11 August Tuesday

ജന്മദിനാശംസകളെ തൊഴുകൈകളോടെ സ്വീകരിച്ചാലും, പ്രിയസുഹൃത്തേ

രഞ്ജിത്‌Updated: Thursday May 21, 2020

1960 മെയ്‌ 21ന്‌ മോഹൻലാൽ ജനിച്ചു എന്നതാണ്‌ പടിഞ്ഞാറൻ കലണ്ടർ പ്രകാരമുള്ള കണക്ക്‌. അന്നേ ദിവസം പിറന്ന മോഹൻലാൽ തന്റെ മാതാപിതാക്കളുടെയും അടുത്ത ബന്ധുജനങ്ങളുടെയും മനസ്സുകളിലേക്കാണ്‌ താൻ ജനിച്ചു എന്നത്‌ മൂകഭാഷയിൽ അല്ലെങ്കിൽ  കരച്ചിൽ എന്ന സാർവലോക ഭാഷയിൽ അറിയിപ്പ്‌ നടത്തിയത്‌.

പിന്നീട്‌ അഞ്ചാം വയസ്സിൽ സ്‌കൂളിന്റെ പടികയറിയ ദിവസംതൊട്ട്‌ കലാലയ വിദ്യാഭ്യാസം അവസാനിപ്പിച്ച്‌ പുറത്തിറങ്ങുംവരെയുള്ള കാലയളവിൽ അയാൾ തന്റെ ചങ്ങാതിമാരുടെ മനസ്സുകളിൽ താൻ ജനിച്ചു എന്നും താൻ വളരുന്നുവെന്നും ബോധ്യപ്പെടുത്തി. 1980ൽ അയാൾ തിരശീലയിൽ ചലിക്കുകയും പ്രേക്ഷകരുടെ കണ്ണുകളിലൂടെ അവരുടെ ഹൃദയത്തിൽ പിറക്കുകയും ചെയ്‌തു. ആ പിറവിക്ക്‌ 2020-ൽ 60 വയസ്സായിരിക്കുന്നു. 60 വർഷമായി ഒരേ അരങ്ങിൽ മുഖമെഴുത്തും ഉടുത്തുകെട്ടും മാറാനുള്ള സമയപരിമിതികളിൽ വേവലാതിപ്പെടാൻ മനസ്സിനെ വിടാതെ അയാൾ പകർന്നാട്ടങ്ങളുടെ രാപ്പകലുകൾ വർധിച്ച വീര്യത്തോടെ തുടരുകയായിരുന്നു.

എവിടെയും കൊട്ടിഘോഷിക്കാതെ താങ്കൾ പുലർത്തുന്ന സഹജീവിസ്‌നേഹത്തിന്റെ, കരുതലിന്റെ ശക്തി താങ്കൾക്ക്‌ കൂട്ടായുണ്ടാകും എന്നും. താങ്കളെ അകമഴിഞ്ഞ്‌ സ്‌നേഹിക്കുന്ന, താങ്കളെ കണ്ട്‌ വിസ്‌മയം തീർന്നിട്ടില്ലാത്ത പ്രേക്ഷകകോടികളുടെ ജന്മദിനാശംസകളെ എന്നത്തെയുംപോലെ തൊഴുകൈകളോടെ സ്വീകരിച്ചാലും, പ്രിയസുഹൃത്തേ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top