27 May Monday

‘ആഹാ’യും ‘ഓഹോ’യും

ദിനേശ്‌ വർമUpdated: Saturday Mar 23, 2019


പത്തനംതിട്ടയിലെ എൽഡിഎഫ‌് സ്ഥാനാർഥി വീണ ജോർജ‌് മാധ്യമപ്രവർത്തകയെന്ന നിലയിൽ അന്ന‌് എല്ലാവർക്കും ‘ആഹാ ’ ആയിരുന്നില്ലേ. ആറന്മുളയിൽ തകർപ്പൻ വിജയം, എംഎൽഎ എന്ന നിലയിൽ ഉശിരൻ പ്രകടനം. പ്രളയം വന്നപ്പോൾ ഏവരുടെയും പ്രിയസഹോദരിയായി, കൈക്കുഞ്ഞിന്റെ അമ്മയായി...

ഇപ്പോൾ പാർലമെന്റിലേക്ക‌് എൽഡിഎഫ‌് സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ ചിലർക്ക‌് ‘ഓഹോ’!

അത‌് പക്കാ രാഷ്ട്രീയം, ആകട്ടെ.  പക്ഷേ, പറയുന്നത‌് നേരാകണം.

വീണയ‌്ക്കെതിരെ സോഷ്യൽ മീഡിയയിൽ കല്ലുവച്ച നുണകൾ പ്രചരിപ്പിക്കുന്നതിൽ മേൽപ്പടി യുഡിഎഫും ബിജെപിയും എമണ്ടൻ മത്സരത്തിലാണ‌്. അതിന്റെ ഭാഗമായാണ‌് വീണയെയും  തൃപ‌്തി ദേശായിയെയും ചേർത്ത‌ുവച്ച‌് വ്യാജപ്രചാരണം അഴിച്ചുവിടുന്നത‌്. അവർതമ്മിൽ എന്തോ ബന്ധമുണ്ടെന്ന‌് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം. ശബരിമലവഴി നാല‌് വോട്ടു വീഴുമോ എന്ന വ്യാമോഹത്തിലാണത‌്. ഒരു ചിത്രമെടുത്ത‌് പ്രചരിപ്പിച്ചാൽ ജനം തൊണ്ട തൊടാതെ വിഴുങ്ങുമെന്നാണോ? ഇല്ലേയില്ല. വസ‌്തുതകളെ നന്നായി മനസ്സിലാക്കുന്നവരാണ‌് മലയാളികളെന്ന‌തിന‌് സമീപകാലചരിത്രത്തിൽ നിന്ന‌ുതന്നെ ഉദാഹരണങ്ങൾ അനവധി.

സോഷ്യൽ മീഡിയയിൽ വീണയുടെ മികവാർന്ന പ്രവർത്തനങ്ങളുടെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട‌്. പ്രവർത്തനങ്ങളെക്കുറിച്ച‌് പറയാനുള്ളതുകൊണ്ട‌് സ്വാഭാവികമായും കൂടുതൽ പ്രചാരം ലഭിക്കുകയും ചെയ്യുന്നു. അതിൽ വിറളിപൂണ്ട‌ാണ‌് വ്യാജ പോസ‌്റ്റുകൾ പ്രചരിപ്പിക്കുന്നത‌്. എന്താണ‌് വാസ‌്തവം? യുവ നിയമസഭാസാമാജികയ‌്ക്കുള്ള മഹാരാഷ‌്ട്ര ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ടെക‌്നോളജി(എംഐടി)യുടെ അവാർഡ‌് വീണയ‌്ക്ക‌് ലഭിച്ചു. മഹാരാഷ‌്ട്രയിലാണ‌് ചടങ്ങ‌് നടന്നത‌്. ആ വേദിയിൽ എല്ലാ രാഷ‌്ട്രീയ പാർടികളിലും പെട്ടവരുണ്ടായിരുന്നു. തൃപ‌്തി ദേശായിയും ഉണ്ടായിരുന്നു. ചടങ്ങിന്റെ ചിത്രത്തിൽനിന്ന‌് ഒരുഭാഗം മാത്രം അടർത്തിയെടുത്താണ‌് കള്ളപ്രചാരണം.  മണ്ഡലത്തിൽ വീണ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ‌് ആ അവാർഡെന്ന സത്യവും ഇവർ മറച്ചുപിടിക്കുന്നു.

ടി‘ പ്പണി’:  സത്യം പറയാനില്ലാത്തപ്പോൾ റഫാൽ വിമാനം പിടിച്ച‌് നുണയെത്തുന്നുവെന്നാണല്ലോ ചൊല്ല‌്.


പ്രധാന വാർത്തകൾ
 Top