04 August Tuesday

തിരിച്ചുനീന്താം

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019

വയനാട്‌ മേപ്പാടി പുതുമല പച്ചക്കാട്‌ ഉരൂൾപൊട്ടിയ സ്ഥലത്തിന്റെ തുടക്കം. തകർന്ന വീടിനുള്ളിൽ നിന്നുള്ള കാഴ്‌ച ഫോട്ടോ/ എം എ ശിവപ്രസാദ്‌

മഴയുടെ കരുത്ത്‌ ചോർന്നു തുടങ്ങി. ദുരിതം പക്ഷേ, പെയ്‌തുകൊണ്ടേയിരിക്കുന്നു. നാടിനെ വീണ്ടെടുക്കാൻ ഏകമനസ്സോടെ എല്ലാവരും രംഗത്തുണ്ട്‌. നിലമ്പൂർ കവളപ്പാറയിലും വയനാട് പുത്തുമലയിലും ഒഴുകുന്ന കണ്ണീർ, പടരുന്നുണ്ട്‌ നമ്മുടെ ഹൃദയത്തിലും...

വയനാട്ടിൽ പലയിടത്തും വെള്ളമിറങ്ങിയെങ്കിലും ചെളി മൂടിയ വീട്‌ കണ്ട്‌ തിരിച്ച്‌ ക്യാമ്പിലേക്കുതന്നെ എത്തുകയാണ്‌ പലരും. കൽപ്പറ്റ എച്ച്‌്‌െഎഎം യുപി സ്‌കൂളിലെ   ക്യാമ്പിൽനിന്നുള്ള കാഴ്‌ച       ഫോട്ടോ/ മിഥുൻ അനില മിത്രൻ

പ്രളയജലം കയറി നശിച്ച മട്ടന്നൂർ പൊറോറയിലെ കോണ്‍ഗ്രസ്‌ ഓഫീസായ പ്രിയദര്‍ശിനി ക്ലബ്ബ്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ ശുചീകരിക്കുന്നു. മട്ടന്നൂര്‍ ബ്ലോക്ക്‌ കമ്മിറ്റിയുടെ കീഴിലുള്ള യുവജന സ്‌ക്വാഡുകള്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ ശുചീകരിക്കാനിറങ്ങിയപ്പോഴാണ്‌ പൊറോറയിലെത്തിയത്‌. വീടുകളും കടകളും ശുചീകരിക്കുന്ന പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്‌ ഓഫീസാണെന്ന്‌ കണ്ട്‌ മാറിനിന്നില്ല. പ്രിയദര്‍ശിനി ക്ലബ്ബും വൃത്തിയാക്കി. വരാന്തയിലെയും ഓഫീസ്‌ മുറിയിലെയും വെള്ളവും ചെളിയും തുടച്ചുനീക്കിയശേഷം ഫര്‍ണിച്ചറുകള്‍  തിരികെ വച്ചാണ്‌  വളന്റിയര്‍മാര്‍ മടങ്ങിയത്‌.

പ്രളയത്തെ തുടർന്ന്‌  മാലിന്യക്കൂമ്പാരമായി മാറിയ  ശ്രീകണ്ഠപുരം പഴയങ്ങാടി അമ്മകോട്ടം ദേവീക്ഷേത്ര ശ്രീകോവിലും
പരിസരവും  പ്രദേശത്തെ മുസ്ലിം യുവാക്കൾ  ശുചീകരിക്കുന്നു. പൂജാരിയോട് അനുവാദം ചോദിച്ചശേഷമായിരുന്നു
ശുചീകരണം. ഇവർക്ക് ലഘുഭക്ഷണവുമായി ക്ഷേത്രം ഭാരവാഹികളും കൂടെനിന്നു.

ചെങ്ങളം കുഴിപ്പള്ളി സെന്റ്‌മേരീസ്‌ പള്ളി പാരിഷ്‌ ഹാളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിൽ കുഞ്ഞിനെ ഊട്ടുന്ന അമ്മ.  ബുധനാഴ്‌ച പിള്ളേരോണം ആയിരുന്നു

ചെങ്ങളം കുഴിപ്പള്ളി സെന്റ്‌മേരീസ്‌ പള്ളി പാരിഷ്‌ ഹാളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിൽ കുഞ്ഞിനെ ഊട്ടുന്ന അമ്മ. ബുധനാഴ്‌ച പിള്ളേരോണം ആയിരുന്നു

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top