20 February Wednesday

നമ്മെ ചവുട്ടിമെതിച്ചുപോകാൻ ആരെയും അനുവദിക്കരുത്

ഡോ. യു നന്ദകുമാർUpdated: Sunday Jan 14, 2018

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ് ലാറ്റിൻ അമേരിക്കൻ എഴുത്തുകാർ. ജനപ്രിയസാഹിത്യകാരനായ പാവ്‌ലോ കൊയ്‌ലോയും ഉൽക്കൃഷ്ടരചനകൾ നമുക്ക് നൽകിയ മാർകേസും നമ്മുടെ വായനാലോകെത്ത നിറസാന്നിധ്യം. അവർക്ക് സമശീർഷനാണ് പെറുവിയൻ നോവലിസ്റ്റ് മറിയോ വർഗാസ് യൂസ്സ. അദ്ദേഹത്തിന് 2010ൽ നൊബേൽ സമ്മാനം നൽകവെ അക്കാദമി ഇങ്ങനെ പറഞ്ഞു: ‘അധികാരഘടനകളുടെ ഭൂപടങ്ങൾ ആവിഷ്‌കരിക്കയും വ്യക്തിയുടെ ചെറുത്തുനിൽപ്പും കലാപവും പരാജയവും ഉണ്ടാക്കുന്ന മർമഭേദകമായ ഇമേജുകൾ  സൃഷ്ടിക്കയും ചെയ്തു'. ഇതെത്ര ശരി എന്നറിയാൻ തെല്ലും വിഷമമില്ല; അദ്ദേഹത്തിന്റെ ഏതു നോവലിലെയും അന്തർധാര കൃത്യമായും ഇതുതന്നെ. വിചിത്രസംഭവങ്ങളും സർവസാധാരണമായ ദൗർബല്യങ്ങളും ഹാസ്യാത്മകതയും നിറഞ്ഞതെങ്കിലും ഉള്ളിലൊരു തേങ്ങലോടെയല്ലാതെ അവ വായിക്കാനാകില്ല.

മറിയോ വർഗാസ് യൂസ്സയ്ക്ക് ഇപ്പോൾ 81 കഴിഞ്ഞു. എൺപതിനടുത്തെത്തിയപ്പോഴാണ് ശക്തമായ നോവൽരചന തനിക്കന്യമായിട്ടില്ല എന്നറിയിക്കുന്ന ‘ശ്രദ്ധാലുവായ നായകൻ' (ഠവല ഉശരൃെലല ഒലൃീ) വായനയ്ക്കെത്തുന്നത്. വളരെ നല്ല സ്വീകരണമാണ് പുസ്തകത്തിന് ലഭിക്കുന്നത്; എന്നാൽ, അദ്ദേഹത്തിന്റെ ‘ഇടവകപ്പള്ളിയിലെ സംഭാഷണങ്ങൾ' (ഇീി്ലൃമെശീിേ ശി വേല ഇമവേലറൃമഹ)', ‘ലോകാന്ത്യത്തിലെ യുദ്ധം' (ഠവല ണമൃ ീള വേല ഋിറ ീള വേല ണീൃഹറ), പറുദീസയിലേക്കുള്ള പാത'(ഠവല ണമ്യ ീ ജമൃമറശലെ) എന്നിവയുടെ തീക്ഷ്ണത ഈ കൃതി കൈവരിച്ചിട്ടില്ലെന്നുകരുതുന്നവരും വിരളമെങ്കിലും ഇല്ലാതില്ല. യൂസ്സയുടെ പുസ്തകമായതിനാൽ പ്രതീക്ഷയ്ക്ക് അതിരുകൾ ഇല്ലല്ലോ. ഈഡിത് ഗ്രോസ്മാൻ നിർവഹിച്ച മനോഹരമായ പരിഭാഷ മികച്ച വായനാനുഭവം തരുന്നു.  

പെറുവിലെ രണ്ടു പട്ടണങ്ങൾ: രാജ്യത്തിന്റെ വടക്കുള്ള പിയൂറ എന്ന ചെറുപട്ടണം, തലസ്ഥാനമായ ലീമ, രണ്ടിടങ്ങളിൽ വ്യത്യസ്ത വ്യക്തികൾക്ക് സംഭവിക്കുന്ന പ്രശ്‌നങ്ങളാണ് നോവൽ അവതരിപ്പിക്കുന്നത്. തുടക്കത്തിൽ ബന്ധമില്ലെന്നുതോന്നിപ്പിക്കുന്ന സംഭവങ്ങൾ ക്രമേണ പരസ്പരം കുരുക്കുകൾ തീർത്ത് കെട്ടുപിണഞ്ഞുവികസിക്കുന്നു. ഉദാരവൽക്കരണം കൊണ്ടുവരുന്ന അതിവേഗവികസനം ബന്ധങ്ങളെയും സംസ്‌കാരത്തെയും തകർക്കുന്നത് നാം കാണുന്നു. ചില കഥാപാത്രങ്ങൾ മുൻ നോവലുകളിൽ പ്രത്യക്ഷപ്പെട്ടവരായതിനാൽ യൂസ്സ സൃഷ്ടിക്കുന്ന സങ്കൽപ്പഭൂമിക ആഴമുള്ളതും വിശാലവുമാണ്.

മറിയോ വർഗാസ് യൂസ്സ

മറിയോ വർഗാസ് യൂസ്സ

പിയൂറയിൽ ഒരു ട്രക്ക് കമ്പനിയുടെ ഉടമസ്ഥനാണ് ഫെലിസിറ്റോ യാനക്വേ. ഒരുനാൾ അയാൾ തന്റെ ഓഫീസിലേക്ക് തിരിക്കുമ്പോൾ മുൻവാതിലിൽ ഒട്ടിച്ച നീല ലക്കോട്ട് കാണുന്നു. കത്തിന് ഭീഷണിയുടെ സ്വരം. മാസംതോറും 500 ഡോളർ ഗുണ്ടാപിരിവ് ആവശ്യപ്പെടുന്ന കത്തിൽ ഒപ്പിനുപകരം അഞ്ചുകാലുള്ള ചിലന്തിയുടെ രൂപം. പട്ടിണിയിൽക്കൂടി കടന്നുവന്ന് സ്വന്തം പ്രയത്‌നംകൊണ്ട് ഉയർച്ച കൈവരിച്ച ബിസിനസ്സുകാരനാണയാൾ. അയാളെ മുന്നോട്ടുനയിക്കുന്ന ജീവിതദർശനമുണ്ട്: തന്റെ പിതാവിൽനിന്നുലഭിച്ച സമ്പത്ത്  ‘ചല്ലൃ ഹല മ്യിയീറ്യ ംമഹസ മഹഹ ീ്ലൃ ്യീൌ, ീി' നോവലിൽ ആവർത്തിക്കപ്പെടുന്ന പ്രമേയമാണിത്. ഫെലിസിറ്റോ രണ്ടാവൃത്തി ആലോചിച്ചില്ല; രാവിലെതന്നെ പൊലീസിൽ വിവരമറിയിച്ചു. എന്നാൽ, അവരുടെ സമീപനത്തിൽ ഫെലിസിറ്റോക്ക് തൃപ്തിയില്ല. പൊലീസ് ഇടപെട്ടശേഷം ഭീഷണി വർധിക്കയുംചെയ്തു. എത്ര ചെറിയ സംഖ്യയാകട്ടെ, ഗുണ്ടാപിരിവിന് വഴങ്ങേണ്ട എന്ന തീരുമാനത്തിൽ അയാൾ ഉറച്ചുനിന്നു.

സാമ്പത്തികമുന്നേറ്റം അഴിമതിയും ജീർണതയും ജീവിതത്തിൽ കൊണ്ടുവരും. ഉദാസീനമായ കുറ്റാന്വേഷണവും കഴിവുകെട്ട പ്രോസിക്യൂഷനും പണത്തിനായി ആർത്തിയോടെ കാത്തിരിക്കുന്ന ന്യായാധിപന്മാരും ചുറ്റുമുള്ളപ്പോൾ തത്വദീക്ഷയോടും നീതിബോധത്തോടും ജീവിക്കുക എന്നത് എത്രയും ശ്രമകരം. 

ഇത് ഫെലിസിറ്റോ മാത്രമല്ല, ദൂരെ ലിമ പട്ടണത്തിൽ റിഗോബെർട്ടോ എന്ന മറ്റൊരു നീതിമാനും മനസ്സിലാക്കിവരുന്നു. റിഗോബെർട്ടോ താൻ പോലുമറിയാതെ ഊരാക്കുടുക്കിൽ പെട്ടുപോകുകയായിരുന്നു. വിജയകരമായി പ്രവർത്തിക്കുന്ന ഇൻഷുറൻസ് കമ്പനിയുടെ പ്രധാന അക്കൗണ്ടന്റ് ആണയാൾ. തന്റെ സുഹൃത്തും മേലധികാരിയുമായ ഇസ്മാഈൽ കരേറെ ഒരുനാൾ റിഗോബെർട്ടോയോട് സഹായമഭ്യർഥിക്കുന്നു. കരേറെയുടെ മക്കൾ അദ്ദേഹം മരിക്കണമെന്നാഗ്രഹിക്കുന്നു. തികച്ചും അസാന്മാർഗികജീവിതം നയിക്കുന്ന അവർ പിതാവായ കരേറെയെ വധിക്കാൻപോലും ഇടയുണ്ട് എന്ന സംശയം ബലപ്പെട്ടപ്പോൾ വിഭാര്യനായ കരേറെ തന്റെ എൺപതാം വയസ്സിൽ വീട്ടുജോലിക്കാരിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. അദ്ദേഹത്തിന് വിവാഹത്തിന് സാക്ഷിയായി റിഗോബെർട്ടോ ഉണ്ടാകണം.

വാർധക്യത്തിൽ തന്റെ മകന്റെ പ്രായമുള്ള അർമീദയെ വിവാഹം കഴിക്കുന്നതിനുള്ള അനൗചിത്യം റിഗോബെർട്ടോ ചൂണ്ടിക്കാട്ടാതിരുന്നില്ല; കരേറെ അതെല്ലാം തള്ളിക്കളഞ്ഞു. അദ്ദേഹത്തിന് എല്ലാം ഉറപ്പായിരുന്നുതാനും. അർമീദയ്ക്ക് പൂർണസമ്മതമാണെങ്കിൽ പിന്നെയെന്തു പ്രശ്‌നം? നല്ലൊരു ദാമ്പത്യത്തിനിനിയും തനിക്കു ബാല്യമുണ്ടെന്നും വിവാഹാനന്തരം ദീർഘമായ മധുവിധു തീരുമാനിച്ചുകഴിഞ്ഞെന്നും. ഇങ്ങനെയൊരു വിവാഹത്തിനുമാത്രമേ തന്നെ വധിക്കാൻപോലും പദ്ധതിയിടുന്ന മക്കളെ സ്വത്തവകാശങ്ങളിൽനിന്ന് പുറത്താക്കാനാകൂ എന്നും കരേറെ ഉറപ്പിച്ചുപറഞ്ഞു.

കരേറെയ്ക്ക് ഭ്രാന്താണെന്നും അതിനാൽ വിവാഹം അസ്ഥിരപ്പെടുത്താൻ സഹായിക്കണമെന്നും പറഞ്ഞുള്ള പ്രലോഭനങ്ങളും ഭീഷണികളും തുടരെ നേരിടേണ്ടിവന്നു, അയാൾക്ക്. ജോലിയിൽനിന്ന് പിരിഞ്ഞുപോകാൻ ദിവസങ്ങൾമാത്രമുള്ള അയാളുടെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കാനും കരേറെയുടെ മക്കൾക്കായി. പ്രലോഭനങ്ങളെയും ഭീഷണികളെയും നേരിടാനും നീതിയിൽനിന്ന് വ്യതിചലിക്കേണ്ടതില്ലെന്നും ഉള്ള  തീരുമാനത്തോടെ റിഗോബെർട്ടോയുടെ കഷ്ടകാലം തുടങ്ങുകയായി.

പരസ്പരം ബന്ധമില്ലാത്ത രണ്ട് കഥാതന്തുക്കൾ: അവ മെല്ലെ ഒരു ചരടുപിന്നിക്കളിയുടെ ലാവണ്യത്തോടെ മുറുകിവരുന്നത് നാമറിയുന്നു. നോവലിന്റെ അന്തിമഘട്ടത്തിലാണ് കുരുക്കുകളഴിഞ്ഞ് ഫെലിസിറ്റോയുടെയും റിഗോബെർട്ടോയുടെയും കുടുംബങ്ങൾ പരസ്പരമറിയുന്നത്. മിഴിവുറ്റ മറ്റനേകം കഥാപാത്രങ്ങൾ പെറുവിലെ സാമൂഹികവികസനത്തിന്റെ പ്രതീകങ്ങളായി വന്നുപോകുന്നു.

തണുത്തുറഞ്ഞ ദാമ്പത്യത്തിൽ പെട്ടുപോയ ഫെലിസിറ്റോയുടെ ഏക ആശ്വാസമാർഗം പട്ടണത്തിൽ പാർപ്പിച്ചിട്ടുള്ള  മേബലിറ്റയെന്ന രഹസ്യകാമുകിയായിരുന്നു. പക്ഷേ അവൾ ഫെലിസിറ്റോയുടെ മകനുമായി വേഴ്ചയിലായി; അവർ ഒരുക്കിയ കെണിയായിരുന്നു ചിലന്തിക്കത്തുകൾ. ഭാര്യ ജെർട്രൂദിസ് തുടക്കത്തിൽ ലൈംഗികത്തൊഴിലാളിയായിരുന്നു. ആകസ്മികമായി ഗർഭിണിയായപ്പോൾ അതിന്റെ ഉത്തരവാദിത്തം ഫെലിസിറ്റോയുടെമേൽ കെട്ടിവച്ചാണ് അവരുടെ വിവാഹം നടത്തിയത്. പ്രസവിച്ചപ്പോഴാണ് ഏതോ വെള്ളക്കാരന്റേതാണ് കുട്ടി എന്ന് മനസ്സിലായത്. തന്നെ കെണിയിൽപെടുത്തിയ മകൻ തന്റേതല്ല എന്ന അറിവാണ് അയാളുടെ മനസികാഘാതത്തിന് അയവുണ്ടാക്കിയത്.     

നോവൽ അവസാനിക്കുമ്പോൾ രണ്ടു കുടുംബങ്ങളും ഫെലിസിറ്റോയുടെയും റിഗോബെർട്ടോയുടെയും ലിമ പട്ടണത്തിൽനിന്ന് വിമാനത്തിൽ സ്‌പെയിനിലേക്കുപറക്കുകയാണ്. എല്ലാ കെടുതികളിൽനിന്നും മുക്തി, സ്വാതന്ത്ര്യം.

പ്രധാന വാർത്തകൾ
 Top