12 August Friday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022

ഹോംലി ഫാമിലി കൈരളിയിൽ നാളെമുതൽ

ഹോംലി ഫാമിലി സീരിയൽ  കൈരളി ടിവിയിൽ നാളെ മുതൽ. തിങ്ക മുതൽ വെള്ളിവരെ രാത്രി 8.30നാണ്‌ ആരംഭിക്കുക. സിനിമാ - സീരിയൽ രംഗത്ത് സജീവമായ മനീഷയും  മക്കളായ നീരധയും നിതിനുമാണ് പ്രധാന അഭിനേതാക്കൾ. സിദ്ധാർഥ പ്രഭു, സുഹിൽ രാജ്, വിബിത വിജയൻ, സുഹൈൽ, ബേബി പിയ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

തുറമുഖം ജൂൺ 3-ന്

രാജീവ് രവി ഛായാഗ്രഹണവും   സംവിധാനവും നിർവഹിക്കുന്ന തുറമുഖം ജൂൺ 3ന് തിയറ്ററിൽ.  നിവിൻ പോളി,  ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്‌, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റ്‌ അഭിനേതാക്കൾ.  തിരക്കഥ, സംഭാഷണം: ഗോപൻ ചിദംബരൻ. ഗാനരചന: അൻവർ അലി. സംഗീതം:  കെ ഷഹബാസ് അമൻ. 

തട്ടുകട മുതൽ സെമിത്തേരി വരെ ജൂൺ 3-ന്

സിറാജ് ഫാന്റസി രചനയും സംവിധാനവും നിർവഹിക്കുന്ന "തട്ടുകട മുതൽ സെമിത്തേരി വരെ’  ജൂൺ മൂന്നിന് തിയറ്ററിൽ. ജഗദീഷ്, ശ്രേയാ രമേശ്,  അൽക്കു, ജെൻസൺ ആലപ്പാട്ട് തുടങ്ങിയവരാണ്‌ അഭിനേതാക്കൾ. ഛായാഗ്രഹണം: അനീഷ് തിരൂർ, ഗാനരചന: ഷഫീഖ് റഹ്മാൻ, പ്രവീൺ ചമ്രവട്ടം, സുബ്രു തിരൂർ, ഫെെസൽ പൊന്നാനി. സംഗീതം: ഷഫീഖ് റഹ്മാൻ, മനുചന്ദ്.  പശ്ചാത്തല സംഗീതം-: ഗോപി സുന്ദർ.

കാളച്ചേകോൻ  തിയറ്ററിൽ

കെ എസ് ഹരിഹരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാളച്ചേകോൻ തിയറ്ററിൽ. ഡോ.  ഗിരീഷ് ജ്ഞാനദാസ്, ആരാധ്യ സായ്, ദേവൻ, മണികണ്ഠൻ ആചാരി, സുധീർ കരമന, നിർമൽ പാലാഴി, ശിവജി ഗുരുവായൂർ എന്നിവരാണ്‌ പ്രധാന വേഷങ്ങളിൽ. ഗാനരചന:  കെ എസ് ഹരിഹരൻ. സംഗീതം: ഡോ. ഗിരീഷ് ജ്ഞാനദാസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top