22 January Saturday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Nov 14, 2021

വിധി 25ന് 

മരട് 357 എന്ന ചിത്രം വിധി (ദി വെർഡിക്ട്) എന്ന പേരിൽ 25ന്‌ തിയറ്ററിൽ. കോടതിവിധിയുടെ അടിസ്ഥാനത്തിലാണ്‌ പേരുമാറ്റം. കണ്ണൻ താമരക്കുളം സംവിധാനം ചെയ്‌ത സിനിമയുടെ രചയിതാവ് ദിനേശ് പള്ളത്താണ്. ക്യാമറ: രവിചന്ദ്രൻ. സംഗീതം: സാനന്ദ് ജോർജ് ഗ്രേസ്‌. അനൂപ് മേനോൻ, ധർമജൻ, ഷീലു എബ്രഹാം, നൂറിൻ ഷെരീഫ്, മനോജ് കെ ജയൻ, സരയു, ബൈജു സന്തോഷ്, ഹരീഷ് കണാരൻ തുടങ്ങിയവരാണ്‌ അഭിനേതാക്കൾ.

ആഹാ 19-ന്

ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ആഹാ 19-ന് തിയറ്ററിൽ. തിരക്കഥ, സംഭാഷണം: ടോബിത് ചിറയത്ത്‌. ഇന്ദ്രജിത്ത് സുകുമാരൻ, ശാന്തി ബാലചന്ദ്രൻ, അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ ജയൻ, സിദ്ധാർഥ്‌ ശിവ തുടങ്ങിയവരാണ്‌ അഭിനേതാക്കൾ. ക്യാമറ: രാഹുൽ ബാലചന്ദ്രൻ. സംഗീതം: സയനോര ഫിലിപ്പ്.

കാടകലം നീസ്ട്രീമിലും റൂട്സിലും

സഗിൽ രവീന്ദ്രൻ കഥ എഴുതി സംവിധാനംചെയ്‌ത കാടകലം നീസ്ട്രീം, റൂട്സ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്‌തു. തിരക്കഥ: ജിന്റോ തോമസ്‌, സഗിൽ രവീന്ദ്രൻ. അമേരിക്കയിലും ബ്രിട്ടനിലും ആമസോൺ പ്രൈമിലാണ്‌ റിലീസ്‌. മാസ്റ്റർ ഡാവിഞ്ചി സതീഷ്‌, സതീഷ് കുന്നോത്ത്‌, കോട്ടയം പുരുഷൻ എന്നിവരാണ്‌ മുഖ്യവേഷത്തിൽ. ഗാനരചന: ബി കെ ഹരിനാരായണൻ. സംഗീതം: പി എസ് ജയഹരി.

എല്ലാം ശരിയാകും 19-ന്

ജിബു ജേക്കബ് സംവിധാനംചെയ്‌ത എല്ലാം ശരിയാകും 19-ന് തിയറ്ററിൽ. ആസിഫ്അലി, രജിഷ വിജയൻ, സിദ്ദിഖ്, കലാഭവൻ ഷാജോൺ, സുധീർ കരമന തുടങ്ങിയവരാണ്‌ അഭിനേതാക്കൾ. തിരക്കഥ, സംഭാഷണം: ഷാരിസ് മുഹമ്മദ്. ഛായാഗ്രഹണം ശ്രീജിത് നായർ. ഗാനരചന: ബി കെ ഹരിനാരായണൻ, സംഗീതം: ഔസേപ്പച്ചൻ.

ജാൻ.എ.മൻ  19ന്

യുവതാരങ്ങൾ അണിനിരക്കുന്ന ഫാമിലി എന്റർടെയിനർ ജാൻ.എ.മൻ 19ന് തിയറ്ററിൽ. സംവിധാനം ചിദംബരം. അർജുൻ അശോകൻ, ബേസിൽ ജോസഫ്, ബാലു വർഗീസ്, ഗണപതി, ലാൽ, റിയ സൈറ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഛായാഗ്രഹണം: വിഷ്ണു താണ്ടശ്ശേരി. രചന: സപ്‌നേഷ് വരച്ചൽ, ഗണപതി. സംഗീതം: ബിജിബാല്‍.

രണ്ട്‌ ഡിസം.10ന്

സുജിത് ലാൽ സംവിധാനംചെയ്യുന്ന രണ്ട്‌ ഡിസംബർ 10ന്‌ തിയറ്ററിൽ. വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, അന്ന രേഷ്‌മ രാജൻ, ടിനിടോം, ഇർഷാദ്, ശ്രീലക്ഷ്മി, മാല പാർവതി തുടങ്ങിയവരാണ്‌ പ്രധാനവേഷത്തിൽ. കഥ, തിരക്കഥ, സംഭാഷണം: ബിനുലാൽ ഉണ്ണി. ഛായാഗ്രഹണം: അനീഷ് ലാൽ ആർ എസ്. ഗാനരചന: റഫീഖ് അഹമ്മദ്, സംഗീതം: ബിജിബാൽ.

സമാന്തര പക്ഷികളിൽ ഡെപ്യൂട്ടി സ്‌പീക്കർ

പ്രേംനസീർ സുഹൃത് സമിതി നിർമിക്കുന്ന സമാന്തര പക്ഷികളിൽ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ കലക്ടറുടെ വേഷത്തിൽ അഭിനയിക്കുന്നു. ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് കൊല്ലം തുളസിയാണ്. ചിറ്റയം ഗോപകുമാറിനെ കൂടാതെ കൊല്ലം തുളസി, എം ആർ ഗോപകുമാർ, വഞ്ചിയൂർ പ്രവീൺകുമാർ, റിയാസ് നെടുമങ്ങാട്, അഡ്വ. മോഹൻകുമാർ, മഞ്ജു, റുക്‌സാന തുടങ്ങിയവർ അഭിനയിക്കുന്നു. ഗാനരചന: പ്രഭാവർമ. സംഗീതം: ഡോ. വാഴമുട്ടം ചന്ദ്രബാബു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top