22 April Monday

കാറ്റും നിലാവും മനസ്സിൽ തൊട്ടപ്പോൾ

എ വി ഫർദിസ‌്Updated: Sunday May 6, 2018

 പൂക്കളും പക്ഷികളും പൂമ്പാറ്റകളും തുടങ്ങിയവയോടായിരുന്നു കുട്ടികൾ സംവദിച്ചിരുന്നത്. എന്നാൽ, ആദ്യം ടെലിവിഷന്റെ രൂപത്തിലും പിന്നീട് കംപ്യൂട്ടറിന്റെയും ടാബിന്റെയും മൊബൈലിന്റെയും രൂപത്തിലുമുള്ള പുതിയ പുതിയ അവതാരങ്ങൾ അവരെ കീഴടക്കി.

ഇത്തരം സാങ്കേതികതകൾ ഉണ്ടാക്കിയ നവ വായനയുടെ കാലത്തും ആകാംക്ഷാഭരിതരായി മുൾമുനയിൽ നിർത്തുന്ന കൃതികളിലേക്കാണ് കുട്ടിവായനക്കാരെ രക്ഷിതാക്കളടക്കം ഏറെ  കൈപിടിച്ചുനടത്തുന്നത്. 
ഇൗ അവസ്ഥയിലാണ് നദീം നൗഷാദിന്റെ കാറ്റ് നിലാവിൽ തൊട്ട് എന്ന കുട്ടികൾക്കായുള്ള നോവലിന്റെ . വർത്തമാനകാല പ്രസക്തിയെക്കുറിച്ചുള്ള അന്വേഷണം  അനിവാര്യമാകുന്നത്.
ഭാവനകളാണ് മനുഷ്യനിൽ വലിയ വലിയ ആഗ്രഹങ്ങളുണ്ടാക്കുന്നത്. എല്ലാ യാഥാർഥ്യങ്ങളുടെയും ആദ്യം ഒരു ഭാവനയിൽനിന്നാണ് തുടങ്ങുന്നത്. എന്നാൽ, പുതിയ കാലത്തെ കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ ഭാവനകളെ സാങ്കേതികത വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. എല്ലാത്തിനെയും കണക്കിലെ  സൂത്രവാക്യങ്ങൾപോലെയാണ് അവർ കാണുന്നത്‌. കണക്കിൽ ചെറിയ തെറ്റും വലിയ തെറ്റുമില്ല. ഇക്വേഷനനുസരിച്ച് ചെയ്തില്ലെങ്കിൽ ഉത്തരം തെറ്റാകും. മാർക്ക് പോകും.
 
കാറ്റ്‌ നിലാവിൽ തൊട്ട്‌ നദീം നൗഷാദ്‌ നോവൽ നിയതം ബുക്‌സ്‌ വില: 120

കാറ്റ്‌ നിലാവിൽ തൊട്ട്‌ നദീം നൗഷാദ്‌ നോവൽ നിയതം ബുക്‌സ്‌ വില: 120

സ്വന്തം ജീവിതത്തെയും ഇതേപോലെ ഇക്വേഷനുകൾക്കനുസരിച്ച് ക്രമപ്പെടുത്തുമ്പോഴാണ് പത്താംക്ലാസിലെ പരാജയം തന്റെ ജീവനൊടുക്കാനുള്ള കാരണമായി അവർക്ക് തോന്നുന്നതും അങ്ങനെ ചെയ്യുന്നതും. ഇങ്ങനെ കടുത്ത വേനലിൽ വിണ്ടുകീറിയ പാടങ്ങൾ പോലെയായ കുട്ടികളുടെ മനസ്സിനെ ആർദ്രമാക്കാൻ  കഴിയുമെന്നതാണ് നിയതം ബുക്സ് പ്രസിദ്ധീകരിച്ച കാറ്റ് നിലാവിൽ തൊട്ട് എന്ന നോവലിനെ വേറിട്ടതാക്കുന്നത്.
വർഷാന്ത അവധിക്ക് വിനോദയാത്ര പോകുമ്പോൾ മാത്രം കാണുന്ന ഒരു കേന്ദ്രമായി പുതിയ കുട്ടികളുടെ മുന്നിൽ കാട് പ്രത്യക്ഷപ്പെടുന്ന ഒരു കാലത്ത് ലച്ചു, നേഹ എന്നീ രണ്ട് പെൺകുട്ടികളുടെ മനസ്സിലൂടെ കാടിനെയും പ്രകൃതിയെയും അടുത്തറിയാനുള്ള വഴി കുട്ടികളായ വായനക്കാരിലേക്ക് വെട്ടുകയാണ് നദീം നൗഷാദ് തന്റെ നോവലിലൂടെ.
ഒരു കഥപറച്ചിലിന്റെ ആകാംക്ഷയ‌്ക്കപ്പുറം കഥയിൽ ഇടയ്ക്ക് കയറിവരുന്ന പ്രകൃതിവർണനകളാണ്, ചുറ്റുപാടിനെക്കുറിച്ചുള്ള വിവരണങ്ങളാണ് ഈ നോവലിനെ ഏറെ ആകർഷകമാക്കുന്നത്.
കാറ്റ്, നിലാവ്, ചന്ദ്രൻ, പുൽച്ചാടി, ചെടികൾ,  മരങ്ങൾ എന്നിവയുടെ ലോകത്തേക്ക് വായനക്കാരനായ കുട്ടിയെ കൊണ്ടുപോകുകയാണ് നോവലിസ്റ്റ്.  ഇത്തരം ഇമേജറികളിലൂടെ ഭാവനയുടെ ഒരു പുതിയ ലോകം കുഞ്ഞുമനസ്സിൽ ഉണ്ടാക്കാൻ ശ്രമിയ്ക്കുകയുമാണ്.   യാന്ത്രികമായി പോകുന്ന കുഞ്ഞുമനസ്സുകളെ സർഗസമ്പന്നമാക്കാൻ ശ്രമിക്കുകയാണ്. അങ്ങനെ വായനക്കാരനെ നല്ല മനുഷ്യരാക്കുകയെന്ന ലക്ഷ്യത്തിലേക്ക് കൂടിയെത്തുകയാണ്. ഈ നോവലിൽ ഏറ്റവും കൂടുതൽ പ്രകൃതിയെക്കുറിച്ച് പറയുമ്പോൾ ഉപയോഗിച്ചിരിക്കുന്നത് ചിത്രശലഭങ്ങളാണ്.  പച്ചപ്പുള്ള, വൃത്തിഹീനമല്ലാത്ത, നല്ല പുഷ്പങ്ങളുള്ള അന്തരീക്ഷത്തിലാണ് പൊതുവെ ചിത്രശലഭങ്ങൾ പ്രത്യക്ഷപ്പെടാറ്. മനുഷ്യന്റെ പ്രതീക്ഷകളാണ് ഒരർഥത്തിൽ ചിത്രശലഭങ്ങൾ. ഇവയുടെ ഇമേജറി വായനക്കാരിൽ  ശുഭാപ്തിവിശ്വാസമാണ് ഉണ്ടാക്കുന്നത്.
അകൃത്രിമമായ  പ്രകൃതിവർണനകളും ഈ നോവലിന്റെ പുതുമയാണ‌്.    കാടിന്റെ പച്ചപ്പിനെ നദീം വിവരിക്കുന്നതിങ്ങനെ: ‘അടിത്തട്ടിലെ നനവും മേൽത്തട്ടിലെ നിഴലും ചേർന്ന് കാടിനകത്ത് കുളിർമയുള്ള ഒരന്തരീക്ഷമാണ്.
പ്രധാന വാർത്തകൾ
 Top