22 May Sunday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

മേപ്പടിയാൻ തിയറ്ററിൽ

വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന മേപ്പടിയാൻ തിയറ്ററിൽ. ഉണ്ണി മുകുന്ദൻ, അഞ്ജു കുര്യൻ, ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, വിജയ് ബാബു, കലാഭവൻ ഷാജോൺ, നിഷ സാരംഗ്, പോളി വത്സൻ തുടങ്ങിയവരാണ്‌ അഭിനേതാക്കൾ. ഛായാഗ്രഹണം: നീൽ ഡി കുൻഹ, എഡിറ്റർ: ഷമീർ മുഹമ്മദ്, ഗാനരചന: ജോ പോൾ, സംഗീതം:  രാഹുൽ സുബ്രഹ്മണ്യൻ.

സത്യം മാത്രമേ ബോധിപ്പിക്കൂ തിയറ്ററിൽ

സാഗർ ഹരി രചനയും സംവിധാനവും നിർവഹിക്കുന്ന "സത്യം മാത്രമേ ബോധിപ്പിക്കൂ' തിയറ്ററിൽ. ധ്യാൻ ശ്രീനിവാസൻ, സുധീഷ്, ജോണി ആന്റണി, ഡോ. റോണി, അംബിക തുടങ്ങിയവരാണ്‌ അഭിനേതാക്കൾ.  ഛായാഗ്രഹണം: ധനേഷ് രവീന്ദ്രനാഥ്, എഡിറ്റിങ്:- അജീഷ് ആനന്ദ്, പശ്ചാത്തല സംഗീതം: വില്യംസ് ഫ്രാൻസിസ്‌.

ഹൃദയം  21ന്

വിനീത് ശ്രീനിവാസൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ഹൃദയം 21ന് തിയറ്ററിൽ. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ, അജു വർഗീസ്,അരുൺ കുര്യൻ, വിജയരാഘവൻ എന്നിവരാണ്‌ പ്രധാന വേഷങ്ങളിൽ.    കൈതപ്രം, അരുൺ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരെഴുതിയ 15 പാട്ടിന്‌ ഹിഷാം അബ്ദുൾ വഹാബാണ്‌ സംഗീതം നൽകിയത്‌. ഛായാഗ്രഹണം: വിശ്വജിത്ത് ഒടുക്കത്തിൽ. എഡിറ്റിങ്‌ രഞ്ജൻ എബ്രഹാം.

കണ്ണാടി 21-ന്

എ ജി രാജൻ സംവിധാനം ചെയ്യുന്ന  കണ്ണാടി 21ന്‌ തിയറ്റിൽ. സിദ്ധിഖ്, രാഹുൽ മാധവ്, സുധീർ കരമന, വിജയരാഘവൻ, രചന നാരായണൻ കുട്ടി, മാമുക്കോയ, കോഴിക്കോട് ശാരദ തുടങ്ങിയവരാണ്‌ പ്രധാനവേഷങ്ങളിൽ. കഥ തിരക്കഥ സംഭാഷണം: മുഹമ്മദ് കുട്ടി. ഛായാഗ്രഹണം: ഉത്പൽ വി നായനാർ. ഗാനരചന: ശ്രീകുമാരൻ തമ്പി, പി കെ ഗോപി, മുരുകൻ കാട്ടാക്കട. സംഗീതം: സതീഷ് വിനോദ്.

ഒരു സഹകരണ സെൽഫി

സഹകരണ മേഖലയുടെ നൻമയുടെ  കഥ പറയുന്ന ഹ്രസ്വചിത്രം ഒരു സഹകരണ സെൽഫി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി മുന്നേറുന്നു. റഷീദ് നാസ് സംവിധാനം ചെയ്‌ത ചിത്രത്തിൽ വിജയൻ കാരന്തൂർ, ടി കെ ജോഷി, അപർണ വിനോദ്‌, ഗംഗാധരൻ ആയടത്തിൽ, പത്മൻ പന്തീരാങ്കാവ്, പ്രമോദ് പുക്കുറ്റി, നിഖിൽ, ഗോപിക വിശ്വനാഥ്, ഗൗരി വിശ്വനാഥ് തുടങ്ങിയവർ അഭിനയിക്കുന്നു. കോഴിക്കോട്ടെ  കൊമ്മേരി സർവീസ് സഹകരണ ബാങ്കിന്റെ ജീവനക്കാരാണ്‌ അണിയറയിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top