07 April Tuesday

ഇതും നാം അതിജീവിക്കും: സി വി ബാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020


കണ്ണൂർ
വീടുകളിൽനിന്ന്‌ പുറത്തിറങ്ങാൻ കഴിയാതിരിക്കുമ്പോൾ അത്‌ ഫലപ്രദമായി ഉപയോഗിക്കുകയാണ്‌ വേണ്ടത്‌. ഏറ്റവും നല്ല ഉപാധി പുസ്‌തക വായനയാണ്‌. ഏഴു നൂറ്റാണ്ടുകൾക്കപ്പുറം ‘കറുത്ത മരണം’എന്നറിയപ്പെട്ട മാരകമായ പ്ലേഗ്‌ ബാധ യൂറോപ്പിനെയാകെ ഗ്രസിച്ചതിന്റെ പശ്‌ചാത്തലത്തിൽ ഉണ്ടായ ക്ലാസിക്‌ കൃതിയാണ്‌ ജിയോവന്നി ബൊക്കാച്ചിയോയുടെ ഡെക്കാമറൺ കഥകൾ. ആയിരക്കണക്കിന്‌ മനുഷ്യരും മൃഗങ്ങളും ഓരോ നിമിഷവും ചത്തൊടുങ്ങിയ ശ്മശാനതുല്യമായ ഫ്ലോറൻസ്‌ നഗരത്തിൽനിന്നും പലായനം ചെയ്‌ത പത്തുപേർ ദുരിതം മറക്കാൻ കണ്ടെത്തിയ മാർഗം കഥകൾ പറയുക എന്നതായിരുന്നു. ആ കഥകൾ യൂറോപ്യൻ നവോത്ഥാന പ്രസ്ഥാനത്തിന്‌ വഴികാട്ടിയായി. ഇറ്റലി ഇപ്പോൾ സമാനമായ ഒരവസ്ഥയിലൂടെ കടന്നുപോവുകയാണ്‌. ഇറ്റലി മാത്രമല്ല, ലോകമാകെത്തന്നെ ഒരു മഹാദുരന്തത്തെ അഭിമുഖീകരിക്കുന്നു.

ഇപ്പോൾ സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കർശന നിർദേശങ്ങൾ പാലിക്കുക എന്നതാണ്‌ ഓരോരുത്തരും ചെയ്യേണ്ടത്‌. ഈ പ്രതികൂല കാലത്തെ നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും.


പ്രധാന വാർത്തകൾ
 Top