18 June Tuesday

മഴ തുടങ്ങുമ്പോൾ എന്തൊക്കെ ചെയ്യണം

മലപ്പട്ടം പ്രഭാകരൻUpdated: Thursday May 30, 2019


മണ്ണിൽ പരമാവധി സസ്യസാന്നിധ്യമുണ്ടാക്കുക. ഒരു സസ്യമുണ്ടെങ്കിൽ അത്രയും സൗരോർജവും മണ്ണിൽ പ്രദാനം ചെയ്യും. പയർവർഗ സസ്യങ്ങൾക്ക‌് പ്രാമുഖ്യം നൽകുക. ഇത‌് അന്തരീക്ഷ നൈട്രജനെ മണ്ണിലെത്തിക്കും. മൂലകങ്ങളിൽ പ്രധാനമായ നൈട്രജൻ (പാക്യജനകം) ലഭിക്കുകകൂടി ചെയ്യും –- പുതുമഴയോടെയോ ഇടക്കുള്ള വേനൽമഴയെത്തിയാലോ പച്ചില വളച്ചെടികളോ, (ചക്കമ്പ‌്, ഡയിഞ്ച, കലപ്പഗോണിയം, പയർവർഗങ്ങൾ, സീമക്കൊന്ന പോലുള്ള ദീർഘകാല പച്ചിലകൾ തരുന്ന ചെടികൾ, ഇടതൂർന്ന ഇലകൾ തരുന്ന മരങ്ങൾ എന്നിവ വച്ചു പിടിപ്പിക്കണം. നെൽപാടങ്ങളിൽ 45 ദിവസംകൊണ്ടുഴുതു ചേർക്കാവുന്ന പയർ ഇനങ്ങൾ വിതക്കാം

–- തെങ്ങിൻതോപ്പിൻ ചുവട്ടിൽ ഉൾപ്പെടെ ‘‘ഡയിഞ്ച’’ വിത്ത‌് വിതച്ച‌് മണ്ണിൽ പറിച്ച‌് ചേർക്കാം. കാലിവളം, കമ്പോസ‌്റ്റ‌് തുടങ്ങിയ മികച്ച ജൈവവളമാണ‌്. ഇത‌് വിവിധ വിളകൾക്ക‌് വിവിധ അളവിൽ നൽകണം. പിണ്ണാക്ക‌് വർഗങ്ങൾ ഓരോ ചെടിക്കും‌ നിശ‌്ചിത അളവിൽ ചേർക്കണം. നെൽപാടങ്ങളിൽ അവസാന ഉഴവുസമയത്ത‌് സംസ‌്കരിച്ച ജൈവവളവും പച്ചിലകളും ചേർക്കാം. കരപ്രദേശത്ത‌് കാലവർഷാരംഭവും വിളയുടെ ആവശ്യം കണക്കാക്കി തുടർന്നും നൽകാം.



ജീവാണു വളപ്രയോഗം

ജീവാണു വളങ്ങളിലൂടെ നൈട്രജൻ, ഫോസ‌്ഫറസ‌്, പൊട്ടാസിയം മൂലകം ലഭ്യമാക്കാനുള്ള ശാസ‌്ത്രീയ സംവിധാനം ഇന്നുണ്ട‌്. ഇത‌് കാലിവളവുമായി ചേർത്തും മറ്റ‌് വ്യത്യസ‌്ത രീതിയിലും മണ്ണിൽ പ്രയോഗിക്കുന്നത‌് മണ്ണിന്റെ വളക്കൂറും ജീവാണു സാന്നിധ്യവും ഉണ്ടാക്കാൻ ഇടനൽകും. ഇത്തരം ജീവാണു വളപേക്കറ്റുകൾ കൃഷിവകുപ്പും മറ്റ‌് ഏജൻസികളും കാർഷിക സർവകലാശാലകളും വിപണിയിൽ ഇറക്കിയിട്ടുണ്ട‌്.



മണ്ണ‌് ജലസംരക്ഷണം

മണ്ണിന്റെ വളക്കൂറ‌് നിലനിർത്താൻ മണ്ണ‌് ജലസംരക്ഷണ പ്രവർത്തനങ്ങൾ നിർബന്ധമാണ‌്. പെയ്യുന്ന മഴവെള്ളം അതാത‌് സ്ഥലത്തുതന്നെ കിനിഞ്ഞിറങ്ങാനുതകുന്ന വിധം വരമ്പുകൾ ഉണ്ടാക്കിയും നിരപ്പാക്കിയും കല്ലോല തീർത്തും നീർക്കുഴികളുണ്ടാക്കിയുമെല്ലാം സംരക്ഷിച്ച‌് ഉറപ്പുവരുത്തുക. മണ്ണൊലിപ്പുവഴി വളക്കൂറുള്ള മേൽമണ്ണ‌് ഒലിച്ചു നഷ്ടപ്പെടാൻ നിമിഷനേരം മതി. എന്നാൽ ഒരിഞ്ച‌് ഘനമുള്ള വളക്കൂറുള്ള മേൽ മണ്ണുണ്ടാകാൻ പ്രകൃതിക്ക‌് 500 വർഷത്തെ പ്രക്രിയ ആവശ്യമാണെന്നതും ഓർക്കുക.
 


പ്രധാന വാർത്തകൾ
 Top