിരുനാളിന്റെ വേഷമാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. മീശയൊന്നുമില്ല പുള്ളിക്കെന്നും  ക്ലീൻ ഷേവാണെന്നും’ രഞ്‌ജി പറഞ്ഞു. രണ്ട്‌ ദിവസത്തിനകം റിസബാവയുമായി കൊച്ചിയിൽ എത്തി. അങ്ങനെ ആ വേഷം ചെയ്‌തു.

ഈ അടുത്തും റിസബാവ ഞാനുമായി സഹകരിച്ചിരുന്നു. വലിയ  വേദനയാണ്‌ ആ വേർപാട്‌. ഞങ്ങൾ സിനിമയിൽ അവതരിപ്പിച്ച വ്യക്തി വിട പറയുന്നത്‌ വല്ലാത്തൊരു അവസ്ഥയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top