11 August Thursday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Nov 21, 2021

അയ്യപ്പപ്പണിക്കരുടെ ‘മോഷണ’ത്തിന്‌ ഡിജിറ്റൽ കാഴ്‌ച

കവിതകൾ വായിച്ചും ചൊല്ലിക്കേട്ടും ആസ്വദിച്ച മലയാളികൾക്ക്‌ ഡിജിറ്റൽ കാഴ്‌ച ആസ്വദിക്കാം. അയ്യപ്പപ്പണിക്കരുടെ കാർട്ടൂൺ കവിതകളായ ‘മോഷണം', ‘വിദ്യ എന്ന അഭ്യാസം' എന്നിവയെ കോർത്തിണക്കിയാണ്‌ കോറിയോഗ്രഫിക് ഫ്യൂഷൻ രൂപത്തിൽ ‘മോഷണം’ തയ്യാറാക്കിയത്‌. പുതു തലമുറയിലെ ശ്രദ്ധേയനായ കവി കെ ഡി ഷൈബു മുണ്ടയ്‌ക്കലാണ്  ആശയത്തിന്‌ പിന്നിൽ.  വിഎഫ്‌എക്‌സ്‌ ഉപയോഗിച്ച്‌ തയ്യാറാക്കിയിട്ടുള്ള കാഴ്‌ചകൾക്കൊപ്പം  തൃശൂർകാരനായ സനൂപ് കുമാറിന്റെ നൃത്തവും സമന്വയിപ്പിച്ചാണ്‌ പുതിയ ദൃശ്യ ഭാഷ ഒരുക്കിയിരിക്കുന്നത്‌. കവിതയോടും സാഹിത്യത്തിനോടുമുള്ള ആഭിമുഖ്യം കുറഞ്ഞുവരുന്ന പുതുതലമുറയെ അയ്യപ്പ പ്പണിക്കരുടെ രചനാലോകത്തോട് അടുപ്പിക്കുക എന്ന ആശയം കൂടി ഈ സംഗീതസംരംഭത്തിനുണ്ടെന്ന്‌ അണിയറ പ്രവർത്തകർ പറഞ്ഞു. പുതുതലമുറയുടെ ആസ്വാദനശീലത്തോട് അടുത്തു നിൽക്കുന്ന രീതിയിൽ പോപ്പ്, റാപ്പ് ശ്രേണിയിൽ വരുന്ന രീതിയിൽ അജയ് തിലകാണ് സംഗീതം നൽകിയത്‌.  വിസ്‌മയാസ്‌ മാക്‌സ്‌ നിർമിച്ച വീഡിയോ നടൻ മോഹൻലാലും കവി കെ സച്ചിദാനന്ദനും  ഫെയ്സ്ബുക്കിലൂടെയാണ്‌ പുറത്തിറക്കിയത്‌.

ലാൽബാഗ് തിയറ്ററിൽ

പ്രശാന്ത് മുരളി പത്മനാഭൻ രചനയും സംവിധാനവും നിർവഹിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ   ലാൽബാഗ്  തിയറ്ററിൽ. മംമ്ത മോഹൻ ദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലാൽബാഗിൽ സിജോയ് വർഗീസ്, രാഹുൽ മാധവ്, അജിത് കോശി, നന്ദിനി റായ്, നേഹാ സക്‌സേന തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കൾ. ഛായാഗ്രഹണം ആന്റണി ജോ. ഗാനരചന-: അജീഷ് ദാസൻ, സംഗീതം: -രാഹുൽ രാജ്. 

ഹോളിവൂണ്ട്

രണ്ട് പെൺകുട്ടികൾ തമ്മിലുള്ള പരിശുദ്ധ പ്രണയത്തിന്റെ  കഥ പറയുന്ന നിശ്ശബ്‌ദ ചിത്രമായ ഹോളിവൂണ്ടിൽ  ജാനകി സുധീർ, അമൃത, സാബു പ്രൗദീൻ തുടങ്ങിയവർ അഭിനയിക്കുന്നു. സംവിധാനം  അശോക് ആർ നാഥ്:  രചന:  പോൾ വൈക്ലിഫ്, ഛായാഗ്രഹണം ഉണ്ണി മടവൂർ. പശ്ചാത്തലസംഗീതം  റോണി റാഫേൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top