23 March Thursday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Dec 25, 2022

ഈശോയും കള്ളനും

സംവിധായകൻ ടോം ഇമ്മട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ‘ഈശോയും കള്ളനും'. കിഷോർ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സംവിധായകൻ തന്നെ കഥയെഴുതി ഛായാഗ്രഹണം നിർവഹിക്കുന്നു.  സംഗീതം  നിനോയ് വർഗീസ്.

ക്രിസ്റ്റഫർ

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്‌റ്റഫർ റിലീസിനൊരുങ്ങുന്നു.  ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ  ഉദയകൃഷ്ണ. അമല പോളിനെ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ്. തെന്നിന്ത്യൻ താരം വിനയ് റായി, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം. സംഗീതം: ജസ്റ്റിൻ വർഗീസ്.

ത തവളയുടെ ത

റോഷിത്ത് ലാൽ, ജോൺ പോൾ എന്നിവർ ചേർന്ന് നിർമിച്ച് നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ത തവളയുടെ ത'. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ബാലു എന്ന കുട്ടിയുടെ ജീവിതത്തിലൂടെയും സ്വപ്ന ലോകങ്ങളിലൂടെയും സഞ്ചരിക്കുന്നതാണ് ഇതിവൃത്തം. ബാലു എന്ന കൊച്ചു കുട്ടിയായി മാസ്റ്റർ അൻവിൻ ശ്രീനു വേഷമിടുന്നു.  അനുമോൾ, സെന്തിൽ എന്നിവരാണ്‌ മുഖ്യ വേഷത്തിൽ. ഛായാഗ്രഹണം ബിപിൻ ബാലകൃഷ്ണൻ. സംഗീതം: നിഖിൽ രാജൻ മേലേയിൽ.

4  സീസൺസ്

ക്യാമ്പസിന്റെയും സംഗീതത്തിന്റെയും  പശ്ചാത്തലത്തിലുള്ള സിനിമയാണ് 4 സീസൺസ്. നവാഗതനായ കെ വിനോദ് ആണ്  രചനയും സംവിധാനവും. അമീൻ റഷീദ്, റിയ പ്രഭു, മധു ബാലകൃഷ്ണൻ, ബിജു സോപാനം, മധുപാൽ, തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഛായാഗ്രഹണം  ക്രിഷ് എ ചന്ദർ. ഗാനരചന: കൈതപ്രം. സംഗീതം രാജൻ സോമസുന്ദരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top