04 December Friday

ഇതാണ് ആ ചരിത്രരേഖകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020


1925ൽ കാൺപുരിൽ ഇന്ത്യൻ കമ്യൂണിസ്‌റ്റു പാർടി രൂപം കൊള്ളുന്നതിനു മുൻപ്‌ 1920 ഒക്ടോബർ 20ന് താഷ്കന്റിൽ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ രൂപം കൊണ്ടു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ആ ദിനം. ഏഴുപേർ പങ്കെടുത്ത യോഗത്തിൽ മുഹമ്മദ്‌ ഷഫീഖിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എം എൻ റോയി ആയിരുന്നു മുഖ്യസംഘാടകൻ. എവലിൻ റോയ്‌, അബനി മുഖർജി, റോസ ഫിറ്റിൻഗോവ്‌, മുഹമ്മദ്‌ അലി, ആചാര്യ എന്നിവരും പങ്കെടുത്തു.


 

1925ൽ കാൺപുരിൽ ചേർന്ന സമ്മേളനം വിവിധ വിഭാഗങ്ങൾ പങ്കെടുത്ത ഇന്ത്യൻ മണ്ണിൽ കമ്യൂണിസ്റ്റ് പാർടി രൂപീകരിക്കുന്ന പ്രഖ്യാപനം നടത്തിയതും ചരിത്രത്തിന്റെ ഭാഗമാണ്. ഈ ചരിത്രത്തെയും നിഷേധിക്കാൻ പാടില്ല. കോൺഗ്രസിന്റെ  1921ലെ അഹമ്മദാബാദ് സെഷനിൽ പൂർണസ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയർത്തിയത് കമ്യൂണിസ്റ്റുകാരാണ്. താഷ്കന്റിലെ സമ്മേളനത്തിന് നേതൃത്വം നൽകിയ എം എൻ റോയിയാണ് ഈ സമ്മേളനത്തിൽ അവതരിപ്പിച്ച കമ്യൂണിസ്റ്റ് പാർടിയുടെ മാനിഫെസ്റ്റോ എഴുതിയത്. കാൺപുർ സമ്മേളനത്തിന് സ്വാഗതം പറഞ്ഞ ഹസ്രത്ത് മൊഹാനിയാണ് സ്വാമി കുമാരനന്ദയ്‌ക്ക് ഒപ്പം ഈ പ്രമേയം അവതരിപ്പിച്ചത്.

1920 ൽ താഷ്കന്റിൽ പാർടിയുടെ രൂപീകരണരേഖയാണ് ഇതിനൊപ്പമുള്ളത്. കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ തർക്കിസ്ഥാൻ ബ്യൂറോയുടെ രാഷ്‌ട്രീയ മേൽനോട്ടത്തിൽ പ്രവർത്തിക്കുമെന്ന് വ്യക്തമാക്കുന്ന രേഖയുമുണ്ട്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top