25 July Sunday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021

അനുരാധ ക്രൈം നമ്പർ.59/2019

ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന അനുരാധ ക്രൈം നന്പർ.59/2019ൽ ഇന്ദ്രജിത് സുകുമാരൻ, അനുസിതാര, വിഷ്‌ണു ഉണ്ണിക്കൃഷ്‌ണൻ, ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, അനിൽ നെടുമങ്ങാട് തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ. തിരക്കഥ: ഷാൻ തുളസീധരൻ, ജോസ് തോമസ് പോളയ്‌ക്കൽ. ഗാനരചന: ഹരി നാരായണൻ, മനു മഞ്ജിത്‌, ജ്യോതികുമാർ പുന്നപ്ര. സംഗീതം: ടോണി ജോസഫ്.

മ്യൂസിക്‌ ആൽബവുമായി ഹെലനിലെ നായകൻ  

ഹെലൻ സിനിമയിൽ ഹെലന്റെ കാമുകനായ അസറിനെ അവതരിപ്പിച്ച നോബിൾ ബാബു തോമസ് സംവിധാനം ചെയ്‌ത മ്യൂസിക് ആൽബം മേഡ് ഇൻ ഹെവൻ പുറത്തിറങ്ങി. ഷാൻ റഹ്‌മാനാണ്‌ സംഗീതം. പ്രണയവും കോമഡിയും ട്വിസ്റ്റുമായി ഒരു സിനിമയുടെ ഫീൽ തരുന്നതാണ് മേഡ് ഇൻ ഹെവൻ ആൽബം നോബിൾതന്നെയാണ് ആൽബത്തിലെ നായകൻ. അൻഷ മോഹൻ, ആശ മഠത്തിൽ, സതീഷ് എന്നിവരാണ് മ്യൂസിക് വീഡിയോയിലെ പ്രധാന കഥാപാത്രങ്ങളാകുന്നത്. വിനായക് ശശികുമാർ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് ബെന്നി ദയാലാണ്. 

കാടകലം

കുഞ്ഞാപ്പു എന്ന ആദിവാസി ബാലന്റെ കഥ പറയുന്ന കാടകലം എന്ന സിനിമ ഡോ. സഗിൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്നു. തിരക്കഥ: ഡോ. സഗിൽ രവീന്ദ്രൻ, ജിന്റോ തോമസ്‌. ഊരിലെ ഏകാധ്യാപക വിദ്യാലയത്തിലെ പഠനശേഷം അച്ഛന്റെ ആഗ്രഹം പൂർത്തിയാക്കാൻ കുഞ്ഞാപ്പു അപരിചിതമായ  നഗരത്തിലേക്ക് വിദ്യാഭ്യാസത്തിനായി പോകുന്നതും പിന്നീടുള്ള  ജീവിതവുമാണ് പ്രമേയം. മാസ്റ്റർ ഡാവിഞ്ചി, സതീഷ് കുന്നോത്ത്‌, കോട്ടയം പുരുഷൻ തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. ഗാനരചന: ബി കെ ഹരിനാരായണൻ, സംഗീതം: പി എസ് ജയഹരി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top