22 May Sunday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Jan 9, 2022

രെണ്ടഗം

ഫെല്ലിനി ടി പി സംവിധാനംചെയ്യുന്ന രെണ്ടഗത്തിലൂടെ കുഞ്ചാക്കോ ബോബൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു. അരവിന്ദ് സ്വാമി, ഈഷ റെബ്ബ, ജിൻസ് ഭാസ്‌കർ എന്നിവരാണ്‌ മറ്റ്‌ അഭിനേതാക്കൾ. സംഗീതം: എ എച്ച് കാസിഫ്.

മേപ്പടിയാൻ 14-ന്

നവാഗതനായ വിഷ്‌ണു മോഹൻ സംവിധാനംചെയ്യുന്ന മേപ്പടിയാൻ 14ന്‌ തിയറ്ററിൽ. ഉണ്ണി മുകുന്ദൻ, അഞ്ജു കുര്യൻ, ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, വിജയ് ബാബു, കലാഭവൻ ഷാജോൺ, പോളി വത്സൻ തുടങ്ങിയവർ അഭിനയിക്കുന്നു. ഗാനരചന: ജോ പോൾ. സംഗീതം: രാഹുൽ സുബ്രഹ്മണ്യൻ. 

കാക്കപ്പൊന്ന്

ദിനേശ് ഗോപാൽ സംവിധാനം ചെയ്യുന്ന കാക്കപ്പൊന്ന്‌ ഉടൻ തിയറ്ററിൽ. മീനാക്ഷി, അനു ജോസഫ്, രാജേഷ് ഹെബ്ബാർ തുടങ്ങിയവരാണ്‌ അഭിനേതാക്കൾ.  തിരക്കഥ: -എം ആർ ജോസ്. ഗാനരചന -പ്രഭാകരൻ നറുകര, സംഗീതം: -ഹരികുമാർ ഹരേറാം. 

കവിതകൊണ്ട് ഹൃദയം തൊട്ടെഴുതുമ്പോൾ 

കവിയും ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാറിന്റെ  കലാജീവിതം ആസ്‌പദമാക്കി എൻ എൻ ബൈജു സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി ‘കെ ജയകുമാർ‐ കവിതകൊണ്ട് ഹൃദയം തൊട്ടെഴുതുമ്പോൾ’ ചിത്രീകരണം പൂർത്തിയായി. എ ജി ഒലീനയും നടി ഗായത്രി വിജയുമാണ്‌ മുഖ്യ അവതാരകർ. ചിത്രകാരനെന്ന നിലയ്‌ക്ക്‌ ജയകുമാറിന്റെ സംഭാവനകളെ രാജേഷ് ചിറപ്പാടും ചലച്ചിത്ര ഗാനങ്ങളെ രവി മേനോനും പരിചയപ്പെടുത്തുന്നു.

അല്ലി

രാജ്കുമാർ എസ് രചനയും സംവിധാനവും നിർവഹിക്കുന്ന അല്ലിയിൽ സുരാജ് വെഞ്ഞാറമൂടിന്റെ സഹോദരൻ സജി വെഞ്ഞാറമൂട് നായകനാകുന്നു. അപർണ മോഹൻ, നീന കുറുപ്പ്, ശിവദാമോദർ, വിപിൻ കുട്ടപ്പൻ, ശ്രീപ്രസാദ്, ശിവരഞ്ജിനി  എന്നിവരാണ്‌ മറ്റ്‌ അഭിനേതാക്കൾ. ക്യാമറ: -ജയൻദാസ്. എഡിറ്റർ: - അരുൺദാസ്. ഗാനരചന: - ശ്യാം നെല്ലിക്കുന്നേൽ. സംഗീതം:- സതീശ്. 

തേർഡ് മർഡർ

സുനിൽ ഇബ്രാഹിം തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന തേർഡ് മർഡറിൽ സൈജു കുറുപ്പ്, വിനയ് ഫോർട്ട്, ഇന്ദ്രൻസ്, ജോണി ആന്റണി, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമകല, ജിബിൻ ഗോപിനാഥ് തുടങ്ങിയവർ  എന്നിവർ പ്രധാന വേഷങ്ങളിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top