23 September Wednesday

സൂര്യന്റെ ‘ചൂടൻ’ ചിത്രവുമായി ഓർബിറ്റർ

വെബ് ഡെസ്‌ക്‌Updated: Friday Jul 17, 2020


കേപ്‌ കനവെറൽ
സൂര്യന്റെ കണ്ണഞ്ചിപ്പിക്കുന്ന ചിത്രം പകർത്തി നാസയുടെയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും ഓർബിറ്റർ പേടകം. ഇതുവരെ എടുത്തതിൽ  സൂര്യന്റെ ഏറ്റവും അടുത്തുനിന്നുള്ള ചിത്രമാണിത്‌. കത്തുന്ന മഞ്ഞയും ഇരുണ്ട ചാരനിറവും ഇടകലർന്ന ദൃശ്യമാണ്‌ പേടകം ഒപ്പിയെടുത്തത്‌. കിരീടം പോലുള്ള സൂര്യന്റെ ബാഹ്യവലയത്തിൽ തീപ്പന്തങ്ങൾപോലെ ആളിക്കത്തുന്ന പ്രതിഭാസവും ക്യാമറയിൽ പതിഞ്ഞു. കഴിഞ്ഞമാസം കാമറ പകർത്തിയ ചിത്രം വ്യാഴാഴ്‌ച പുറത്തുവിട്ടു.

ഫെബ്രുവരിയിൽ കേപ്‌ കനാവെറലിൽ നിന്നാണ്‌  ഓർബിറ്റർ വിക്ഷേപിച്ചത്‌‌. ചിത്രം സൂര്യനിൽനിന്ന്‌ 7.7 കോടി കിലോമീറ്റർ ദൂരത്തുനിന്നുള്ളതാണ്‌. ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്റെ പകുതി വരുമിത്‌.

ഒാർബിറ്ററിനെക്കാൾ സുര്യനടുത്താണ്‌ നാസയുടെ പാർക്കർ പേടകം. ചിത്രമെടുക്കാനാവാത്ത അത്ര അടുത്താണത്‌. അതിന്റെ കാമറ സൂര്യന്റെ എതിർവശത്താണ്‌. സൂര്യതരംഗം പഠിക്കാനാണിത് ഉപയോഗിക്കുന്നത്‌‌.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top