28 November Saturday

ബാലറ്റ് പെട്ടി ‘ജയിൽചാടി’

വെബ് ഡെസ്‌ക്‌Updated: Saturday Nov 21, 2020


തിരുവനന്തപുരം
തദ്ദേശതെരഞ്ഞെടുപ്പിൽ ബാലറ്റുകളും മറ്റു രേഖകളും ഭദ്രമായി എത്തിക്കാനുള്ള പെട്ടി ഇക്കുറി ‘ജയിൽചാടി’യെത്തും. അതോടൊപ്പം കവറും ജയിലിൽനിന്നുതന്നെയെത്തും. 3200 പെട്ടിയും ഒന്നര ലക്ഷം കവറുമാണ്‌ ജയിൽ അന്തേവാസികൾ നിർമിക്കുന്നത്‌.

നിർമാണം പൂർത്തിയായ പെട്ടികൾ വിവിധ ജില്ലകളിലെത്തി. വിവിധ വർണത്തിലുള്ള കവർ നിർമാണം അന്തിമഘട്ടത്തിലും. ബാലറ്റ്‌ നിക്ഷേപിക്കാനുള്ള കവർ മുൻ വർഷങ്ങളിലും നിർമിച്ച്‌ നൽകിയിരുന്നെങ്കിലും ആദ്യമായാണ്‌ പെട്ടികൾ ജയിലിൽ ഒരുക്കുന്നത്‌.

സർക്കാർ പ്രസിൽ അച്ചടിക്കുന്ന ബാലറ്റുകൾ ഭദ്രമായി എത്തിക്കാനാണ്‌ പ്ലൈവുഡ്‌ പെട്ടികൾ നിർമിക്കുന്നത്‌. സ്വകാര്യ സ്ഥാപനങ്ങൾക്കാണ്‌ സാധാരണ കരാർ ലഭിച്ചിരുന്നത്‌. ഇത്തവണ കുറഞ്ഞ തുകയ്ക്കുള്ള ക്വട്ടേഷൻ നൽകിയതോടെ കരാർ ജയിൽവകുപ്പിന്‌ ലഭിച്ചു.

പൂജപ്പുര സെൻട്രൽ ജയിൽ മാനുഫാക്‌ചറിങ്‌ യൂണിറ്റിലെ കാർപെന്ററി വിഭാഗമാണ്‌ പെട്ടികൾ നിർമിച്ചത്‌. 25 പേർ അഞ്ച്‌ വിഭാഗത്തിലായി  പകലും രാത്രിയും ജോലി ചെയ്‌തു. 127 രൂപയാണ്‌ ഇവർക്ക്‌ സർക്കാർ നിശ്ചയിച്ച ദിവസവേതനം. ഓവർ ഡ്യൂട്ടി ചെയ്‌തതിനാൽ ഇവർക്ക് ഇരട്ടിക്കൂലി ലഭിക്കുമെന്ന്‌ അസിസ്റ്റന്റ്‌ സൂപ്രണ്ട്‌ ഇസിഡോർ ജോയി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top