28 May Thursday

ചുറ്റും കുഞ്ഞുങ്ങള്‍ മെലാനിയ ഹാപ്പി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 26, 2020


ന്യൂഡൽഹി
ഡൽഹിയിലെ സർക്കാർ സ്‌കൂൾ സന്ദർശിച്ച്‌ ‘ഹാപ്പിനസ്‌ ക്ലാസ്‌’ നേരിൽ കണ്ട്‌ മനസ്സിലാക്കി മെലാനിയ ട്രംപ്‌. തെക്കൻ മോട്ടിബാഗിലെ സർവോദയ കോ എഡ്യൂക്കേഷണൽ സീനിയർ സെക്കൻഡറി സ്‌കൂളാണ്‌ മെലാനിയ സന്ദർശിച്ചത്‌.

രാജ്‌ഘട്ടിലെ സന്ദർശനത്തിനുശേഷം സ്‌കൂളിലെത്തിയ മെലാനിയയെ സ്‌കൂൾ ബാൻഡ്‌ വരവേറ്റു.  നെറ്റിയിൽ തിലകം അണിയിച്ച്‌ കുട്ടികൾ മെലാനിയയെ സ്വാഗതം ചെയ്‌തു. പൂമാലകളും ചിത്രപ്പണികളുമൊക്കെയായി സ്‌കൂൾ അലങ്കരിച്ചിരുന്നു. സ്‌കൂൾ മുറ്റത്ത്‌ രംഗോളികൾ വരച്ചിരുന്നു. സാരി, ഗാഗ്‌രാ ചോളി തുടങ്ങി പരമ്പരാഗതവേഷങ്ങളാണ്‌ വിദ്യാർഥികൾ ധരിച്ചിരുന്നത്‌. കുട്ടികൾക്കൊപ്പം ഏറെസമയം ചെലവിട്ടാണ്‌ മെലാനിയ മടങ്ങിയത്‌. സന്ദർശനം മുൻനിർത്തി  സമീപപ്രദേശങ്ങളിലെല്ലാം കനത്ത സുരക്ഷയൊരുക്കി.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയയും ട്വിറ്ററിൽ മെലാനിയക്ക്‌ സ്വാഗതം ആശംസിച്ചു. ഇവരെ സന്ദര്‍ശന പരിപാടിയില്‍ നിന്ന് കേന്ദ്രം ഇടപെട്ട് ഒഴിവാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top