18 September Wednesday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Jul 7, 2019

സത്യം പറഞ്ഞാൽ വിശ്വസിക്കുവോ?

 
തൊണ്ടിമുതലും ദൃക‌്സാക്ഷിയും എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ‌് നേടിയ സജീവ‌് പാഴൂർ തിരക്കഥയെഴുതി ജി പ്രജിത‌് സംവിധാനംചെയ്യുന്ന സത്യം പറഞ്ഞാൽ വിശ്വസിക്കുവോ? 12ന‌് തിയറ്ററിൽ.  ഉർവശി തിയറ്റേഴ്സ് ഇൻ അസോസിയേഷൻ വിത്ത‌് ഗ്രീൻ ടിവി എന്റർടൈൻമെന്റ് സിന്റെ ബാനറിൽ സന്ദീപ് സേനൻ, അനീഷ് -എം തോമസ്, രമാദേവി എന്നിവരാണ‌് ചിത്രം നിർമിക്കുന്നത‌്.  ബിജു മേനോൻ, സംവൃത സുനിൽ, സൈജു കുറുപ്പ്, അജു വർഗീസ്, അലൻസിയർ തുടങ്ങിയവരാണ‌്  പ്രധാന അഭിനേതാക്കൾ. ഗാനരചന അനിൽ പനച്ചൂരാൻ. സംഗീതം: ഷാൻ റഹ്മാൻ.  
 

എടയ‌്ക്കാട് ബറ്റാലിയൻ 06

 
സ്വപ്‌നേഷ്  കെ നായർ സംവിധാനംചെയ്യുന്ന എടയ്‌ക്കാട‌് ബറ്റാലിയൻ 06ൽ ടൊവിനോ തോമസ‌്, സംയുക്ത മേനോൻ, ജോയ്‌ മാത്യു, സലിംകുമാർ, പി ബാലചന്ദ്രൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ. റൂബി ഫിലിംസ് ഇൻ അസോസിയേഷൻ വിത്ത് കാർണിവൽ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ശ്രീകാന്ത് മുരളി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവരാണ‌് ചിത്രം നിർമിക്കുന്നത‌്. കഥ: ശ്രീകാന്ത് ബാലചന്ദ്രൻ. തിരക്കഥ:- പി ബാലചന്ദ്രൻ. ഗാനരചന: ഹരി നാരായണൻ, മനു മഞ്ജിത്ത്. സംഗീതം:  കൈലാസ് മേനോൻ.

 

ഫൈനൽസ്

 
മണിയൻപിള്ള രാജു പ്രൊഡക‌്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജുവും  പ്രജിവും നിർമിച്ച്,  പി ആർ അരുൺ തിരക്കഥ രചിച്ച് സംവിധാനംചെയ്യുന്ന ഫൈനൽസിൽ രജിഷ വിജയൻ, സുരാജ് വെഞ്ഞാറമൂട്, നിരഞ്ജ് എന്നിവർ പ്രധാന വേഷത്തിൽ. ഗാനരചന: എം ഡി രാജേന്ദ്രൻ, മനു മഞ്ജിത്ത്, ശ്രീരേഖ. സംഗീതം: കൈലാസ് മേനോൻ.
 

ഇട്ടിമാണി മെയ്ഡ് ഇൻ ചൈന

 
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് നവാഗതരായ ജിബി -ജോജു തിരക്കഥ രചിച്ച് സംവിധാനംചെയ്യുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിൽ മോഹൻലാൽ നായകനാകുന്നു. ഹണി റോസ‌്,  രാധികാ ശരത്ത് കുമാർ, സിദ്ദിഖ്, അജുവർഗീസ്, സൗബിൻ, ഹരീഷ് കണാരൻ തുടങ്ങിയവർ പ്രധാനവേഷത്തിൽ.

 

മാഫി ഡോണ തിയറ്ററിൽ

 
മക്ബൂൽ സൽമാൻ, ശ്രീവിദ്യ നായർ, ഫാജിത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  പോളി വടക്കൻ സംവിധാനംചെയ്യുന്ന മാഫി ഡോണ തിയറ്ററിൽ. ഹെവൻ സിനിമാസിന്റെ ബാനറിൽ ജോഷി മുരിങ്ങൂരാണ‌് ചിത്രം നിർമിക്കുന്നത‌്. ഗാനരചന: -രാജീവ് ആലുങ്കൽ, ബി കെ ഹരിനാരായണൻ. സംഗീതം:- ജാസി ഗിഫ്റ്റ്.
 

മാർക്കോണി മത്തായി 

വിജയ് സേതുപതി മലയാള ത്തിൽ അരങ്ങേറുന്ന മാർക്കോണി മത്തായി 11ന‌് തിയറ്ററിൽ. സനിൽ കളത്തിൽ കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രത്തിൽ ജയറാമാണ്‌ നായകൻ. ആത്മീയ രാജൻ, നരേൻ, അജു വർഗീസ‌് തുടങ്ങിയവരും അഭിനയിക്കുന്നു.    ഗാനരചന: അനിൽ പനച്ചൂരാൻ, ബി കെ ഹരി നാരായണൻ. സംഗീതം: എം ജയചന്ദ്രൻ.
പ്രധാന വാർത്തകൾ
 Top