22 October Thursday

മണിയറയിലെ അശോകൻ നാളെ നെറ്റ്ഫ്ലിക്‌സിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 30, 2020

വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്ന് നിർമിക്കുന്ന മണിയറയിലെ അശോകൻ  ആഗസ്‌ത്‌ 31ന് നെറ്റ്ഫ്ലിക്‌സിൽ റിലീസ്‌ ചെയ്യും. നെറ്റ്ഫ്ലിക്സിൽ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള ചലച്ചിത്രമാണിത്‌.  നവാഗതനായ ഷംസു സായ്ബാ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ, കൃഷ്‌ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്‌മി, നയന, ശ്രീദ ശിവദാസ് തുടങ്ങിയവരാണ്‌ മറ്റു വേഷങ്ങളിൽ.  തിരക്കഥ: വിനീത് കൃഷ്ണൻ.  ഛായാഗ്രഹണം: സജാദ് കാക്കു.  എഡിറ്റിങ്‌:  അപ്പു ഭട്ടതിരി. ഗാനരചന: ഷിയാസ് അമ്മദ്കോയ. സംഗീതം: ശ്രീഹരി കെ നായർ.

വയലാർ വെള്ളിത്തിരയിയിൽ

മഹാകവി വയലാർ രാമവർമയുടെ ജീവിതം ചലച്ചിത്രമാകുന്നു.  രാഘവപ്പറമ്പിലെ വയലാർ സ്‌മൃതി കുടീരത്തിന് മുന്നിൽ നിന്നും വയലാറിന്‍റെ പത്നി ഭാരതി രാമവർമ്മയും മകൻ വയലാർ ശരത് ചന്ദ്രവർമ്മയും ചലച്ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരും ചേർന്നാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്‌. മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ജനപ്രിയ ചലച്ചിത്രമായിരിക്കുമിതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. വയലാറിന്റെ ജീവിതം, മലയാള സിനിമയുടെ സുവർണകാലം,  പുന്നപ്രവയലാർ സമരം എന്നിങ്ങനെ വലിയ ക്യാൻവാസിലാണ് ചിത്രം  ഒരുങ്ങുന്നത്. വൈക്കം  മുഹമ്മദ് ബഷീറിന്‍റെ ബാല്യകാലസഖിക്ക്‌  ചലച്ചിത്രഭാഷ്യമൊരുക്കിയ  പ്രമോദ് പയ്യന്നൂരാണ് ഈ   തിരക്കഥയും സംവിധാനവും.  ലൈൻ  ഓഫ് കളേഴ്‌സിന്‍റെ ബാനറിൽ അരുൺ എം സിയും സലിൽ രാജുമാണ്‌ നിർമാണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top