27 June Thursday

പി ആർ നടരാജന്റെ ഭൂരിപക്ഷം 179143

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019


കോയമ്പത്തൂർ
സിപിഐ എം സ്ഥാനാർഥിയായി കോയമ്പത്തൂരിൽ മത്സരിച്ച‌് വിജയിച്ച പി ആർ നടരാജന്റെ ഭൂരിപക്ഷം 179143. പി ആർ നടരാജന‌് 571150 വോട്ടും എതിർ സ്ഥാനാർഥി ബിജെപിയിലെ സി പി രാധാകൃഷ്‌ണന്‌ 392007 വോട്ടും ലഭിച്ചു. മധുരയിൽ സിപിഐ എം സ്ഥാനാർഥി സു വെങ്കടേശൻ 139395 വോട്ടിനാണ‌് വിജയിച്ചത‌്. വെങ്കടേശന‌് 447075 വോട്ടും എഐഎഡിഎംകെയിലെ വി വി ആർ രാജ‌് സത്യന‌് 307680 വോട്ടും ലഭിച്ചു. നാഗപട്ടണത്ത‌് സിപിഐ സ്ഥാനാർഥി എം സെൽവരാജിന്റെ ഭൂരിപക്ഷം 211353 ആണ‌്. തിരുപ്പൂരിൽ സിപിഐ സ്ഥാനാർഥി കെ സുബ്ബരായൻ 93368 വോട്ടിന‌് വിജയിച്ചു.

വോട്ടെടുപ്പിന്റെ അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞുനിന്ന ചിദംബരം മണ്ഡലത്തിൽ രാത്രി ഏറെ വൈകിയാണ‌് വിടുതലൈ ചുരുതൈകൾ നേതാവ‌് തോൾ തിരുമാവളവന്റെ വിജയം പ്രഖ്യാപിച്ചത‌്. 3219 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ‌് എഐഎഡിഎംകെ സ്ഥാനാർഥി പി ചന്ദ്രശേഖറിനെ തിരുമാവളവൻ തോൽപ്പിച്ചത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top