24 February Sunday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Jan 21, 2018

അനുഷ്കയും ഉണ്ണി മുകുന്ദനും ബാഗമതിയിൽ

ബാഗമതിയിൽ അനുഷ്‌കയും ജയറാമും ഉണ്ണി മുകുന്ദനും

ബാഹുബലി 2നുശേഷം അനുഷ്‌ക ഷെട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബഹുഭാഷാചിത്രം ബാഗമതി ജനുവരി 26ന് കേരളത്തിലെത്തുന്നു. ജി അശോക് തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ഈ ഹൊറർ ത്രില്ലർ ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് നായകൻ.  ജയറാമാണ്  വില്ലൻ വേഷത്തിൽ. ആശ ശരത് അടക്കം പ്രമുഖ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. യു വി ക്രിയേഷൻസ്, സ്റ്റുഡിയോ ഗ്രീൻ എന്നിവയുടെ ബാനറിൽ വി വംശികൃഷ്ണ റെഡ്ഡി നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആർ മതിയും സംഗീതം എസ് രാമനുമാണ്. ആർ ഡി ഇല്യുമിനേഷൻസ് ആണ് ബാഗമതി പ്രദർശനത്തിനെത്തിക്കുന്നത്.

സൗബിൻ ഷാഹിറും സാമുവൻ റോബിൻസണും സുഡാനി ഫ്രം നൈജീരിയയിൽ

സൗബിൻ ഷാഹിറും സാമുവൻ റോബിൻസണും സുഡാനി ഫ്രം നൈജീരിയയിൽ

സുഡാനി ഫ്രം നൈജീരിയ

മലപ്പുറത്തെ സെവൻസ് ഫുട്‌ബോളിനെത്തുന്ന നൈജീരിയൻ കളിക്കാരന്റെ കഥ പറയുന്ന സുഡാനി ഫ്രം നൈജീരിയയിൽ സൗബിൻ ഷാഹിർ നായകനാകുന്നു. നവാഗതനായ സക്കറിയ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രത്തിൽ നൈജീരിയൻ നടൻ സാമുവൻ റോബിൻസൺ ആണ് ഫുട്‌ബോളറുടെ വേഷത്തിൽ. 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' എന്ന ചിത്രത്തിനുശേഷം ഹാപ്പി അവേഴ്‌സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത് റെക്‌സ് വിജയനും ഷഹബാസ് അമനും ചേർന്നാണ്. ഛായാഗ്രഹണം: ഷൈജു ഖാലിദ്.

വിശാലും സാമന്തയും ഇരുമ്പ് തിരൈയിൽ

വിശാലും സാമന്തയും ഇരുമ്പ് തിരൈയിൽ

ഇരുമ്പ് തിരൈ 26ന്

വിശാൽ, അർജുൻ, സാമന്ത എന്നിവരഭിനയിക്കുന്ന ഇരുമ്പ് തിരൈ ജനുവരി 26ന് കേരളത്തിൽ പ്രദർശനത്തിനെത്തുന്നു. പി എസ് മിത്രനാണ് സംവിധായകൻ. ഛായാഗ്രഹണം:  ജോർജ് ഡി വില്യംസ്, സംഗീതം: യുവാൻ ശങ്കർ രാജ.

ദ ലാസ്റ്റ് ഡേ ഓഫ് അന്നയിലെ ഒരു രംഗം

ദ ലാസ്റ്റ് ഡേ ഓഫ് അന്നയിലെ ഒരു രംഗം

ദ ലാസ്റ്റ് ഡേ ഓഫ് അന്ന

മെഹബൂബ് വടക്കാഞ്ചേരി രചനയും സംവിധാനവും നിർവഹിച്ച 'ദ ലാസ്റ്റ് ഡേ ഓഫ് അന്നയുടെ ചിത്രീകരണം ദുബായിൽ പൂർത്തിയായി.   പേരാമംഗലത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ സൈമൺസ് ആണ് ചിത്രം നിർമിച്ചത്. പണം ഇരട്ടിപ്പിക്കലിന്റെ ചതിയിൽ പെടുന്ന പ്രവാസി മലയാളികളുടെ കഥ പറയുന്ന ചിത്രത്തിൽ ബഷീർ സിൻസില, ഗോപൻ മാവേലിക്കര, ഷാജഹാൻ ഒറ്റത്തയ്യിൽ, മിനിമോൾ തോമസ്  തുടങ്ങിയവർ അഭിനയിക്കുന്നു. സംഗീതം: രാജു തോമസ്.

ദി റോഡ് എന്ന ചിത്രത്തിലെ ഒരു രംഗം

ദി റോഡ് എന്ന ചിത്രത്തിലെ ഒരു രംഗം

ദി റോഡ്  

തിരുവനന്തപുരംമുതൽ തൃശൂർവരെയുള്ള ഒരു കാർയാത്രയിലെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ അവതരിപ്പിക്കുന്ന ദി റോഡിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ക്യാറ്റ് ആൻഡ് റാറ്റ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കൊച്ചിയിലെ ഒരുകൂട്ടം ചെറുപ്പക്കാർ  നിർമിക്കുന്ന ചിത്രം സംവിധാനംചെയ്യുന്നത് റഷീദ് മൊയ്തീൻ.  ക്യാമറ: എബിൻ ജോസഫ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജിഫാസ്, ഫൈസൽ. എഡിറ്റർ: അൽവിൻ, അഭിറാം. ഗാനങ്ങൾ: നൗഷാദ്, സംഗീതം: ഗോഡ് സൺ, റോഷൻ ജോസഫ്. അനു വർഗീസ്, റിനാസ് യഹിയ, ശ്രേയ രാജ്, ആൻ മാത്യു, അശ്വതി രാജീവ്, ആര്യ രമേഷ്, സുരഭി പ്രേം എന്നിവരോടൊപ്പം നൂറ്ററുപതോളം പേർ അഭിനയിക്കുന്നു.

രാജലക്ഷ്മി ഡോക്യുഫിക്ഷൻ  

എഴുത്തുകാരി രാജലക്ഷ്മിയുടെ ജീവിതകഥ ഒരു ഡോക്യുഫിക്ഷൻ സിനിമയാകുന്നു. സ്‌നേഹതീരത്തെ അക്ഷരപ്പൂക്കൾ, മാടായിപ്പാറ തുടങ്ങിയ സിനിമകളിലൂടെയും നിരവധി ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ എൻ എൻ ബൈജുവാണ് സംവിധായകൻ. ഇലപ്പച്ച ക്രിയേഷൻസ് നിർമിക്കുന്ന രാജലക്ഷ്മി എന്നു പേരിട്ട ചിത്രത്തിൽ സോണിയ മൽഹാറാണ്  രാജലക്ഷ്മിയായി വേഷമിടുന്നത്. കഥ: പി കെ ഭാഗ്യലക്ഷ്മി. തിരക്കഥ, സംഭാഷണം: ഗായത്രി വിജയ്. ക്യാമറ: ദീപു ശ്രീരാഗം. അസോസിയറ്റ് ഡയറക്ടർ: അനൂപ് മാവറ.
പ്രധാന വാർത്തകൾ
 Top