02 July Thursday

കൊറോണ വൈറസിന്റെ ഉത്ഭവം വവ്വാലുകളിൽനിന്ന്‌ തന്നെയാകാമെന്ന്‌ യുഎസ്‌ ശാസ്ത്രജ്ഞർ

വെബ് ഡെസ്‌ക്‌Updated: Friday Apr 24, 2020


ലോസ്‌ ആഞ്ചലസ്‌
കൊറോണ വൈറസിന്റെ ഉത്ഭവം വന്യജീവികളിൽനിന്ന്‌ തന്നെയാകാമെന്ന്‌അമേരിക്കയിലെ സതേൺ കലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞരുടെ പഠനം.

എങ്ങനെയാണ്‌ രോഗം പടർന്നതെന്നതിനെക്കുറിച്ച്‌ വ്യക്തമല്ലെങ്കിലും വവ്വാലുകളിൽനിന്ന്‌ തന്നെയാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ്‌‌ ഇവർ. വുഹാനിലെ മത്സ്യ–-മാംസ ചന്തയിൽ നിന്നാണ്‌‌ രോഗം ഉത്ഭവിച്ചതെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. രോഗം ബാധിച്ച മൃഗങ്ങളുമായുള്ള സമ്പർക്കം മനുഷ്യരിലേക്ക് വൈറസ് പകരാൻ കാരണമായതായി സർവകലാശാലാ പ്രൊഫസർ പോള കാനൻ പറഞ്ഞു. മെർസ്‌, സാർസ്‌ എന്നീ വൈറസ്‌ ബാധകൾ ഉണ്ടായതും ഇത്തരത്തിലാണ്‌. വവ്വാലുകളിൽനിന്ന്‌ ഒട്ടകങ്ങളിലേക്കും തുടർന്ന്‌ മനുഷ്യരിലേക്കുമാണ്‌ മെർസ്‌ പകർന്നത്‌.

സാർസാകട്ടെ വവ്വാലിൽനിന്ന്‌ വെരുകിലേക്കും അതിൽനിന്ന്‌ മനുഷ്യരിലേക്കും പകർന്നു. വവ്വാലിൽനിന്ന്‌ തന്നെയായിരുന്നു എബോളയുടെ  വ്യാപനവും. കൊറോണയുടെ ജനിതകഘടന വവ്വാലുകളിൽ കാണപ്പെടുന്ന വൈറസുകളുടേതുമായി വളരെ സാമ്യമുള്ളതാണ്‌. 100 വർഷത്തിലൊരിക്കലോ മറ്റോ ആകാം ഇത്‌  മനുഷ്യനിലേക്ക്‌‌ പകരുന്നത്‌. എന്നാൽ, അത്‌ സംഭവിക്കുമ്പോൾ കാട്ടുതീപോലെ പടരും–- കാനൻ പറഞ്ഞു.

പൂച്ചകൾക്കും കോവിഡ്‌
ന്യൂയോർക്കിൽ രണ്ടിടത്ത്‌ ഓരോ വളർത്തുപൂച്ചകൾക്ക്‌ കോവിഡ്‌–-19 സ്ഥിരീകരിച്ചു.  ശ്വസനസംബന്ധമായ ബുദ്ധിമുട്ട്‌ പ്രകടിപ്പിച്ച ഇവ ഉടൻ രോഗമുക്തരായേക്കുമെന്ന്‌ ഡോക്ടർമാർ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top