16 September Monday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

ദി ആംഗ്രി ബേഡ്സ്  23 ന്‌ 

 
അനിമേഷൻ മൂവി പരമ്പരയായ ‘ദി ആംഗ്രി ബേഡ്സ്' രണ്ടാം ഭാഗം ആഗസ്ത്‌ 23ന്‌ ഇന്ത്യയിൽ പ്രദർശനത്തിനെത്തുന്നു."ദി ആംഗ്രി ബേഡ്സ്' ഗെയിംസ് പുറത്തിറങ്ങിയതിന്റെ പത്താം വാർഷികത്തിൽ ഇറങ്ങുന്ന രണ്ടാം പതിപ്പ് സംവിധാനം ചെയ്‌തത്‌  തുറോപ് വാൻ ഓർമൻ. തിരക്കഥ ജോൺ വിറ്റി. സംഗീതം: ഹെയ്റ്റർ പെരേര. സോണി പിക്ചേഴ്സ് റിലീസ് ചെയ്യുന്ന സിനിമ  തമിഴിൽ മൊഴിമാറ്റിയിട്ടുണ്ട്.   2016 ൽ പുറത്തിറങ്ങിയ ഒന്നാം ഭാഗം വൻഹിറ്റായിരുന്നു.  352 മില്യൺ ഡോളർ നേട്ടമുണ്ടാക്കി. നവാഗത സംവിധായകരായ  ക്ലേ കൈറ്റിസ്, ഫെർഗൽ റെയ്‌ലി എന്നിവർ ചേർന്നാണ് ഈ ചിത്രം പുറത്തിറക്കിയത്.
 

കോളാമ്പി  23-ന്

 
ടി കെ രാജീവ് കുമാർ കഥയെഴുതി സംവിധാനം ചെയ്യുന്ന കോളാ മ്പി  23ന് തിയറ്ററിൽ.  നിത്യമേനോൻ, രൺജി പണിക്കർ, ദിലീഷ് പോത്തൻ, പി ബാലചന്ദ്രൻ, രോഹിണി, മഞ്ജുപിള്ള തുടങ്ങിയവർ അഭിനയിക്കുന്നു.   തിരക്കഥ: ടി കെ രാജീവ് കുമാർ, ഡോ.  കെ എം വേണുഗോപാൽ. സംഭാഷണം: -ഡോ. കെ എം വേണുഗോപാൽ. ഗാനരചന:  പ്രഭാവർമ്മ, വിനായക് ശശികുമാർ. സംഗീതം: രമേശ് നാരായണൻ. ശബ്ദസന്നിവേശം- റസൂൽ പൂക്കൂട്ടി.
 

മാർച്ച് രണ്ടാം വ്യാഴം 23ന്

 
ജഹാംഗീർ ഉമ്മർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  മാർച്ച് രണ്ടാം വ്യാഴം 23-ന് തിയറ്ററിൽ. മിഥുൻ രമേശ്, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, പാഷാണം ഷാജി, പി ശ്രീകുമാർ,  സീമ നായർ തുടങ്ങിയവർ അഭിനയിക്കുന്നു. ഗാനരചന: രാധാമണി പരമേശ്വരൻ, പൂവച്ചൽ ഹുസെെൻ, കാനേഷ് പൂന്നൂർ, ഡോ.  സുനിൽ എസ് പരിയാരം.  സംഗീതം: അൻവർ ഖാൻ താരീഖ്.
ഇസാക്കിന്റെ ഇതിഹാസം 23-ന്
 
ആർ കെ അജയകുമാർ സംവിധാനം ചെയ്യുന്ന " ഇസാക്കിന്റെ ഇതിഹാസം 23-ന് തിയറ്ററിൽ. സിദ്ധിഖ്, കലാഭവൻ ഷാജോൺ, അശോകൻ, സുനിധി, ശ്രീജിത്ത് രവി, ഭഗത് മാനുവൻ, അഞ്ജലി നായർ, ഗീതാ വിജയൻ, അംബിക മോഹൻ തുടങ്ങിയവർ അഭിനയിക്കുന്നു. തിരക്കഥ, സംഭാഷണം:  സുഭാഷ് കൂട്ടിക്കൽ, ആർ കെ അജയകുമാർ. ഗാനരചന: ബി കെ ഹരിനാരായണൻ, ആനിക്കാടൻ. സംഗീതം: ഗോപി.  
 

പട്ടാഭിരാമൻ  23ന്

 
കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന  പട്ടാഭിരാമൻ 23-ന്‌ തിയറ്ററിൽ. ജയറാം, മിയജോർജ്‌, ബെെജു സന്തോഷ്, രമേശ് പിഷാരടി, സായികുമാർ, ജനാർദനൻ, ഷീലു എബ്രാഹം തുടങ്ങിയവർ അഭിനയിക്കുന്നു.  തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത്. ഗാനരചന: കൈതപ്രം, മുരുകൻ കാട്ടാക്കട. സംഗീതം  എം ജയചന്ദ്രൻ.
 

ലൗ ആക്‌ഷൻ ഡ്രാമ ഓണത്തിന്‌

 
ധ്യാൻ ശ്രീനിവാസൻ  സംവിധാനം ചെയ്യുന്ന ഡ്രാമ ഓണത്തിന്‌ തിയറ്ററിൽ.  നിവിൻ പോളിയും നയൻതാര, അജുവർഗീസ്, ശ്രീനിവാസൻ, രൺജി പണിക്കർ, ജൂഡ് ആന്റണി ജോസ്, ബിജു സോപാനം, ധന്യാ ബാലകൃഷ്ണൻ തുടങ്ങിയവർ അഭിനയിക്കുന്നു.  തിരക്കഥ: - ധ്യാൻ ശ്രീനിവാസൻ. ഗാനരചന: മനു മഞ്ജിത്ത്, വിനീത് ശ്രീനിവാസൻ. സംഗീതം: ഷാൻ റഹ്മാൻ.
പ്രധാന വാർത്തകൾ
 Top