15 October Tuesday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday May 5, 2019

മാർക്കോണി മത്തായി

 
മക്കൾ സെൽവൻ വിജയ് സേതുപതി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്ന മാർക്കോണി മത്തായി  ചിത്രീകരണം പുരോഗമിക്കുന്നു. സനിൽ കളത്തിൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമാണ് നായകൻ. ആത്മീയ രാജൻ നായിക. നരേൻ, അജു വർഗ്ഗീസ്, സിദ്ധാർഥ‌് ശിവ, സുധീർ കരമന, അലൻസിയർ തുടങ്ങിയവരുമുണ്ട്. ഛായാഗ്രഹണം സജൻ കളത്തിൽ.
 

ഒരു നക്ഷത്രമുള്ള ആകാശം 17ന്

 
അപർണ ഗോപിനാഥ് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഒരു നക്ഷത്രമുള്ള ആകാശം 17ന് റിലീസ് ചെയ്യും. ലാൽ ജോസ്, ഗണേഷ് കുമാർ, സന്തോഷ് കീഴാറ്റൂർ, ജാഫർ ഇടുക്കി,  കെ ബി വേണു, അനിൽ നെടുമങ്ങാട് തുടങ്ങിയവരും അഭിനയിക്കുന്നു.
 

ആകാശഗംഗ 2

 
വിനയൻ സംവിധാനം ചെയ്ത് മികച്ച വിജയം നേടിയ ആകാശഗംഗയുടെ രണ്ടാം ഭാഗമായ ആകാശഗംഗ രണ്ടിന്റെ ചിത്രീകരണം ഒറ്റപ്പാലത്ത് ആരംഭിച്ചു. രമ്യ കൃഷ്ണനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിഷ്ണു വിനയൻ, ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ്, ധർമജൻ ബൊൾഗാട്ടി, ഹരീഷ്‌കണാരൻ, സലിംകുമാർ, സുനിൽ സുഗത, ഹരീഷ് പേരടി തുടങ്ങിയവരുമുണ്ട്. 
 

പൂഴിക്കടകൻ 

 
ചെമ്പൻ വിനോദ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പൂഴിക്കടകൻ തൊടുപുഴ, പാലാ എന്നിവിടങ്ങളിലായി  പുരോഗമിക്കുന്നു. ധന്യ ബാലകൃഷ്ണനാണ് നായിക. ഗിരീഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അലൻസിയർ, ബാലുവർഗീസ്, ബിജുസോപാനം, സുധിക്കോപ്പ, മാലാ പാർവതി തുടങ്ങിയവരുമുണ്ട്. സംഗീതം ബിജിപാൽ, രഞ്ജിത്ത് മേലേപ്പാട്ട്.
എവിടെ
പ്രശസ്ത ചലച്ചിത്രനിർമാണ സ്ഥാപനങ്ങളായ ജൂബിലി പ്രൊഡക‌്ഷൻസ്, മാരുതി പിക്ച്ചേഴ്സ്, പ്രകാശ് മൂവി ടോൺ എന്നീ കമ്പനികൾ ഒത്തുചേർന്ന് രൂപീകരിച്ച പുതിയ ചലച്ചിത്രനിർമാണ സ്ഥാപനമായ ഹോളിഡേ മൂവീസ് ഒരുക്കുന്ന ആദ്യചിത്രം "എവിടെ' പൂർത്തിയായി. കെ കെ രാജീവ് സംവിധാനം ചെയ്ത ചിത്രത്തിൽ മനോജ് കെ ജയൻ, ആശാ ശരത്ത്, സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, കുഞ്ചൻ തുടങ്ങിയവർ അഭിനയിക്കുന്നു. കഥ  ബോബി  സഞ്ജയ്. നൗഷാദ് ഷെറിഫ് ഛായാഗ്രഹണവും മഹേഷ് നാരായണൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.
 

ഫൈനൽസ് 

 
രജീഷ വിജയനും സുരാജ് വെഞ്ഞാറമൂടും അച്ഛനും മകളുമായെത്തുന്ന സ്‌പോർട്‌സ് പശ്ചാത്തലമായ ചിത്രം ഫൈനൽസ് ചിത്രീകരണം പുരോഗമിക്കുന്നു. പി ആർ അരുൺ തിരക്കഥ ഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മണിയൻപിള്ള രാജു പ്രൊഡക‌്ഷൻസ് ആണ്.  ടിനി ടോം, ധ്രുവൻ, മണിയൻപിള്ള രാജു, കുഞ്ചൻ,  മുത്തുമണി തുടങ്ങിയവരും അഭിനയിക്കുന്നു. സംഗീതം കൈലാസ് മേനോൻ, സുധീപ് എളമൺ ഛായാഗ്രഹണം.
 

ഇന്ദ്രജ വീണ്ടും

 
പ്രശസ്തതാരം ഇന്ദ്രജ പന്ത്രണ്ട് വർഷങ്ങൾക്കുശേഷം വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നു. നവാഗതനായ  ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 'ട്വൽത്ത്‌‐സി'യിലാണ് ഇന്ദ്രജ പ്രധാന വേഷത്തിലെത്തുന്നത്. അനിൽ നെടുമങ്ങാട്, മധുപാൽ, ദിലീഷ് പോത്തൻ, ഗ്രിഗറി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. രാജേഷ് തില്ലങ്കേരി തിരക്കഥ, സംഭാഷണമെഴുതുന്നു. കഥ ക്രിയേറ്റീവ് ഡയറക്ടർ ഉണ്ണി കെ ആർ, ഔസേപ്പച്ചൻ സംഗീതം പകരുന്നു. ചിത്രീകരണം ഉടൻ എറണാകുളത്ത് ആരംഭിക്കും. 
 

മീരവാസുദേവ് വീണ്ടും

 
ചലച്ചിത്ര ടെലിവിഷൻ കലാസംഘടനയയായ കോൺടാക്ട് സംരംഭമായ ലെസ്സൻസ് എന്ന പേരിൽ അഞ്ച് ചിത്രങ്ങളുടെ സമാഹാരവുമായി വരുന്നു. ഇതിൽ ഒരു ചിത്രമായ പാണിഗ്രഹണത്തിൽ മീരവാസുദേവ് നായികയാകുന്നു. തൻമാത്രയിലൂടെ ശ്രദ്ധിക്കപ്പെട്ട മീരയുടെ വർഷങ്ങൾക്ക്ശേഷമുള്ള മടങ്ങിവരവ് ചിത്രമാണിത്. സന്തോഷ് കീഴാറ്റൂർ, കലാഭവൻ റഹ്മാൻ തുടങ്ങിവർ അഭിനയിക്കുന്നു. സംവിധാനം മുഹമ്മദ് ഷാ. 
 

ചൂളം

 
ലെസ്സൻസിലെ മറ്റൊരു ചിത്രമായ ചൂളം രമേഷ് അമാനത്ത് സംവിധാനം ചെയ്യുന്നു. സംവിധായകൻ കൂടിയായ എം എ നിഷാദ് ഇതിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൊച്ചുപ്രമേൻ, മാല പാർവതി,  അനിൽ നെടുമങ്ങാട്, അസീസ് നെടുമങ്ങാട് തുടങ്ങിയവരും അഭിനയിക്കുന്നു.
പ്രധാന വാർത്തകൾ
 Top