23 March Saturday

മുഖ്യൻ രണ്ടിന്

വെബ് ഡെസ്‌ക്‌Updated: Sunday Feb 25, 2018

 ഷാജി കൈലാസ് ഒരുക്കുന്ന മുഖ്യൻ മാർച്ച് 2ന് തിയേറ്ററിലെത്തും. ആർ കെ, തലൈവാസൽ വിജയ്, ആശിഷ് വിദ്യാർത്ഥി, സമ്പത്ത്, റോജ, മീനാക്ഷി ദീപ്തി, സീത എന്നിവർ അഭിനയിക്കുന്നു ക്യാമറ രാജു രത്നം, ഗാനം ഹംസകുന്നത്തേരി, സംഗീതം ശ്രീകാന്ത് ദേവ, പിആർഒ  അയ്മനം സാജൻ, വിതരണം പാദുവ ഫിലിംസ്.

 

താക്കോൽ

താക്കോലിൽ സന്തോഷ്‌ കീഴാറ്റൂർ

താക്കോലിൽ സന്തോഷ്‌ കീഴാറ്റൂർ

ഹഫീസ് എം ഇസ്മയിൽ ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന 'താക്കോൽ' ചിത്രീകരണം ആലപ്പുഴ കൈനകരിയിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു. ശശികുമാർ ആദ്യമായി മലയാളത്തിൽ നായകനാകുന്ന ചിത്രമാണിത്. സന്തോഷ് കീഴാറ്റൂർ, കോട്ടയം റഷീദ്, ബാബുരാജ് തിരുവല്ല, ആനന്ദ്, പെൻഗ്യുൻ ഹരീഷ്, മനോജ് പുത്തില്ലംഭാസി, മഹേഷ് കോട്ടയം, കണ്ണൻ സാഗർ, സണ്ണി, ശ്രീരഞ്ജിനി, ശൈലജ, ലാലമ്മ. ചിഞ്ചു എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഫേം ആൻഡ് ഫേം പ്രൊഡക്ഷൻ ആൻഡ് ഫിലിം ഗോഡൗണിനു വേണ്ടി ആനന്ദ് മാത്യു നിർമ്മിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം സാം തോമസ്, ഗാനങ്ങൾ പ്രസാദ് പാറപ്പുറം, ഫാദർ ഷാജി തുമ്പേച്ചിറയിൽ, സംഗീതം ഡെന്നീസ് ജോസഫ്, ഗായസ് ജോൺസൺ, എഡിറ്റർ ജി. മുരളി. എന്നിവർ അഭിനയിക്കുന്നു.
 

നോൺസെൻസ് 

നോൺസെൻസിലെ ഒരു രംഗം

നോൺസെൻസിലെ ഒരു രംഗം

സൈക്കിൾ സ്റ്റണ്ട് പശ്ചാത്തലമാക്കി എം ഡി ജിതിൻ സംവിധാനം ചെയ്യുന്ന നോൺസെൻസ് ചിത്രീകരണം പൂർത്തിയായി. ജോണിസാഗരിക നിർമിക്കുന്ന ചിത്രത്തിൽ റിനോഷ് ജോർജാണ് നായകൻ. ഫെബിയ ആണ് നായിക. ശ്രുതി രാമചന്ദ്രൻ, ലാലു അലക്സ്, കലാഭവൻ ഷാജോൺ, വിനയ് ഫോർട്, അനിൽ നെടുമങ്ങാട്, ശാന്തകുമാർ എന്നിവരാണ് മറ്റുതാരങ്ങൾ. തിരക്കഥ: എം ഡി ജിതിൻ, ടി ബി ലിബിൻ, മുഹമ്മദ് ഷഫീഖ്. വിനായക് ശശികുമാറിന്റെ വരികൾക്ക് റിനോഷ് ജോർജാണ് സംഗീതം. ഛായാഗ്രഹണം അലക്സ് ജെ പുളിക്കൻ. എഡിറ്റിങ് അപ്പു ഭട്ടതിരി.
 

വികടകുമാരൻ

വികടകുമാരനിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, റാഫി, ധർമജൻ ബോൾഗാട്ടി എന്നിവർ

വികടകുമാരനിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, റാഫി, ധർമജൻ ബോൾഗാട്ടി എന്നിവർ

വിഷ്ണു ഉണ്ണിക്കൃഷ്ണനും ധർമജൻ ബോൾഗാട്ടിയും നായകന്മാരാകുന്ന വികടകുമാരന്റെ ചിത്രീകരണം പൂർത്തിയായി. ബോബൻ സാമുവൽ സംവിധാനംചെയ്യുന്ന ചിത്രത്തിൽ മാനസ രാധാകൃഷ്ണനാണ് നായിക. സംവിധായകൻ റാഫി, അരുൾദാസ്, ബൈജു, മഹേഷ്, ജിനു ജോസഫ്, നെൽസൺ, സുനിൽ സുഗത, സീമ ജി നായർ, ദേവികനമ്പ്യാർ എന്നിവരും അഭിനയിക്കുന്നു. ചാന്ദ് വി ക്രിയേഷൻസിന്റെ ബാനറിൽ അരുൺഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവർ ചേർന്നാണ് നിർമാണം. തിരക്കഥ: വൈ വി രാജേഷ്. ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി. 
 

തീറ്റ റപ്പായി

തീറ്റ റപ്പായിയിൽ ആർ എൽ വി രാമകൃഷ്‌ണൻ

തീറ്റ റപ്പായിയിൽ ആർ എൽ വി രാമകൃഷ്‌ണൻ

ഭക്ഷണാസക്തികൊണ്ട് ശ്രദ്ധേയനായ തീറ്ററപ്പായിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. കലാഭവൻ മണിയുടെ സഹോദരൻ കണ്ണനാണ് (ആർ എൽ വി രാമകൃഷ്ണൻ) റപ്പായിയായി അഭിനിക്കുന്നത്. സംവിധാനം: വിനു രാമകൃഷ്ണൻ. കെബിഎം ക്രിയേഷൻസിന്റെ ബാനറിൽ കെ കെ വിക്രമൻ നിർമിക്കുന്നു. വിനുരാമകൃഷ്ണന്റെ കഥയ്ക്ക് പത്രപ്രവർത്തകനായ സി എ സജീവൻ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ഈ ചിത്രത്തിൽ മലയാളം, തമിഴ് സിനിമകളിലെ പ്രമുഖ താരങ്ങളുടെ വലിയ നിരതന്നെ അണിനിരക്കുന്നു. ക്യാമറ: അജയൻ വിൻസെന്റ്. ഗാനരചന: റഫീഖ് അഹമ്മദ്. സംഗീതം: അൻവർ അമൻ.
 

വിശുദ്ധപുസ്തകം

പപ്പയുടെ സ്വന്തം അപ്പൂസ്’ എന്ന ചിത്രത്തിൽ അപ്പൂസ് ആയി വേഷമിട്ട ബാദുഷ നായകനാകുന്ന ചിത്രമാണ് വിശുദ്ധപുസ്തകത്തിന്റെ ചിത്രീകരണം കോന്നിയിലും പരിസരങ്ങളിലും പുരോഗമിക്കുന്നു. ഗുഡ്നേഷൻ സിനിമാ കമ്പനിക്കുവേണ്ടി ഷാബു ഉസ്മാൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്ര ഇന്ദ്രൻസ്, മാമുക്കോയ, കലാശാല ബാബു, ആലിയ, നീന കുറുപ്പ്, കനകലത, മീനാക്ഷി എന്നിരാണ് മറ്റു താരങ്ങൾ. തിരക്കഥ: സംഭാഷണം ജഗദീപ്കുമാർ, ഷാബു ഉസ്മാൻ. ക്യാമറ: രഞ്ജിത്ത് മുരളി, ഗാനങ്ങൾ: പൂവച്ചൽ ഖാദർ, ഫെമിനാബീഗം. സംഗീതം: സുമേഷ് കൂട്ടിക്കൽ.
പ്രധാന വാർത്തകൾ
 Top