25 May Monday

യൂദാസിന്റെ മുഖമുള്ള ഒരാൾ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020


കുന്നമംഗലം
ഹോളിവുഡ് സംവിധായകൻ സ്പീൽബർഗ്  ബൈബിൾ എന്ന  തന്റെ സിനിമയിലേക്ക് യൂദാസിന്റ മുഖമുള്ള ഒരു നടനെ തേടി നടക്കുകയായിരുന്നു. ലോകോത്തരനിലവാരമുള്ള ആയിരക്കണക്കിന് നടന്മാർക്ക് ലഭിക്കാത്ത ആ സൗഭാഗ്യമാണ് മലയാള നടനായ ശശി കലിംഗക്ക് വന്നുചേർന്നത്.

ഗൾഫിൽ ഗദ്ദാമ എന്ന സിനിമയുടെ ഒരു പരിപാടിക്കിടയിലാണ് ശശി കലിംഗയെ ബൈബിൾ സിനിമയുടെ അണിയറ പ്രവർത്തകർ കാണാനിടയാകുന്നത്. തുടർന്ന് അദ്ദേഹം അഭിനയിച്ച സിനിമകളുടെ ദൃശ്യങ്ങളും ചിത്രങ്ങളും കണ്ട സ്പീൽബർഗ് തന്റെ മനസ്സിലുള്ള യൂദാസ് എന്ന കഥാപാത്രത്തിന്റെ മുഖവും ആകാരവും ശശിയിൽ കണ്ടു. അങ്ങനെ മിഷൻ ഇംപോസിബിൾ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടനായി മാറിയ ടോം ക്രൂസിനോടൊപ്പം ശശി കലിംഗ ഹോളിവുഡിൽ യൂദാസായി ഇടം നേടി. ഏതൊരു നടനും സ്വപ്നംകാണുന്ന ഏറ്റവും വലിയ അംഗീകാരം.

സിദ്ധാർഥ് ഭരതൻ സംവിധാനംചെയ്ത, ഡബിങ്‌ പൂർത്തിയാവാത്ത ജിന്ന്, കുമാർ നന്ദ സംവിധാനംചെയ്ത വെള്ളാരംകുന്നിലെ വെള്ളിമീനുകൾ  എന്നിവയാണ് ശശി കലിംഗയുടെ പുറത്തിറങ്ങാനുള്ള സിനിമകൾ. പപ്പൻ നരിപ്പറ്റയുടെ ‘ഷേധം' എന്ന സിനിമയിൽ അഭിനയിക്കാനിരിക്കെയാണ് മരണത്തിന്‌ കീഴടങ്ങിയത്‌.


പ്രധാന വാർത്തകൾ
 Top