20 February Wednesday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

സത്യം പറഞ്ഞാൽ വിശ്വാസിക്കുവോ

സജീവ് പാഴൂർ തിരക്കഥ ഒരുക്കി പ്രജിത് സംവിധാനംചെയ്യുന്ന ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ'പൂർത്തിയായി. വാർക്കപ്പണിക്കാരുടെ രസാവഹമായ ജീവിതകഥ പറയുന്ന ചിത്രത്തിൽ ബിജുമേനോനാണ് നായകൻ. സംവൃത സുനിൽ നായിക. അജു വർഗീസ്, സൈജുകുറുപ്പ്, അലൻസിയർ, ഭഗത് മാനുവൽ, ജാഫർ ഇടുക്കി, അൽത്താഫ് തുടങ്ങിയവരും അഭിനയിക്കുന്നു. ഷഹ‌്നാദ്ജലാൽ ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിങ്ങും നിർവഹിക്കുന്നു. സന്ദീപ് സേനൻ, അനീഷ് എം തോമസ്, രമാദേവി ദേവി എന്നിവരാണ് നിർമാണം.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് 25ന്

 
 
മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിച്ച്    അരുൺ ഗോപി തിരക്കഥ രചിച്ച് സംവിധാനംചെയ്യുന്ന "ഇരുപത്തി യൊന്നാം നൂറ്റാണ്ട്' ഈ മാസം 25ന്  പ്രദർശനത്തിനെത്തും. പ്രണവ് മോഹൻലാൽ നായകനാകുന്ന  ചിത്രത്തിൽ പുതുമുഖം സേയാ ഡേവിഡ് നായിക. മനോജ് കെ ജയൻ, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഹരീഷ്, ധർമജൻ ബോൾഗാട്ടി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം: അഭിനന്ദൻ രാമാനുജം.
പ്രധാന വാർത്തകൾ
 Top