05 December Thursday

കാബേജ്, കോളിഫ്ളവർ കൃഷിയിറക്കാം

മലപ്പട്ടം പ്രഭാകരൻUpdated: Thursday Nov 14, 2019

സമതല പ്രദേശങ്ങളിൽ  കോളിഫ്ളവറും  കാബേജും നടാൻ പറ്റിയ സമയം  നവംബർ, ഡിസംബറിലെ  ശൈത്യകാലമാണ്.  ഇപ്പോൾ തന്നെ കൃഷി ആരംഭിക്കണം.

കൃഷി സ്ഥലം തിരഞ്ഞെടുക്കൽ
നല്ല സൂര്യപ്രകാശ ലഭ്യത, നീർ വാർച സൗകര്യം, ജലസേചന സൗകര്യം, വളക്കൂറുളള മണ്ണ് എന്നിവ  വേണം. കൃഷിയിടം കിളച്ച് പൊടിച്ച് ഒരടി വീതിയും താഴ്ചയുമുളള  ചാലുകൾ സൗകര്യപ്രദമായ  നീളത്തിൽ എടുക്കുക. രണ്ട് ചാലുകൾ തമ്മിൽ 45 സെ.മി ഇടയകലം വേണം. ഇതിൽ സെന്റിനു 100കിഗ്രാം ഉണക്ക ചാണകപ്പൊടി ചേർത്ത്  മണ്ണുമായി യോജിപ്പിക്കുക. പോളിബാഗ് കൃഷിയാണെങ്ങിൽ  1:1:1 എന്ന അനുപാതത്തിൽ മണൽ: മണ്ണ് :ചാണകപ്പൊടി ചേർത്ത  മിശ്രിതം മുക്കാൽ ഭാഗത്തിലധികം നിറയ്ക്കണം.


 

നഴ്സറി
വിത്ത് , നഴ്സറിയിൽ പാകിയ തൈകൾ 20‐25  ദിവസത്തിനകം പറിച്ചു നടാം. 10 സെന്റിൽ നടാൻ 20ഗ്രാം മാത്രം വിത്ത് മതി. കൂടുതൽ അളവിൽ മണലുമയി  ചേർത്ത് വിതച്ചാൽ വിത്ത് എല്ലാ ഭാഗത്തും  വിതറാനാകും. നഴ്സറിയിൽ ഇട്ടതിൽ 1:1:1 എന്ന അനുപാതത്തിൽ  നേരത്തെ പറഞ്ഞ  പോട്ടിങ്ങ് മിശ്രിതം  വിതറി വിത്ത് പാകാം.  പാകിയ ശേഷം  മണ്ണും മണലും  തുല്യ അളവിൽ  കുഴച്ച് വിത്ത്  മൂടത്തക്ക വിധം  വിതറുക

ഇനങ്ങൾ 
സമതലത്തിൽ പറ്റിയ കാബേജ് എൻഎസ്160, എൻഎസ്43, എൻഎസ്183.  കോളിഫ്ളവർ പുസമേഖ്ന ബസന്ത്, എൻഎസ്60.

വളപ്രയോഗം
നട്ട്  10 ദിവസത്തിനു ശേഷം ഒന്നാം  വളപ്രയോഗം 19:19:19, 20:20:20 തുടങ്ങിയ  പെട്ടെന്നലിയുന്ന  മിശ്രിതവളം 350 ഗ്രാം 10  ലിറ്റർ വെളളത്തിൽ കലക്കി ഒഴിച്ചു കൊടുക്കുക.  10  ദിവസത്തിലൊരിക്കൽ  കടലപിണ്ണാക്ക് പച്ച ചാണകം  ചേർത്ത പുളിപ്പിച്ച ലായനി  ചേർക്കുക. തുടർന്ന് കടലപിണ്ണാക്കിന്  ആലവളം ഇടയ്ക്ക് നൽകാം. രാസവളം ആദ്യ തവണയ്ക്കു ശേഷം രണ്ടാഴ്ച കൂടുമ്പോൾ രണ്ടു  തവണ കൂടി ചേർക്കാം.   മിതമായ തോതിൽ നനയ്ക്കണം. വളം ചേർത്താൽ  ചുവട്ടിൽമണ്ണ് കൂട്ടണം,  കള നീക്കണം.

രോഗങ്ങൾ 
കടചീയൽ രോഗം തടയാൻ രാസകുമിൾ നാശിനിയെങ്കിൽ കോപ്പർ ഓക്സി ക്ലോറൈഡൊ, ജൈവമെങ്കിൽ സ്യുഡൊമോണസ്  20  ഗ്രാം 1 ലിറ്ററിൽ കലക്കിയ ലായനി ചുവട്ടിൽ ഒഴിക്കണം.

കീടം
ഇല തീനി പുഴുവിനെ തടയാൻ വേപ്പാധിഷ്ഠിത കീടനാശിനിയൊ വേപ്പിൻ കുരു സത്തോ തളിക്കുക. രണ്ടര മാസംകൊണ്ട് വിളവെടുക്കാം  വെയിൽ കൊണ്ട്  ഫ്ളവറിന്റെ്നിറം മങ്ങാതിരിക്കാൻ അതിന്റെ തന്നെ ഇലകൾ കൊണ്ട് മൂടിക്കെട്ടണം.


 


പ്രധാന വാർത്തകൾ
 Top