21 February Thursday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Dec 30, 2018

 1948 കാലം പറഞ്ഞത് ജനുവരി 4ന്

തില്ലങ്കേരി സമരചരിത്രം പറയുന്ന 1948 കാലം പറഞ്ഞത് ജനുവരി 4ന് തിയറ്ററിൽ. സിപിഐ എം കൺട്രോൾ കമ്മീഷൻ ചെയർമാൻ ടി കൃഷ്ണൻ രക്ഷാധികാരിയായ തില്ലങ്കേരിയിലെ ജനകീയ കൂട്ടായ്‌മക്കുവേണ്ടി ചന്ദ്രൻ തിക്കോടിയാണ് സിനിമ നിർമിച്ചത്‌. ഭാരതി ക്രിയേഷൻസിന്റെ ബാനറിലെത്തുന്ന സിനിമയുടെ സംവിധാനംചെയ്‌തത് രാജീവ് നടുവനാട്‌. ബാല, ശ്രീജിത്ത് രവി, സായികുമാർ, അനൂപ് ചന്ദ്രൻ, ശിവജി ഗുരുവായൂർ, സീമാ ജി നായർ, ജയശ്രി, ഊർമിള ഉണ്ണി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. തിരക്കഥ സുരേന്ദ്രൻ കല്ലൂർ. ഗാനരചന ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ. സംമഗീതം മോഹൻ സിത്താര.
നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് 4ന്
സി എസ് വിനയൻ കഥയെഴുതി സംവിധാനം ചെയ്യുന്ന  നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്  ജനുവരി നാലിന് തിയറ്ററിൽ.  ഭഗത് മാനുവൽ, ജയകുമാർ, ശൈത്യ സന്തോഷ്, രൺജി പണിക്കർ, എം ആർ ഗോപകുമാർ, ശിവജി ഗുരുവായൂർ,  സ്റ്റെല്ല, ആതിര, അംബികാ മോഹൻ തുടങ്ങിയവരാണ് അഭിനയിക്കുന്നത്‌. റിജോയ്സ് ഫിലിം കമ്പനിയുടെ ബാനറിൽ ജലേഷ്യസ് ജി നിർമിക്കുന്ന  ചിത്രത്തിന്റെ തിരക്കഥ രചിച്ചത്‌ സന്തോഷ് ഗോപൻ, അഭിലാഷ് കെ ബി എന്നിവരാണ്‌.  ഗാനരചന -ജി വിനുനാഥ്, സംഗീതം- അരുൺരാജ്.
 

ഒരു കാറ്റിൽ ഒരു പായ്‌‌ക്കപ്പൽ 4ന്

സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, മൈഥിലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജയകുമാർ പ്രഭാകരൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു കാറ്റിൽ ഒരു പായ്‌ക്കപ്പൽ  ജനുവരി നാലിന് തിയറ്ററിൽ. പി ബാലചന്ദ്രൻ, സുനിൽ സുഖദ, അപ്പുണ്ണി ശശി,  ജോയ് മാത്യു, ശ്രീലക്ഷ്മി, ലാലി വിൻസെന്റ്, ഡോണി ജോൺസൺ, ആശാ ശ്രീകാന്ത്, മാധുരി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  സൺ ആഡ്സ് ആൻഡ‌് ഫിലിം പ്രൊഡക‌്ഷൻസിന്റെ ബാനറിൽ ഡോക്ടർ സുന്ദർ മേനോൻ നിർമിക്കുന്ന  ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ശ്യാം പി എസ്.   ഗാനരചന സന്തോഷ് വർമ. സംഗീതം ബിജി പാൽ. 
 
 
 

സകല കലാശാല 4ന്‌

നിരഞ്ജ് മണിയൻപിള്ള രാജു, ധർമജൻ ബോൾഗാട്ടി, ഗ്രിഗറി, മാനസ രാധാകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് ഗുരുവായൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന സകല കലാശാല ജനുവരി 4ന്  തിയറ്ററിൽ.  മൂത്തേടൻ ഫിലിംസിന്റെ ബാനറിൽ ഷാജി മൂത്തേടൻ നിർമിക്കുന്ന ഈ ചിത്രത്തിന്‌ ജയരാജ്, മുരളി ഗിന്നസ് എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു. ഗാനരചന ബി കെ ഹരിനാരായണൻ, സംഗീതം എബി ടോം സിറിയക്. 
 

 

 

മാധവീയം 11ന്‌

തേജസ്  പെരുമണ്ണ സംവിധാനംചെയ്യുന്ന മാധവീയം ജനുവരി 11ന് തിയറ്ററുകളിൽ.  വിനീത്, പ്രണയ, ബാബു നമ്പൂതിരി, തേജസ് പെരുമണ്ണ, ശ്രീകുമാർ മേനോൻ,  ഗീതാവിജയൻ, കുട്ട്യേടത്തി വിലാസിനി, അംബികാമോഹൻ തുടങ്ങിയവരാണ്‌ മുഖ്യവേഷത്തിൽ. കഥ, തിരക്കഥ, സംഭാഷണം തേജസ് പെരുമണ്ണ,  സുധി.
 
 
 
 
 

പന്ത്

ആദി  സംവിധാനംചെയ്യുന്ന പന്ത്‌  ജനുവരി ആദ്യവാരം തിയറ്ററിൽ.  അപോഗി ഫിലിംസിനുവേണ്ടി ഷാജി ചങ്ങരംകുളം നിർമിക്കുന്ന ചിത്രത്തിൽ വിനീത്, അഭിനി ആദി, ഇന്ദ്രൻസ്‌, അജു വർഗീസ്‌,  സുധീഷ്, നെടുമുടിവേണു,  സുധീർകരമന, ഇർഷാദ്‌,  ശ്രീകുമാർ, ജയകൃഷ്ണൻ, വിനോദ് കോവൂർ, മുന്നമിലൻ, ബീഗംറാബിയ, തുഷാര നമ്പ്യാർ, ശ്രീകുമാർ, ജയകൃഷ്ണൻ, വിനോദ് കോവൂർ തുടങ്ങിയവരാണ്‌ പ്രധാനവേഷങ്ങളിൽ. ഗാനരചന ഷംസുദീൻ കുട്ടോത്ത്, മനീഷ് എം പി. സംഗീതം ഈശൻ ദേവ്. 

അഭയാർഥികൾ

രോഹിൻഗ്യൻ അഭയാർഥികളുടെ ജീവിതം ആസ്‌പദമാക്കി ഷീ മീഡീയാസിനു വേണ്ടി സുജ കെ എസ് നിർമിക്കുന്ന അഭയാർഥികളിൽ ശരത് മോഹൻ, ആരുഷ് ദേവ, തലൈവാസൽ വിജയ്, സലീമ, ജാഫർ ഇടുക്കി, കനി കുസൃതി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.  തിരക്കഥ, സംഭാഷണം, സംവിധാനം: ഷാൻ കീച്ചേരി. കഥ: ഷറഫ് എ വി.എസ്, ഗാനരചന,സംഗീതം: ശരത് മോഹൻ.
പ്രധാന വാർത്തകൾ
 Top