20 March Wednesday
ചിത്രജാലകം

'വിശ്വരൂപം 2’ ഈയാഴ‌്ച

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018
ഉലകനായകൻ കമൽ ഹാസന്റെ 2013ൽ പുറത്തിറങ്ങിയ സ‌്പൈ ത്രില്ലർ വിശ്വരൂപത്തിന്റെ രണ്ടാംഭാഗം  വിശ്വരൂപം 2 ആഗസ‌്ത‌് 10ന്  തിയറ്ററിൽ. കമൽ ഹാസൻ റോ ഏജന്റായി അഭിനയിക്കുന്ന സിനിമയുടെ ഹിന്ദി ട്രെയിലർ ആമിർ ഖാനും തമിഴ്‐തെലുഗു ട്രെയിലർ ജൂനിയർ എൻ‌ ടി‌ ആറും ശ്രുതി ഹാസനും സോഷ്യൽ മീഡിയ പേജുവഴി പുറത്തുവിട്ടു. കമൽ ഹാസൻ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ആൻഡ്രിയ, പൂജ കുമാർ എന്നിവരാണ്  നായികമാർ. രാഹുൽ ബോസ്, ശേഖർ കപൂർ, നാസർ, വാഹിദ് റഹ‌്മാൻ, ജയദീപ് അലവട്ട്, ആനന്ദ് മഹാദേവൻ, യൂസഫ് ഹുസൈൻ, രാജേന്ദ്ര ഗുപ്ത തുടങ്ങിയവരും  അഭിനയിക്കുന്നു.  കേരളത്തിൽ ഇറാം ഗ്രൂപ്പ് തിയറ്ററിലെത്തിക്കുന്ന  സിനിമയുടെ ഛായാഗ്രഹണം ഷാംദത്ത്, സാനു വർഗീസ് എന്നിവരാണ‌്.  മഹേഷ് നാരായണനാണ് എഡിറ്റിങ‌്.   
 

കായംകുളം കൊച്ചുണ്ണിയിൽ നിവിൻ പോളിയും മോഹൻലാലും

വീരപരിവേഷമുള്ള ചരിത്രകഥാപാത്രങ്ങൾ കായംകുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും വീണ്ടും ബിഗ‌്സ‌്ക്രീനിൽ. റോഷൻ ആൻഡ്രൂസ‌് സംവിധാനംചെയ്യുന്ന ബിഗ‌്ബജറ്റ‌് ചിത്രം  കൊച്ചുണ്ണിയിൽ നിവിൻ പോളിയാണ‌് കൊച്ചുണ്ണിയെ അവതരിപ്പിക്കുന്നത‌്. ഇത്തിക്കരപ്പക്കിയുടെ വേഷത്തിൽ മോഹൻലാലുമുണ്ട‌്. ശ്രീഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ‌് 45 കോടിയിലധികം രൂപ ചെലവിട്ട‌് ഈ ചിത്രം നിർമിക്കുന്നത‌്. ദീപ ആനന്ദ‌്, സണ്ണി വെയ‌്ൻ, ബാബു ആന്റണി, ഷൈൻ ടോം ചാക്കോ, സുധീർ കരമന, സുനിൽ സുഖദ, മാമുക്കോയ, സാദിഖ‌്, അശ്വതി, സ‌്മിത റായ‌് തുടങ്ങിയവരാണ‌് മറ്റ‌് അഭിനേതാക്കൾ. തിരക്കഥ: ബോബി‐സഞ‌്ജയ‌്. ഗാനരചന: റഫീക്ക‌് അഹമ്മദ‌്, ഷോബിൻ കണ്ണങ്ങാട്ട‌്. സംഗീതം: ഗോപി സുന്ദർ. ക്യാമറ: വിനോദ‌് പ്രധാൻ. എഡിറ്റിങ‌്: ശ്രീകർ പ്രസാദ‌്.
 

അനിയൻകുഞ്ഞും തന്നാലായത്

രാജീവ്നാഥ് കഥയെഴുതി സംവിധാനംചെയ്യുന്ന അനിയൻകുഞ്ഞും തന്നാലായത്  എന്ന സിനിമയുടെ ചിത്രീകരണം അമേരിക്കയിൽ പുരോഗമിക്കുന്നു. വിനു എബ്രഹാമിന്റേതാണ് തിരക്കഥയും സംഭാഷണവും.  രൺജി പണിക്കർ, നന്ദു, സുരാജ് വെഞ്ഞാറമൂട്, മേജർ കിഷോർ, അഭിരാമി, ഗീത, മാതു എന്നിവരാണ‌് പ്രധാന വേഷത്തിൽ. ബാനർ‐സെൻ പ്രൊഡക‌്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആൻഡ‌് ഫോർ ദി പീപ്പിൾ എന്റർടെയ്ൻമെന്റ്സ്. നിർമാണം‐സലിൽ ശങ്കരൻ, ഛായാഗ്രഹണം‐അഴകപ്പൻ, ആഷിഷ്,  ഗാനരചന‐കാവാലം നാരായണപ്പണിക്കർ, ജോയ് തമലം, സംഗീതം‐എം ജയചന്ദ്രൻ, റോണി റാഫേൽ, ആലാപനം‐ മംമ്ത മോഹൻദാസ്.
 

വാരിക്കുഴിയിലെ കൊലപാതകം

രജീഷ്‌ മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വാരിക്കുഴിയിലെ കൊലപാതകം' സെപ്തംബർ ഏഴിന‌് തിയറ്ററുകളിൽ. ടേക‌് വൺ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ഷിബു ദേവദത്തും സുജീഷ്‌ കോലോത്തൊടിയും നിർമിച്ച ചിത്രത്തിൽ  അമിത്‌ ചക്കാലയ‌്ക്കൽ,  നെടുമുടി വേണു, ദിലീഷ്‌ പോത്തൻ, ലാൽ,  കിച്ചു ടെലസ‌്, സുധി കോപ്പ തുടങ്ങിയവർ  അഭിനയിക്കുന്നു. സംഗീതം മെജോ ജോസഫ‌്.
 

അനാമി

അനാമി എന്ന പെൺകുട്ടിയുടെ പൊള്ളുന്ന കഥ അവതരിപ്പിക്കുകയാണ് ‘അനാമി ’എന്ന ചിത്രം. ശ്രീ ചന്ദ്ര സിനിമാസിന്റെ ബാനറിൽ ബിജേഷ് മുണ്ടശേരി നിർമിച്ച‌്   രാജേഷ് പി ആർ സംവിധാനം ചെയ്യുന്ന അനാമിയിൽ  ശിവാനി എം  കൃഷ്ണ, ബിജീഷ്, ദിലീഷ്, നൗഷാദ്, കൃഷ്ണ, ഷെറിൻ എന്നിവർ അഭിനയിക്കുന്നു. രചന‐  നൗഷാദ്, ക്യാമറ‐ സുരേഷ് ഉള്ളൂർ, സുജിൻ പ്രോക്സി.
 

റെഡ് സിഗ്നൽ

സത്യദാസ് കാഞ്ഞിരംകുളം രചനയും സംവിധാനവും നിർവഹിക്കുന്ന റെഡ്സിഗ്നലിൽ ഇന്ദ്രൻസ‌് പ്രധാനവേഷത്തിൽ.   ചാർമിള,  സത്യദാസ‌് കാഞ്ഞിരംകുളം, സുദർശനൻ റസൽപുരം എന്നിവരാണ‌് മറ്റ‌് അഭിനേതാക്കൾ. കൈരളി ഫിലിം കലാ സാംസ്കാരിക സമിതിയാണ‌് ചിത്രം നിർമിക്കുന്നത‌്.  ക്യാമറ‐ ജിപ്സൺ നെയ്യാർ, അഖിൽ രാജ്. ഗാനരചന‐ തലയൽ മനോഹരൻനായർ, സംഗീതം‐ ബെൻസൻ.
പ്രധാന വാർത്തകൾ
 Top