കൊച്ചി> ഓമനശിഷ്യന്മാർ ഓമനക്കുട്ടൻ മാഷിന് ആദരമർപ്പിച്ചിട്ട് അധികദിവസങ്ങളായിട്ടില്ല. മൂന്നിന് താജ് റസിഡൻസിയിൽ നടന്ന പുസ്തകം പ്രകാശിപ്പിക്കൽ ചടങ്ങിൽ മാഷ് വീണ്ടും മഹാരാജാസ് കോളേജ് അധ്യാപകനായി. തോളിൽ കൈയിട്ടുനടന്ന പഴയ വിദ്യാർഥികളായി ശിഷ്യന്മാരും. മക്കളും മരുമക്കളും മഹാരാജാസിലെ ശിഷ്യരും സുഹൃത്തുക്കളും ഒത്തുചേർന്ന ചടങ്ങിൽ മാഷിന്റെ ദീർഘകാല ആഗ്രഹമായിരുന്ന രണ്ടു പുസ്‌തകങ്ങളും പുനഃപ്രകാശിപ്പിച്ചു.
വിദ്യാർഥികളെ സുഹൃത്തുക്കളെപ്പോലെ സ്‌നേഹിക്കുകയും ചേർത്തുനിർത്തുകയും ചെയ്‌ത അധ്യാപകരായിരുന്നു ഓമനക്കുട്ടൻ സാറും ഭരതൻ സാറുമെന്ന് അന്ന് നടൻ മമ്മൂട്ടി പറഞ്ഞു. സ്വന്തം പേരിലെ ഓമനത്തം ജീവിതത്തിലും കാത്തുസൂക്ഷിച്ച വ്യക്തിത്വമാണ് മാഷിന്റേതെന്നും. സലിംകുമാർ എന്ന നടനെ വളർത്തിയെടുത്തത് മഹാരാജാസാണെങ്കിൽ ആ ക്യാമ്പസിൽ അതിരുകളില്ലാത്ത സ്‌നേഹം ചൊരിഞ്ഞ അധ്യാപകനായിരുന്നു മാഷെന്ന് സലിംകുമാറും പറഞ്ഞു. ‘ശവംതീനികൾ’, "തെരഞ്ഞെടുത്ത കഥകൾ' എന്നീ പുസ്തകങ്ങളാണ് സൗഹൃദസദസ്സിൽ പ്രകാശിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..