20 August Tuesday

നിലനിൽപ്പീയം

ദിനേശ്‌ വർമUpdated: Friday Mar 15, 2019

 

‘പ്രതിബദ്ധത കേവലം ഒരു വാക്കല്ല, അതൊരു കർമപദ്ധതിയാണ‌്’ എന്ന‌്. പി ജയരാജനെപ്പോലെ ജനങ്ങളോടുള്ള പ്രതിബദ്ധതയിൽ തുള്ളിപോലും വെള്ളം ചേർക്കാത്ത ഇടതുപക്ഷ നേതാക്കളെയല്ലാതെ മറ്റാരെയാണ‌് പാർലമെന്റിലേക്ക‌് അയക്കേണ്ടത‌്. ഈ വ്യാജ ‘അഹിംസ’ക്കാർക്ക‌് ജനഹൃദയത്തിൽനിന്ന‌് അവരെ ‘ഡിലീറ്റ്‌’ ചെയ്യാൻ കഴിയില്ല തന്നെ
 

 

വി കെഎന്നിന്റെ പ്രശസ‌്തമായ കഥകളിലൊന്നാണ‌് നിലനിൽപ്പീയം. അക്ഷരാർഥംതന്നെ, നിലനിൽക്കാനുള്ള കളികൾ പലതാണല്ലോ. അതിന‌് കള്ളനാണയങ്ങളിറക്കുമ്പോഴാണ‌് മറ്റെന്തക്കെയോ മറച്ചുവയ‌്ക്കാനുള്ള വ്യഗ്രത പുറത്താകുന്നത‌്. സോഷ്യൽ മീഡിയയിൽ നല്ലൊരു ശതമാനം കണ്ണുകൾ ഇപ്പോൾ വടകരയിലാണ‌്. അവിടെ മത്സരിക്കുന്ന എൽഡിഎഫ‌് സ്ഥാനാർഥി അക്രമത്തിനു നേതൃത്വം കൊടുക്കുന്നയാളാണത്രെ! അക്രമരാഷ‌്ട്രീയത്തിന്റെ വേദന ഏറ്റവും ആഴത്തിൽ അനുഭവിച്ചയാളാണ‌് വടകരയിലെ എൽഡിഎഫ‌് സ്ഥാനാർഥി പി ജയരാജൻ. അക്കാര്യമാണ‌് ഇക്കൂട്ടർ ആദ്യമേ മറയ‌്ക്കുന്നത‌്. തൊട്ടപ്പുറത്തെ പന്തിയിലിരുന്ന‌് പി ജയരാജൻ ഊണുകഴിക്കാൻ പാടുപെടുന്നത‌ുകണ്ട‌് കുറ്റബോധം തോന്നിയെന്നാണ‌് പ്രിയ കഥാകൃത്ത‌് അശോകൻ ചരുവിൽ എഴുതിയത‌്.

പി ജയരാജൻ അക്രമകാരിയാണെന്ന‌് എത്ര പ്രചരിപ്പിച്ചാലും കണ്ണൂരോ വടകരയിലോ ഒരു കുഞ്ഞും വിശ്വസിക്കില്ല. അദ്ദേഹത്തെ നേരിട്ടറിയുന്ന ആരും ഈ വലിയ നുണ വിശ്വസിക്കില്ല. കാരണം, അവർക്കറിയാവുന്നത‌് മനുഷ്യസ‌്നേഹിയായ, സാന്ത്വനചികിത്സാ പ്രസ്ഥാനത്തിന്റെ അമരക്കാരനായ, ഏതൊരാവശ്യത്തിനും ഓടിച്ചെന്ന‌് കാണാവുന്ന പി ജയരാജനെയാണ‌്. ട്രോൾ വേട്ടക്കാർക്കും അത‌് നന്നായി അറിയാം. പക്ഷേ, മധ്യ–-ദക്ഷിണ‌ കേരളത്തിൽ ഈ വ്യാജപ്രചാരണംകൊണ്ട‌് രണ്ട‌ു വോട്ട‌് വീണാലോ എന്ന ദുരുദ്ദേശ്യമാണ‌് പിന്നിൽ. അതും നടക്കാൻ പോകുന്നില്ല. ചോറുണ്ണുന്നവരാണല്ലോ എല്ലാവരും. ‘അഹിംസാവാദി’കളായ ഈ ‘ ഷെയർ മാർക്കറ്റു’കാർ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ചരിത്രം മറന്നാലും ജനങ്ങൾ ഓർത്തുവയ‌്ക്കുന്നുണ്ട‌്.  എൽഎൽഎ ആയിരുന്ന കുഞ്ഞാലിയും നാൽപ്പാടി വാസുവും മുതൽ എത്രയോ പേരുകൾ പറയാനാകും, ഇവരുടെ കത്തിക്കിരയായവർ. നിരവധി കേസുകളിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന കെ സുധാകരനെയും ഇത്തരുണത്തിൽ ഓർക്കുന്നത‌് നല്ലതാണ‌്.  പി ജയരാജന‌് മുമ്പ‌് വോട്ട‌്ചെയ‌്തവരെയും ഇനി വോട്ട‌് ചെയ്യാൻ പോകുന്നവരെയും മോശക്കാരാക്കുന്നു ഈ നുണക്കഥകൾ. തെരഞ്ഞെടുപ്പുകളിൽ വലിയ ഭൂരിപക്ഷത്തിന‌് ജയിച്ചയാളാണ‌് പി ജയരാജൻ. ജനങ്ങൾക്ക‌് അദ്ദേഹത്തിനെ അറിയാം എന്നാണർഥം. ഫലത്തിൽ, അക്രമരാഷ‌്ട്രീയത്തിന്റെ പേര‌ുപറഞ്ഞ‌് ഇടതുപക്ഷത്തിന‌് വോട്ട‌് ചെയ്യുന്നവരെ അപമാനിക്കുകയാണ‌്.

സാർത്രിന്റെ പ്രശസ‌്തമായ ഒരു വാക്യമുണ്ട‌്; ‘പ്രതിബദ്ധത കേവലം ഒരു വാക്കല്ല, അതൊരു കർമപദ്ധതിയാണ‌്’ എന്ന‌്. പി ജയരാജനെപ്പോലെ ജനങ്ങളോടുള്ള പ്രതിബദ്ധതയിൽ തുള്ളിപോലും വെള്ളം ചേർക്കാത്ത ഇടതുപക്ഷ നേതാക്കളെയല്ലാതെ മറ്റാരെയാണ‌് പാർലമെന്റിലേക്ക‌് അയക്കേണ്ടത‌്. ഈ വ്യാജ ‘അഹിംസ’ക്കാർക്ക‌് ജനഹൃദയത്തിൽനിന്ന‌് അവരെ ‘ഡിലീറ്റ്‌’ ചെയ്യാൻ കഴിയില്ല തന്നെ.

ടി‘പ്പണി’: കർത്താവ‌് എന്നും കരുണാമയനെന്ന‌് പി ജെ ജോസഫ‌്. അതിലാർക്കും സംശയമില്ലല്ലോ.  പാലായിലെ ‘കർത്താവി’ന‌് കരുണയില്ലെന്നായിരിക്കും കവി ഉദ്ദേശിച്ചത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top