25 April Thursday
ചിത്രവിശേഷം

രജനിയുടെ കാല 7ന‌്

വെബ് ഡെസ്‌ക്‌Updated: Sunday Jun 3, 2018

കാലയിൽ രജനികാന്ത‌്

കബാലിക്ക‌് ശേഷം സൂപ്പർ സ‌്റ്റാർ രജനികാന്ത‌് നായകനാകുന്ന പൊളിറ്റിക്കൽ‐ഗ്യാങ‌്സ‌്റ്റർ ചിത്രം കാല ഏഴിന‌് കേരളത്തിലെ തിയറ്ററുകളിൽ. പാ രഞ‌്ജിത‌് സംവിധാനംചെയ്യുന്ന കാലയിൽ ഹുമ ഖുറൈശിയാണ‌് നായിക. മുംബൈയിലെ ധാരാവിയിലെ പിന്നോക്കക്കാരുടെ അവകാശത്തിനായി പോരാടുന്ന കഥാപാത്രത്തെയാണ‌് രജനികാന്ത‌് അവതരിപ്പിക്കുന്നത‌്. നാനാ പടേക്കർ, സമുദ്രക്കനി, പങ്കജ‌് ത്രിപാഠി, സുകന്യ, അഞ‌്ജലി പാട്ടീൽ, ഈശ്വരി റാവു എന്നിവരാണ‌് മറ്റ‌് അഭിനേതാക്കൾ. ധനുഷ‌് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ മുരളി ജി. സംഗീതം സന്തോഷ‌് നാരായണൻ, എഡിറ്റിങ‌് ശ്രീകർ പ്രസാദ‌്.
 

നീരാളിയിൽ  മോഹൻലാൽ, നദിയ മൊയ‌്തു

നീരാളിയിൽ മോഹൻലാൽ, നദിയ മൊയ‌്തു

നീരാളി റമദാന‌്

മോഹൻലാലിന്റെ ഈവർഷത്തെ ആദ്യചിത്രം നീരാളി 14ന‌് പ്രദർശനത്തിനെത്തും. മൂൺ ഷോട്ട‌് എന്റർടെയ‌്ൻ‌മെന്റിന്റെ ബാനറിൽ സന്തോഷ‌് ടി കുരുവിള നിർമിക്കുന്ന ചിത്രം ബോളിവുഡിൽ ശ്രദ്ധേയനായ അജോയ‌് വർമയാണ‌് സംവിധാനംചെയ്യുന്നത‌്. നീണ്ട ഇടവേളയ‌്ക്കുശേഷം നദിയ മൊയ‌്തു മോഹൻലാലിന്റെ നായികയാകുന്നു. നാസർ, സുരാജ‌് വെഞ്ഞാറമൂട‌്, ദിലീഷ‌് പോത്തൻ, ബിനീഷ‌് കോടിയേരി, പാർവതി നായർ,  മേഘ മാത്യു എന്നിവരാണ‌് മറ്റ‌് അഭിനേതാക്കൾ. തിരക്കഥ സാജു തോമസ‌്, ഗാനങ്ങൾ സന്തോഷ‌് വർമ, റഫീഖ‌് അഹമ്മദ‌്, പി ടി ബിനു. സംഗീതം സ‌്റ്റീഫൻ ദേവസി. ഛായാഗ്രഹണം സന്തോഷ‌് തുണ്ടിയിൽ.
 

എന്നാലും ശരത‌്

ബാലചന്ദ്രമേനോൻ തിരക്കഥ എഴുതി സംവിധാനംചെയ്യുന്ന എന്നാലും ശരത‌് ചിത്രീകരണം പൂർത്തിയായി. ആർ ഹരികുമാർ നിർമിക്കുന്ന ചിത്രത്തിൽ ചാർലി, നിത്യ, നിധി എന്നീ പുതുമുഖ താരങ്ങളാണ‌് മുഖ്യവേഷത്തിൽ. ബാലചന്ദ്രമേനോൻ, സുരഭി ലക്ഷ‌്മി, സംവിധായകരായ ലാൽ ജോസ‌്, വിജി തമ്പി, ജൂഡ‌് ആന്റണി ജോ‌സഫ‌്, ജോയ‌് മാത്യു,  ജോഷി മാത‌്യു, എ കെ സാജൻ, മേജർ രവി എന്നിവരും അഭിനയിക്കുന്നു. ഗാനരചന റഫീഖ‌് അഹമ്മദ‌്, ഹരിനാരായണൻ. സംഗീതം ഔസേപ്പച്ചൻ. ഛായാഗ്രഹണം അനീഷ‌് ലാൽ.
 

നല്ല വിശേഷത്തിൽ ബിജു സോപാനം, ചെമ്പിൽ അശോകൻ

നല്ല വിശേഷത്തിൽ ബിജു സോപാനം, ചെമ്പിൽ അശോകൻ

നല്ല വിശേഷം

അജിതൻ കഥയെഴുതി സംവിധാനംചെയ്യുന്ന നല്ല വിശേഷത്തിൽ ബിജു സോപാനം, ശ്രീജി ഗോപിനാഥൻ, ചെമ്പിൽ അശോകൻ, ബാലാജി, ദിനേശ് പണിക്കർ, അനീഷ, രുക്മിണിയമ്മ, ശ്രീജ എന്നിവർ പ്രധാന വേഷത്തിെലത്തുന്നു. തിരക്കഥ, സംഭാഷണം‐ വിനോദ് വിശ്വൻ, ഛായാഗ്രഹണം‐ നൂറുദ്ദീൻ ബാവ,  ഗാനരചന‐ മുരുകൻ കാട്ടാക്കട, ഉഷാമേനോൻ, സംഗീതം ‐ സുജിത് നായർ, റെക്സ്. ബാനർ, പ്രവാസി ഫിലിംസ്. 
 

ഒരു പഴയ ബോംബ‌് കഥ

ഷാഫി സംവിധാനംചെയ്യുന്ന ഒരു പഴയ ബോംബ‌് കഥയിൽ തിരക്കഥാകൃത്ത‌് ബിബിൻ ജോർജ‌ും പ്രയാഗ മാർട്ടിനും മുഖ്യവേഷത്തിൽ. അലൻസ‌ിയർ, വിഷ‌്ണു ഉണ്ണിക്കൃഷണൻ, ഹരീഷ‌് കണാരൻ, കലാഭവൻ ഷാജോൺ തുടങ്ങിയവർ മറ്റ‌് അഭിനേതാക്കൾ.  ഡോ. സഖറിയ തോമസ‌്, ആൽവിൻ ആന്റണി, ജിജോ കാവനാൽ, ശ്രീജിത‌് രാമചന്ദ്രൻ എന്നിവർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത‌് ബിഞ്ചു ജോസഫ‌്, സുനിൽകർമ എന്നിവർ.
 

വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി തിയറ്ററിൽ

രാഹുൽ മാധവ‌്, ശ്രവ്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോവിന്ദ‌്  വരാഹ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി തിയറ്ററിൽ. മധു, റിസ ബാവ, പ്രശാന്ത‌് അലക‌്സാണ്ടർ, മധു മേനോൻ തുടങ്ങിയവരാണ‌് മറ്റ‌് അഭിനേതാക്കൾ.
പ്രധാന വാർത്തകൾ
 Top