22 September Sunday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday May 12, 2019

അടുത്ത ചോദ്യം 24ന്

എ കെ എസ‌്‌ നമ്പ്യാർ സംവിധാനംചെയ്യുന്ന ചിത്രം അടുത്തചോദ്യം ഈമാസം 24ന് റിലീസ് ചെയ്യും എകെഎസ‌്‌ ഫിലിംസ് സ്റ്റുഡിയോയുടെ ബാനറിൽ സുജി ദാമോദരനാണ് ചിത്രം നിർമിക്കുന്നത്. തിരക്കഥ, സംഭാഷണം സത്താർ നബി. ഈ ക്രൈം സസ്‌പെൻസ് ത്രില്ലർ ചിത്രത്തിൽ ഷെയ്ഖ് റാഷിദ്, മാളവിക നാരായൺ, പ്രണവ് മോഹനൻ, ബെന്നി ജോൺ, ജോസഫ്,സി രഘുനാഥ്, ശിവദാസ്, വർഷ വേണുഗോപാൽ, അവാന്തിക പ്രദീപ്, ആരതി ഉണ്ണി തുടങ്ങിയവരഭിനയിക്കുന്നു. ഉത്പൽ വി നായനാർ ഛായാഗ്രാഹണവും പി സി മോഹനൻ ചിത്രസന്നിവേശവും റോയി പല്ലിശ്ശേരി ചമയവും സുനിൽ നടുവത്തിൽ വസ്ത്രാലങ്കാരവും ബിനിത് ബത്തേരി കലാസംവിധാനവും ഷിബു മാറോളി നിശ്ചലഛായാഗ്രാഹണവും ഏബ്രഹാം ലിങ്കൺ വാർത്താവിതരണവും നിർവഹിക്കുന്നു.

വള വള 

 
ഗായകനും ഗാനരചയിതാവുമായ  മക്ബൂൽ മൺസൂർ സംവിധായകനാകുന്നു. വള വള എന്ന് പേരിട്ട ചിത്രം എറണാകുളത്ത് ഉടൻ ആരംഭിക്കും. എന്ന‌് നിന്റെ മൊയ്തീൻ ' എന്ന ചിത്രത്തിൽ എന്റെ കിത്താബിലെ പെണ്ണേ...എന്ന ഗാനം രചിച്ച് ആലപിച്ച മക്ബൂൽ മൺസൂർ നിർമിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുദേവ് നായർ, മുരളി ഗോപി, ഹരീഷ് കണാരൻ, ലിമ നറോ, മ്യുദുല മുരളി തുടങ്ങിയവർ അഭിനയിക്കുന്നു.
 

ബാൽക്കണി

ബിനോട്ട്‌ റിയോ മാർഷൽ അക്കാദമി ഇടമുള ഫിലിംസുമായി ചേർന്ന‌് നിർമിക്കുന്ന ചിത്രമാണ‌് ബാൽക്കണി. ചിത്രത്തിൽ മുതിർന്നവരും കുട്ടികളുമുൾപ്പെടെ 5000 കരാട്ടെ കലാകാരന്മാർ അണിനിരക്കുന്നു. ജപ്പാനിൽ ജേതാവായ ഗ്രാൻഡ്‌ മാസ്റ്ററുടെ ജീവിതമാണ‌് സിനിമ. ഇടമുള ഫിലിംസിന്റെ ബാനറിൽ പി സുരേന്ദ്രൻ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ കൃഷ്‌ണജിത്ത്‌ എസ്‌ വിജയനാണ്‌.   ശ്രീവർമ പരവനേഴത്തിന്റേതാണ‌് തിരക്കഥ. ഭാമ അരുണാണ്‌ നായിക. അജയ്‌ സുരേന്ദ്രൻ, വിഷ്‌ണു രഘു, സണ്ണി പാറക്കണ്ടം, ജോളി ഈശോ, റിയാസ്‌ എം ഡി, അജയ്‌ മാടയ്‌ക്കൽ, ഹാരീസ്‌ മണ്ണഞ്ചേരി, പ്രസാദ്‌ കുട്ടപ്പി, പ്രദീപ്‌ മാളവിക, സുജിത‌് എസ്‌ നായർ, വിനോദ്‌ കല്ലറ, സുനിൽ, തങ്കച്ചൻ കിടങ്ങൂർ, ഇന്ദു, ബിന്ദു, സിബി ഏറ്റുമാനൂർ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. ഈ മാസം അവസാനത്തോടെ ചിത്രം തിയറ്ററുകളിലെത്തും.
 

ലൗ എഫ്എം

നവാഗതനായ ശ്രീദേവ് കപ്പൂർ സംവിധാനം ചെയ്ത ലൗ എഫ്എം ചിത്രീകരണം പൂർത്തിയായി. അപ്പാനി ശരത്തും ടിറ്റോ വിൽസണും നായകരാകുന്നു. ജാനകി കൃഷ്ണൻ, മാളവിക മേനോൻ, എം 80 മൂസ ഫെയിം അഞ്ജു എന്നിവരാണ് നായികമാർ.

 

പ്രധാന വാർത്തകൾ
 Top