04 December Friday

പുന്നപ്ര വയലാർ : വയലാറിലും മേനാശേരിയിലും ചെങ്കൊടി ഉയര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020


തുറവൂർ
പുന്നപ്ര -- വയലാർ സമരത്തിന്റെ എഴുപത്തിനാലാം വർഷിക വാരാചരണത്തിന്‌ വയലാറിൽ ചെങ്കൊടിയുയർന്നു. മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽനിന്നും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു ജാഥാ ക്യാപ്റ്റൻ എം കെ ഉത്തമന് പതാക കൈമാറി. യോ​ഗത്തിൽ എൻ എസ് ശിവപ്രസാദ് അധ്യക്ഷനായി. പി കെ സാബു സ്വാഗതം പറഞ്ഞു. എ എം ആരിഫ് എംപി, മനു സി പുളിക്കൽ, എൻ പി ഷിബു, പി എം അജിത്ത് കുമാർ എന്നിവർ പങ്കെടുത്തു. പൊന്നാംവെളി ടൗൺ, പട്ടണക്കാട്, വയലാർ കവല വഴി പതാക ജാഥയായി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചു. സമര സേനാനി കെ കെ ഗംഗാധരൻ പതാക ഉയർത്തി. യോ​ഗത്തിൽ എൻ എസ് ശിവപ്രസാദ് അധ്യക്ഷനായി. വാരാചരണ കമ്മിറ്റി സെക്രട്ടറി പി കെ സാബു സ്വാഗതം പറഞ്ഞു. ഇരു കമ്യൂണിസ്‌റ്റ്‌ പാർട്ടി നേതാക്കളായ ആർ നാസർ, ടി ജെ ആഞ്ചലോസ് എന്നിവർ സംസാരിച്ചു. കെ പ്രസാദ്, എം കെ ഉത്തമൻ, മനു സി പുളിക്കൽ, എൻ പി ഷിബു, ടി ടി ജിസ്‌മോൻ എന്നിവർ പങ്കെടുത്തു. മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ മുതിർന്ന നേതാവ് എൻ കെ സഹദേവൻ പതാക ഉയർത്തി. ടി എം ഷെറീഫ് അധ്യക്ഷനായി. പി ഡി ബിജു സ്വാഗതം പറഞ്ഞു. സി കെ മോഹനൻ, എസ് പി സുമേഷ്, ടി കെ രാമനാഥൻ, മോഹൻദാസ്, മുരളീധരൻ എന്നിവർ പങ്കെടുത്തു.

പുന്നപ്ര രക്തസാക്ഷി മണ്ഡപത്തില്‍ ജി സുധാകരന്‍ പുഷ്പചക്രം സമര്‍പ്പിക്കും
പുന്നപ്ര രണഭൂമിയിൽ 23ന് പുഷ്‌പാർച്ചനയ്‌ക്ക്‌  മന്ത്രി ജി സുധാകരൻ നേതൃത്വം നൽകും. 27 ന് വലിയചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ദീപം പകർന്ന് നൽകുന്നതും  ജി സുധാകരനാണ്. വി എസ് അച്യുതാനന്ദൻ ഇക്കുറി പുന്നപ്ര- വയലാർ വാരാചരണ പരിപാടികൾക്കെത്തില്ല. പുന്നപ്ര ദിനമായ 23 ന്  പകൽ 11 നാണ്‌‌ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉൾപ്പെടെ ഇരു കമ്യൂണിസ്‌റ്റു പാർട്ടിയുടെയും നേതാക്കൾ കോവിഡ് പ്രോട്ടോക്കോൾ  പാലിച്ച് പുഷ്‌പാർച്ചന നടത്തും. തുടർന്ന് സമരഭൂമിയിൽ ചേരുന്ന രക്തസാക്ഷി അനുസ്‌മരണ സമ്മേളനത്തിൽ  ആർ നാസർ,  ടി ജെ ആഞ്ചലോസ് എന്നിവർ അനുസ്‌മരണ പ്രസംഗം നടത്തും. വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയൻ അധ്യക്ഷനാകും. വൈകിട്ട് അഞ്ചിന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരനും ഓൺലൈൻ പ്രഭാഷണം നടത്തും. മേനാശേരി ദിനമായ 25 ന്  രക്തസാക്ഷി  മണ്ഡപത്തിൽ വൈകിട്ട് അഞ്ചിന് പുഷ്‌പാർച്ചന നടക്കും, പൊതുയോഗം ഒഴിവാക്കി. മാരാരിക്കുളം ദിനമായ 26ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുഷ്‌പാർച്ചന നടക്കും. വൈകിട്ട് അഞ്ചിന് രക്തസാക്ഷി അനുസ്‌മരണ സമ്മേളനം ഓൺലൈനായി നടക്കും.

വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന്  27 ന് രാവിലെ ഒമ്പതിന് മന്ത്രി ജി സുധാകരൻ വയലാർ രക്തസാക്ഷി മണ്ഡപത്തി ൽ സ്ഥാപിക്കാനുള്ള ദീപം കൊളുത്തി അത് ലീറ്റുകൾക്ക് കൈമാറും.  ദീപശിഖാറിലേ   രക്തസാക്ഷി ജനാർദ്ദനന്റെ സ്‌മാരക മണ്ഡപത്തിലും മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിലും ദീപം പകർന്നശേഷം 12.15ന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തിക്കും.  രാവിലെ 9 ന് മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സമര സേനാനി കെ കെ ഗംഗാധരൻ  അത് ലീറ്റിന് കൈമാറുന്ന ദീപശിഖ‌‌ 12.15ന്‌ .വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തും. തുടർന്ന് പുഷ്‌പാർച്ചന. നടക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top