17 September Tuesday

മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചത് ഈ ചരിത്രം കൂടി: നിയമസഭ 42 വര്‍ഷം മുമ്പ് ഞെട്ടലോടെ കേട്ട ആ പ്രസംഗം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

അടിയന്തരാവസ്ഥയുടെ നാല്‍പ്പത്തിനാലാം വാര്‍ഷികം വ്യാഴാഴ്ച ആചരിച്ച ദിവസം കേരള നിയമസഭയില്‍ ഒരു ലോക്കപ്പ് മര്‍ദ്ദനത്തെ ചൊല്ലിയുള്ള അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അതില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു:

''ഒരു കസ്റ്റഡി മരണത്തെയും സര്‍ക്കാര്‍ ന്യായീകരിക്കില്ല. മരണത്തിന് ഉത്തരവാദി ആരായാലും കര്‍ശന നടപടി സ്വീകരിക്കും..ഇന്ന് അടിയന്തരാവസ്ഥയുടെ ഓര്‍മ്മ ദിവസമാണെന്നും അതേ ദിവസം തന്നെ കസ്റ്റഡി മരണത്തെക്കുറിച്ച് താന്‍ മറുപടി പറയേണ്ടി വരുന്നത് വിധിവൈപരീത്യം ആണ്''

എംഎല്‍എ ആയിരുന്നിട്ടുപോലും ലോക്കപ്പില്‍ ക്രൂര മര്‍ദ്ദനം നേരിടേണ്ടിവന്ന ഒരു കാലത്തിന്റെ ഓര്‍മ്മപുതുക്കല്‍ കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ ഈ വാക്കുകള്‍ എന്ന് വ്യക്തം.

അടിയന്തരാവസ്ഥയ്ക്കു ശേഷം നിലവില്‍ വന്ന നിയമസഭയില്‍ 1977 മാര്‍ച്ച് 30 നു ചെയത പ്രസംഗത്തില്‍ അടിയന്തരാവസ്ഥക്കാലത്ത് തനിക്ക് ലോക്കപ്പിലേറ്റ ഭീകര മര്‍ദ്ദനതതിന്റെ ചിത്രം അദ്ദേഹം വരച്ചുകാട്ടിയിരുന്നു. സഭ ഞെട്ടലോടെ കേട്ട ആ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം (സഭാരേഖകളില്‍ നിന്ന്) ഇവിടെ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top