പൊക
പൊളിറ്റിക്കൽ കറക്ട്‌നസ് വിഷയമാക്കി, വർത്തമാനകാല യാഥാർഥ്യങ്ങൾ പരാമർശിച്ചും കാപട്യങ്ങൾ തുറന്നുകാട്ടിയുമാണ് അരുൺ അയ്യപ്പൻ രചനയും സംവിധാനവും നിർവഹിച്ച പൊക എന്ന ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. ജാസി ഗിഫ്‌റ്റ് ആലപിച്ച ‘പൊക പൊക’ എന്ന ഗാനം ഇതിനകം തരംഗമായിട്ടുണ്ട്. സവിത സാവിത്രി, ജാനകിദേവി, ആതിര ഗോപിനാഥ്, ഉഷ രേഷ്‌മ, സന്ധ്യാനായർ, ബേബി സേറ, ഇഷിത സുധീഷ്, ജോണി എം എൽ, സാബു ബാർട്ടൺഹിൽ, യെം സജീവ്, കൃഷ്‌ണദാസ്, അനിൽ മാസ്, സുധീഷ് കാലടി, സന്തോഷ് നിർമിതി, ലിബിൻ നെടുമങ്ങാട്, ഷംനാദ് ഷെരീഫ്, കവിപ്രസാദ് തുടങ്ങിയവർ അഭിനയിക്കുന്നു. സിനിമാട്ടോഗ്രാഫി: മനു ബാലക്. ഗാനരചന: കവിപ്രസാദ്, ഗോപിനാഥ്, അരുൺ. സംഗീതം: ജോസ് ബാപ്പയ്യ, അരുൺ ജി എസ്.
അനുരാഗം മെയ് 5-ന്
ഗൗരി,ഷീല, ദേവയാനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഹദ് സംവിധാനം ചെയ്യുന്ന "അനുരാഗം’ മെയ് അഞ്ചിന് പ്രദർശനത്തിനെത്തുന്നു. മൂസി, ദുർഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠൻ പട്ടാമ്പി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഛായാഗ്രഹണം സുരേഷ് ഗോപി. തിരക്കഥ സംഭാഷണം അശ്വിൻ ജോസ്.
മിസ്സിങ് ഗേൾ മെയ് 12ന്
ഫൈൻ ഫിലിംസിന്റെ ബാനറിൽ ഔസേപ്പച്ചൻ വാളക്കുഴി, ടി ബി വിനോദ്, സന്തോഷ് പുത്തൻ എന്നിവർ ചേർന്ന് നിർമ്മിച്ച് പുതുമുഖങ്ങളായ സഞ്ജു സോമനാഥ്, ആഷിക അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ‘മിസ്സിങ് ഗേൾ' മെയ് 12ന് തീയറ്റർ റിലീസിന് ഒരുങ്ങി. നവാഗതനായ അബ്ദുൾ റഷീദാണ് സംവിധാനം. വിശാൽ വിശ്വനാഥനും അഫ്സൽ കെ അസീസും ചേർന്നാണ് തിരക്കഥ. ഷിഹാബ് ഓങ്ങല്ലൂർ ഛായാഗ്രഹണം.
വിത്തിൻ സെക്കന്റ്‌സ് മെയ് 12ന്
ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി വിജയന്‍ സംവിധാനം ചെയ്യുന്ന ‘വിത്തിന്‍ സെക്കന്റ്‌സ്' മെയ് 12ന് തീയറ്ററുകളിൽ എത്തും. തന്ത്ര മീഡിയ റിലീസാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. അലെൻസിയർ, സുധീർ കരമന, സാൻഡിനോമോഹൻ, ബാജിയോജോർജ്, ബിൻ,സിദ്ധിക്ക്, സന്തോഷ് കീഴാറ്റൂർ, തലൈവാസൽ വിജയ്,സുനിൽ സുഗത, സരയുമോഹൻ, സീമ ജി നായർ, അനു നായർ, നീനക്കുറുപ്പ്‌തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോ: സംഗീത് ധര്‍മ്മരാജന്‍, വിനയന്‍ പി വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് രചന. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം. ഛായാഗ്രഹണം രജീഷ് രാമന്‍.
പപ്പ തിയറ്ററിലേക്ക്
ന്യൂസിലൻഡിൽ പൂർണ്ണമായും ചിത്രീകരിച്ച ആദ്യ ചിത്രം പപ്പ തിയറ്ററിലേക്ക്. ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച ഈ ചിത്രം മെയ് 19-ന് തിയറ്ററിലെത്തും.ന്യൂസിലൻഡ് മലയാളികളുടെ ജീവിതകഥ അവതരിപ്പിക്കുന്ന ചിത്രമാണിത്. അനിൽ ആന്റോയാണ് നായകൻ. ഷാരോൾ നായിക. തിരക്കഥ, സംഭാഷണം -അരുന്ധതി നായർ, ഗാനങ്ങൾ - എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ദിവ്യശ്രീ നായർ, സംഗീതം - ജയേഷ് സ്റ്റീഫൻ, ആലാപനം - സിത്താര, നരേഷ് അയ്യർ, നൈഗ സാനു.
തിറയാട്ടം
എആർമെയിൻ ലാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി എ ആർ നിർമ്മിക്കുന്ന ‘തിറയാട്ടം’ സജീവ് കിളി കുലം സംവിധാനം ചെയ്യുന്നു. ജിജോ ഗോപിയാണ് നായകൻ. അനഘ, ശ്രീലക്ഷ്മി അരവിന്ദാക്ഷൻ, ടോജോ ഉപ്പുതറ, റിയാസ് എം ടി, നാദം മുരളി, ശിവദാസൻ മട്ടന്നൂർ, ദീപക് ധർമ്മടം, രാജേന്ദ്രൻ തയാട്ട്, അജയഘോഷ്, സായിവെങ്കിടേഷ്, ശ്രീകീർത്തി, ഗീത, ഐശ്വര്യ , ഗ്രീഷ്മ , മാസ്റ്റർ നീലകണ്ഠൻ തുടങ്ങിയവർ അഭിനയിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..