04 July Saturday

എന്നും പ്രവാസികൾക്കൊപ്പം

വെബ് ഡെസ്‌ക്‌Updated: Thursday Apr 30, 2020

തിരുവനന്തപുരം
പ്രവാസി ക്ഷേമത്തിന്‌ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ്‌ നാല്‌ വർഷത്തിനിടെ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയത്‌. ലോക കേരള സഭയ്‌ക്ക്‌ പുറമെ നോർക്ക റൂട്ട്‌സ്‌ വഴി നടപ്പാക്കിയ ക്ഷേമ പദ്ധതികൾ:

● സാന്ത്വന ദുരിതാശ്വാസ നിധി: സാമ്പത്തികവും ശാരീരികവുമായി അവശതയനുഭവിക്കുന്ന 9,179 കുടുംബങ്ങൾക്ക്‌ 53. 29 കോടി.
● സ്വയം തൊഴിൽസംരംഭങ്ങൾക്ക്‌ കൈത്താങ്ങ്‌:  പ്രവാസി പുനരധിവാസ പദ്ധതി (എൻഡിപ്രേം). 2,636 പേർക്ക്‌–- 35.06 കോടി സബ്‌സീഡി.
● സ്‌കിൽ അപ്‌ഗ്രഡേഷൻ ആൻഡ്‌ റീ ഇന്റഗ്രേഷൻ പ്രോഗ്രാം. റോബോട്ടിക്‌ പ്രോസസസ്‌ ഓട്ടോമേഷൻ, ഡാറ്റാ സയൻസ്‌ ആൻഡ്‌ അനലിറ്റിക്‌സ്‌  കോഴ്‌സുകൾ.
● നിയമാനുസൃതമല്ലാത്ത റിക്രൂട്ട്‌മെന്റുകൾ, വിസാത്തട്ടിപ്പ്‌‌ എന്നിവയിൽ അകപ്പെടാതിരിക്കാൻ ബോധവൽക്കരണം നൽകുന്ന പരിപാടി.
● പരാതികളും ആവശ്യങ്ങളും ടെലിഫോൺ, ലൈവ്‌ ചാറ്റ്‌, എസ്‌എംഎസ്‌, ഇ മെയിൽ വഴി അറിയിക്കാം. ട്രോൾ ഫ്രീ നമ്പർ: 00918802012345. 
● രോഗികൾക്കും വിദേശത്ത്‌നിന്ന്‌ മൃതദേഹം വീട്ടിലെത്തിക്കാനും ഐഎംഎയുമായി ചേർന്നുള്ള പദ്ധതി.
● നീതി തേടാം മാതൃഭാഷയിൽ:  വിദേശത്ത്‌ മലയാളി അഭിഭാഷകരുടെ സൗജന്യ സേവനത്തിന്‌  പ്രവാസി നിയമ സഹായ സെൽ.
● നിക്ഷേപിക്കാം നാടിന്‌: സംസ്ഥാനത്ത്‌ നിക്ഷേപംനടത്താൻ പ്രചോദനമാകുന്ന പദ്ധതി.
● നാട്ടിലേക്ക്‌ പറക്കാൻ:  നോർക്ക റൂട്ട്‌സും എയർ ഇന്ത്യയുമായി സഹകരിച്ച്‌ അടിയന്തര ഘട്ടത്തിൽ സൗജന്യമായി നാട്ടിലെത്തിക്കുന്ന സംവിധാനം.
● കേരള സംസ്‌കാരം, തനിമ, കലാമൂല്യങ്ങൾ എന്നിവ ലോകമാകെയെത്തിക്കാൻ മാവേലിക്കരയിൽ ലോക കേരള കേന്ദ്രം ആരംഭിക്കാൻ‌ 1. 40 കോടി
● സ്‌ത്രീ സംരക്ഷണം ഉറപ്പാക്കാൻ സംവിധാനം: പരാതികൾക്ക്‌ 9446180540.
● പഠന സ്‌കോളർഷിപ്‌: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ മക്കൾക്ക്‌ ഉന്നത വിദ്യാഭ്യാസത്തിന്‌ ധനസഹായം. 
● മരണംവരെ മാസവരുമാനം:  നിക്ഷേപങ്ങൾക്കൊപ്പം പ്രവാസികൾക്കും ജീവിതപങ്കാളിക്കും ജീവിതാവസാനംവരെ മാസവരുമാനം ഉറപ്പാക്കുന്ന പദ്ധതി. 
● ഏകീകൃത തിരിച്ചറിയൽ കാർഡ്‌: കാർഡ്‌ ഉടമയ്‌ക്ക്‌ അപകടമോ മരണമോ സംഭവിച്ചാൽ രണ്ടുലക്ഷം രൂപവരെ ഇൻഷുറൻസ്‌. 
● ഒമാൻ എയറിൽ സൗജന്യ നിരക്ക്‌  
● പൊതുമാപ്പുകാർക്ക്‌ സൗജന്യ യാത്ര
● പ്രവാസി സംഘങ്ങൾക്ക്‌ സഹായം

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top