23 March Saturday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Feb 3, 2019

നയൻ 7ന്

പൃഥ്വിരാജിനെ നായകനാക്കി ജെന്യൂസ് തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ‘നയൻ' ഈമാസം ഏഴിന് റിലീസ്‌ചെയ്യും. പ്രകാശ് രാജ്, മംമ്ത മോഹൻദാസ്, വാമിഖ ഗബ്ബി, രാഹുൽ മാധവ് തുടങ്ങിയവർ അഭിനയിക്കുന്നു. പൃഥ്വിരാജ് പ്രൊഡ്കഷൻസിന്റെ സഹകരണത്തോടെ സോണി പിക്‌ചേഴ‌്സ‌് റിലീസിങ് ഇന്റർനാഷണലിന്റെ ബാനറിൽ സുപ്രിയ മേനോൻ, എസ്‌പിഇ ഫിലിം ഇന്ത്യ എന്നിവർ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം നിർവഹിക്കുന്നു. സംഗീതം ഷാൻ റഹ്മാൻ.

 

ഗാംബിനോസ്  8ന്

 
വിഷ്ണു വിനയ്, നീരജ, രാധിക ശരത് കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഗിരീഷ് മട്ടാട സംവിധാനം ചെയ്യുന്ന ഗാംബിനോസ് ഈമാസം എട്ടിന് പ്രദർശനത്തിനെത്തുന്നു. ശ്രീജിത‌് രവി, സമ്പത്ത് രാജ്, അനീഷ് ജി മേനോൻ, സിജോയ് വർഗീസ്, സാലു കെ ജോർജ‌്, വി കെ ബൈജു, മുസ്തഫ, വിജയൻ കാരന്തൂർ, ജാസ്മിൻ ഹണി തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.
 

സണ്ണി ലിയോൺ മലയാളത്തിൽ

 
ബോളിവുഡ് ഗ്ലാമർതാരം സണ്ണിലിയോൺ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാളചിത്രം രംഗീലയുടെ ചിത്രീകരണം ഗോവയിൽ ആരംഭിച്ചു. ഹോളിവുഡ് താരമായാണ് സണ്ണി ലിയോൺ എത്തുന്നത്. സിനിമയിൽ അഭിയനിക്കുന്നകാര്യം അവർ സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു. ബാക്ക് വാട്ടർ പ്രൊഡക‌്ഷൻസിന്റെ ബാനറിൽ  ജയലാൽ മേനോൻ കഥ എഴുതി നിർമിക്കുന്നു. സംവിധാനം സന്തോഷ് നായർ. കൃഷ്, സജിത‌്, ജൂബി, തുഷാര, സലിംകുമാർ, ഹരീഷ് കണാരൻ തുടങ്ങിയവരും അഭിനയിക്കുന്നു.
 

കോട്ടയം നസീർ സംവിധായകനായി

 

പ്രശസ്ത നടൻ കോട്ടയം നസീർ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുട്ടിച്ചൻ '. ജാഫർ ഇടുക്കി, മാല പാർവതി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്നു. ഛായാഗ്രഹണം കനകരാജ് പേരാവൂർ. സംഗീതം ഗോപി സുന്ദർ. ബി ആൻഡ‌് ജി പ്രൊഡക‌്ഷൻസിന്റെ ബാനറിൽ മനീഷ് കുരുവിള, കണ്ണൻ വി ജി എന്നിവർ ചേർന്ന് നിർമിക്കുന്നു.
പ്രധാന വാർത്തകൾ
 Top