14 November Thursday

സത്യം പറഞ്ഞാ വിശ്വസിക്കുവോ? തിയറ്ററിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 14, 2019
ദേശീയ അവാർഡ‌് ജേത‌ാവ‌് സജീവ‌് പാഴൂരിന്റെ തിരക്കഥയിൽ ജി പ്രജിത‌് സംവിധാനംചെയ‌്ത സത്യം പറഞ്ഞാ വിശ്വസിക്കുവോ? തിയറ്ററിൽ. ബിജു മേനോൻ, സംവൃത സുനിൽ, അലൻസിയർ, സൈജു കുറുപ്പ‌്, സുധി കോപ്പ, ദിനേശ‌് പ്രഭാകർ എന്നിവർ മുഖ്യവേഷത്തിൽ. പശ‌്ചാത്തല സംഗീതം: ബിജിബാൽ, സംഗീതം: ഷാൻ റഹ‌്മാൻ, വിശ്വജിത‌്. 
 

ഡിയർ കോമ്രേഡ‌് 26ന‌്

സിഐഎയുടെ റീമേക്കല്ലെന്ന‌് സംവിധായകൻ

 
മലയാളം, തമിഴ്, കന്നഡ, തെലുഗു ഭാഷകളിൽ 26ന് പുറത്തിറങ്ങുന്ന ഡിയർ കോമ്രേഡ‌്, ഒരു മലയാള സിനിമയുടെയും റീമേക്ക‌് അല്ലെന്ന‌് സംവിധായകൻ ഭരത‌് കമ്മ. വിജയ് ദേവ്‌രകൊണ്ടയും, രശ്‌മിക മന്ദാനയും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഡിയർ കോമ്രേഡ‌് അമൽ നീരദ‌് സംവിധാനം ചെയ‌്ത ദുൽഖർ സൽമാൻ ചിത്രം ‘സിഐഎ കോമ്രേഡ് ഇന്‍ അമേരിക്ക'യുടെ റീമേക്കാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രണയവും രാഷ്ട്രീയവുമെല്ലാം വിഷയമാകുന്ന ചിത്രമാണിതെന്ന‌് കഥാകൃത്ത‌് കൂടിയായ സംവിധായകൻ കമ്മ പറഞ്ഞു. മലയാളിയായ ശ്രുതി രാമചന്ദ്രനും അഭിനയിക്കുന്നുണ്ട്. സംഗീതം ജസ്റ്റിൻ പ്രഭാകരൻ.
 

ഒരു ദേശവിശേഷം 25ന‌്

 
നവാഗതനായ ഡോ. സത്യനാരായണനുണ്ണി കഥയും തിരക്കഥയുമെഴുതി സംവിധാനംചെയ്യുന്ന ഒരു ദേശവിശേഷം ജൂലൈ 25ന് തിയറ്ററിൽ.  തായമ്പക കലാകാരന്മാരായ പോരൂർ ഉണ്ണിക്കൃഷ്‌ണ ൻ, കൽപ്പാത്തി ബാലകൃഷ്‌ണൻ എന്നിവർ പ്രധാനവേഷങ്ങളിൽ. സംഗീതം സരോജ ഉണ്ണിക്കൃഷ്‌ണൻ, ഗാനരചന അനൂപ് തോഴൂക്കര.  
 

മൊഹബത്തിൻ കുഞ്ഞബ്ദുള്ള 

 
ഷാനു സമദ് രചനയും സംവിധാനവും നിർവഹിക്കുന്ന മൊഹബത്തിൻ കുഞ്ഞബ്ദുള്ളയിൽ ബാലു വർഗീസ‌്, ഇന്ദ്രൻസ‌്, ലാൽജോസ്, സാവിത്രി ശ്രീധരൻ, രൺജി പണിക്കർ തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ.  സംഗീതം സാജൻ കെ റാം, ഹിഷാം അബ്ദുൾ വഹാബ്, കോഴിക്കോട് അബൂബക്കർ, ഗാനരചന -പി കെ ഗോപി, ഷാജഹാൻ ഒരുമനയൂർ.
 

സച്ചിൻ 19ന‌്

 
സന്തോഷ് നായർ സംവിധാനം ചെയ്യുന്ന സച്ചിൻ 19ന് തിയറ്ററിൽ.  ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, അന്ന രേഷ‌്‌മ രാജൻ, ഹരീഷ് കണാരൻ, രശ്‌മി ബോബൻ, മാല പാർവതി എന്നിവർ പ്രധാന വേഷത്തിൽ. തിരക്കഥ: എസ്എൽപുരം ജയസൂര്യ. ഗാനരചന മനു മഞ്ജിത്. സംഗീതം: ഷാൻ റഹ്‌മാൻ. 
 

പൊറിഞ്ചു മറിയം ജോസ്‌ -  

 
ജോഷി സംവിധാനംചെയ്യുന്ന പൊറിഞ്ചു മറിയം ജോസിൽ ജോജു ജോർജ്, ചെമ്പൻ വിനോദ് ജോസ്, നൈലാ ഉഷ എന്നിവർ പ്രധാനവേഷത്തിൽ. കീർത്തന മൂവീസിന്റെ ബാനറിൽ റെജി മേനോനാണ് നിർമിക്കുന്നത്.
 

ആദ്യരാത്രി

 
ജിബു ജേക്കബ‌് സംവിധാനംചെയ്യുന്ന ആദ്യരാത്രിയിൽ ബിജു മേനോൻ പ്രധാനവേഷത്തിൽ. തിരക്കഥ: ഷാരിസ‌് മുഹമ്മദ‌്, ജെബിൻ ആന്റണി. സംഗീതം ബിജിബാൽ.
 

ബാലരാമപുരം

 
അജി ചന്ദ്രശേഖർ രചനയും സംവിധാനവും നിർവഹിക്കുന്ന ബാലരാമപുരത്തിൽ എം ആർ ഗോപകുമാർ, കൊച്ചുപ്രേമൻ, എം  ജി സുനിൽ തുടങ്ങിയവർ അഭിനയിക്കുന്നു.  ഗാനരചന പൂവച്ചൽ ഖാദർ, എം കെ ശ്രീകുമാർ, നന്ദകുമാർ വള്ളിക്കാവ്, രാജശേഖരൻ തുടലി. സംഗീതം ജി കെ ഹരീഷ് മണി.
 

ടേക‌് ഇറ്റ് ഈസി

 
എ കെ സത്താർ സംവിധാനംചെയ്യുന്ന ടേക‌് ഇറ്റ് ഈസി ഉടൻ തിയറ്ററിൽ. ആനന്ദ‌് സൂര്യ, ഷനൂപ‌് എന്നിവർ പ്രധാനവേഷത്തിൽ. കഥ, തിരക്കഥ, സംഗീതം രാജേഷ് ബാബു.
 
 
പ്രധാന വാർത്തകൾ
 Top