21 November Thursday

കാർഷിക യന്ത്രവൽക്കരണവുമായി സ്മാം

ആർ വീണാറാണിUpdated: Thursday Oct 17, 2019


ഇളക്കമുള്ള മണ്ണ് ഏത്- കൃഷിയുടേയും വിജയ രഹസ്യം. തൊഴിലാളികളുടെ  ലഭ്യതക്കുറവ്- പലപ്പോഴും കൃഷിയിലെ നിർണ്ണായക ഘടകമായി മാറുന്നതും ഇതുകൊണ്ടു തന്നെ. ഇതിനൊരു പരിഹാരമാകുകയാണ് സ്-മാം. എന്താണ് സ്-മാം എന്നല്ലെ ? കേന്ദ്ര--‐സംസ്ഥാന സർക്കാറുകൾ കൈകോർത്തുകൊണ്ട്- കർഷകരുടെ രക്ഷയ്-ക്കെത്തുന്നത്- സബ്-മിഷൻ ഓൺ അഗ്രികൾച്ചർ മെക്കനൈസേഷൻ അഥവാ സ്-മാം (SMAM) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന  കാർഷിക യന്ത്രവൽക്കരണത്തിലൂടെയാണ്.
ട്രാക്-ടർ,പവർ ടില്ലർ,നടീൽ യന്ത്രം,മെതിയന്ത്രം,കാട്- വെട്ടി യന്ത്രം തുടങ്ങി എല്ലാ കാർഷീക യന്ത്ര സാമഗ്രികളും സ്-മാമിന്റെ പരിഗണനയിൽ പെടും. സബ്-സിഡിയിൽ 60 ശതമാനം കേന്ദ്രസർക്കാരിന്റേയും 40  സംസ്ഥാനത്തിന്റേയും സംഭാവനയാണ്.

ചെറുകിട,പരിമിത കർഷകർക്ക്- മുൻഗണന നൽകിയാണ് സ്-മാം എത്തുന്നത്-. കാർഷിക യന്ത്രങ്ങൾ പ്രചാരത്തിൽ എത്താത്ത സ്ഥലങ്ങൾക്ക്- മുൻഗണനയുണ്ടാകും. ചെറിയ സ്ഥലത്തും കൃഷിപ്പണി നടത്തി നൽകുന്നതിന്‌ കാർഷിക യന്ത്രങ്ങളുടെ പണിപ്പുര ഒരുക്കാൻ വാടക കേന്ദ്രങ്ങൾ നിലവിൽ വരും.

കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന കർഷകർക്കും സ്വയം സഹായസംഘങ്ങൾക്കും തൊട്ടടുത്ത കൃഷിഭവനിൽ അപേക്ഷ നൽകാം. ജില്ലാതല കമ്മിറ്റിയിൽ അംഗീകരിച്ച അപേക്ഷകർക്ക്- കാർഷിക യന്ത്രോപകരണങ്ങൾ വാങ്ങാം. കർഷകരുടെ ബാങ്ക്- അക്കൗണ്ടിലേക്ക്- നേരിട്ട്- സബ്-സിഡി അനുവദിക്കുന്നു.ഏറ്റവും കൂടുതൽ ആനുകൂല്യം കാർഷിക യന്ത്രങ്ങൾക്ക്- നൽകാൻ  സാധിക്കുന്നുവെന്നത്- സ്-മാമിന്റെ പ്രത്യേകതയാണ്. കർഷകർക്ക്- മാത്രമല്ല കാർഷിക രംഗത്ത്- നിൽക്കാൻ ആഗ്രഹിക്കുന്ന യുവസംരഭകർക്കും സ്-മാം കരുത്ത്- പകരും. കൂടുതൽ അറിയാൻ  farmtech.dac.gov.in  എന്ന വെബ്-സൈറ്റ് സന്ദർശിക്കുക.


പ്രധാന വാർത്തകൾ
 Top