05 December Thursday

ലക്കിമുക്കിൽ ബംബർ വിൽപ്പന

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

 

സിദ്ദിഖിന്റെ ലോട്ടറി കട

സിദ്ദിഖിന്റെ ലോട്ടറി കട

ഓണം ബംബറിന്റെ ആറംഗസംഘത്തിൽപ്പെട്ടില്ലെങ്കിലും ഭാഗ്യവാനാണ് ആലുംകടവ് മരുതുർകുളങ്ങര സൗത്ത് തയ്യിൽവീട്ടിൽ സിദ്ദിഖ്. ബംബർ ടിക്കറ്റിന്റെ വിൽപ്പനക്കാരൻ. ബംബർ അടിച്ച ശേഷം കരുനാഗപ്പള്ളിയിൽ ലോട്ടറി വിൽപ്പന ഇരട്ടിയായതായാണ്  സിദ്ദിഖിന്റെ അനുഭവസാക്ഷ്യം.  ബംബറിന് മുമ്പ്‌ 500 ടിക്കറ്റ് വിറ്റിരുന്ന സ്ഥാനത്ത് 1200 ടിക്കറ്റ് വിൽക്കുന്നു ഇപ്പോൾ. ടിക്കറ്റ് വിറ്റയിനത്തിൽ 1.2 കോടി രൂപയാണ് ഏജൻസിക്ക് ലഭിക്കുക. കായംകുളം ശ്രീമുരുകാ ലക്കിസെന്ററിൽനിന്നാണ് സിദ്ദിഖ് ടിക്കറ്റ് വാങ്ങുന്നത്. ബംബർ അടിച്ചവർ  തന്റെ കൈയിൽൽനിന്ന് മിക്കവാറും ടിക്കറ്റ് വാങ്ങിയിരുന്നു. ഷെയറിട്ട് വാങ്ങിയ കാര്യം ലോട്ടറി അടിച്ചപ്പോഴാണ് അറിഞ്ഞത്. ഓണം ബംബറിന് ശേഷം വിറ്റ നിർമൽ ടിക്കറ്റിന്‌  60 ലക്ഷംരൂപയുടെ ഒന്നാംസ്ഥാനം  ലക്കിമുക്കിലെ മറ്റൊരു കടയിൽ വിറ്റ ടിക്കറ്റിന്‌ ലഭിച്ചു. അന്യജില്ലകളിൽനിന്ന് ധാരാളം പേർ  ഇപ്പോൾ ടിക്കറ്റ്‌ വാങ്ങാൻ ഇവിടെ എത്തുന്നുണ്ട്. പ്രദേശത്തിന് പേര് വീണു, ലക്കിമുക്ക്. 

 

നാല് വർഷം  മുമ്പാണ് ലോട്ടറി വിൽപ്പന ആരംഭിച്ചത്. രാവിലെ ഏഴിന് കട തുറക്കും. അടയ്‌ക്കുമ്പോൾ രാത്രി പതിനൊന്നാകും. മുപ്പത് വർഷമായി വിദേശത്തുൾപ്പെടെ പല ജോലികളും ചെയ്‌തു. ലോട്ടറിയാണ് ജീവിതത്തിന്റെ ഗതി മാറ്റിയതെന്നും  സിദ്ദിഖ് പറഞ്ഞു.

പ്രധാന വാർത്തകൾ
 Top