26 October Monday

അന്ത്യനിദ്രയ്‌ക്ക്‌ ‘ജീവനുള്ള’ ശവപ്പെട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020


ആംസ്റ്റർഡാം
മാസങ്ങൾനീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ നെതർലൻഡ്‌സിൽ ‘ജീവനുള്ള ശവപ്പെട്ടി’യിൽ 82കാരിയുടെ  സംസ്‌കാരം നടത്തി. സാധാരണ ശവപ്പെട്ടികൾ ദ്രവിച്ചുതുടങ്ങാൻ പതിറ്റാണ്ടുകൾ എടുക്കുമെന്ന തിരിച്ചറിവിലാണ്‌ 26കാരനായ ബയോഡിസൈനർ ബോബ്‌ ഹെൻഡ്രിക്സ്‌ ലൂപ്‌ എന്ന സ്റ്റാർട്ടപ്പിലൂടെ ‘ലിവിങ്‌ കൊക്കൂൺ’ (ജീവനുള്ള ശലഭകോശം) പ്രാവർത്തികമാക്കിയത്‌.

കൂണിന്റെ അടിഭാഗത്ത്‌ കാണപ്പെടുന്ന മൈസീലിയം എന്ന പദാർഥമുപയോഗിച്ചാണ്‌ ഇത്‌ നിർമിച്ചിരിക്കുന്നത്‌. നിരവധി ആഴ്ചകളെടുത്താണ്‌ മൈസീലിയം ശവപ്പെട്ടിയുടെ രൂപത്തിൽ വളരുക. ഇത്‌ പിന്നീട്‌ തനിയെ ഉണങ്ങും. പെട്ടിക്കുള്ളിൽ പായലും നിരവധി പുഴുക്കളും മണ്ണിൽ വസിക്കുന്ന ജീവികളെയും ഉൾപ്പെടുത്തും. പിന്നീട് മൃതദേഹമടക്കം‌ മണ്ണിൽ വയ്‌ക്കുമ്പോൾ പെട്ടി ഒരു മാസമോ, ആറാഴ്ചയ്ക്കുള്ളിലോ പൂർണമായി പ്രകൃതിയിൽ അഴുകിച്ചേരും. മൃതദേഹം അഴുകാൻ രണ്ടുമൂന്ന്‌ വർഷമെടുക്കും. 1.07 ലക്ഷം രൂപയാണ്‌ ‘ലിവിങ്‌ കൊക്കൂണി’ന്റെ വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top