23 March Saturday

പ്രായം പകുതിയാക്കാൻ വിവിധ വഴികൾ

ശുഭശ്രീ പ്രശാന്ത്Updated: Thursday Sep 13, 2018

വാവിട്ട വാക്കും കൈവിട്ട ആയുധവും മുൻപേ പോയ സമയവും കാലാനുസൃതം മാറുന്ന  പ്രായവും തിരികെ കിട്ടില്ല . സമയവും  പ്രായവും കണക്കിലെ അക്കങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു . സമയം മുൻപോട്ടു മാത്രം ചലിക്കുന്നു . ഒന്നിനുശേഷം രണ്ട്  എന്ന ക്രമത്തിൽ പ്രായവും മുന്നോട്ടു തന്നെ സഞ്ചരിക്കും .സമയത്തെ പിടിച്ചുനിർത്താൻ സാധിക്കില്ല. അച്ചുതണ്ടിന്റെ  ചലനനാനുസൃതം കാലവും സമയവും കൃത്യമായി മാറിക്കൊണ്ടിരിക്കും .

പ്രായം എന്ന ന്യൂമെറിക്കൽ  ബയോളജിക്കൽ  സംഖ്യയെ തിരികെ പിറകോട്ടു കൊണ്ടുവരാൻ സാധിക്കില്ല.എന്നാൽ പ്രായം എന്ന ശരീരത്തിന്റെയും മനസ്സിന്റെയും സംഖ്യകളെ തിരികെ പിടിക്കാം അല്ലെങ്കിൽ മുൻപോട്ടു പോകാതെ നോക്കാം .ശരീരത്തിന്റെ പ്രായം മാനസികവും ശാരീരികവുമായ  ആരോഗ്യത്തിൽ  അധിഷ്ഠിതമാണ്. നമുക്കറിയാം ഇന്നത്തെ അതിവേഗ ജീവിതത്തിൽ   പണത്തിന്റെ പിന്നാലെ  ഓടി മുപ്പതിലേ   അറുപതിന്റെ  ശരീര പ്രായം തോന്നിക്കുന്ന യൗവ്വനവും ഒപ്പം കുറേ രോഗങ്ങളും .

ഇതല്ല നമ്മുടെ സാംസ്കാരിക പാരമ്പര്യം ആറുപതിലും മുപ്പത്തിന്റെ യൗവ്വനവും  പ്രസരിപ്പും നിലനിർത്തിയിരുന്ന പൂർവികരുടെ പിൻതലമുറക്കാരാണ്. ആ പൈതൃകം നിലനിർത്താൻ നമുക്ക് ശ്രമിക്കാം .അതിനായി നാം ശ്രദ്ധിക്കേണ്ടത്  ഇത്രമാത്രം.

മടി ഉപേക്ഷിക്കുക
 മടി കുടിയെ കെടുത്തും എന്നാണ് പ്രമാണം . നാളെക്കായി മാറ്റിവയ്ക്കാതെ ഇന്നുതന്നെ ചെയ്യാൻ ശ്രമിക്കുക

2 സൂര്യന് മുൻപേ ഉണരുക
 പ്രഭാതകർമങ്ങൾക്കു ശേഷം സൂര്യകിരണങ്ങൾ ശരീരത്തിൽ  പതിക്കുമാറ് വ്യായാമംചെയ്യാം . വിറ്റാമിൻ ഡി യുടെ അഭാവം  ഉണ്ടാകാതെ സംരക്ഷിക്കാം .

3 ആഹാര ക്രമീകരണം
നല്ല ആഹാരരീതി ശീലമാക്കുക . എന്തുകഴിക്കണം, എങ്ങനെ കഴിക്കണം , എപ്പോൾ കഴിക്കണംഎന്നതിനെപ്പറ്റി  സ്വയം ബോധം ഉണ്ടാകണം. പ്രാതൽ രാജാവിനെ പോലെയും , ഉച്ചഭക്ഷണം സാധാരണക്കാരനെ പോലെയും , അത്താഴം ഭിക്ഷക്കാരനെ പോലെയും കഴിക്കുക  എന്നാണ്  പ്രമാണം. മൂന്നുനേരം മൃഷ്ടാനം എന്നത് മാറ്റി ഇടവിട്ട് കഴിക്കാൻ ശീലമാക്കുക .അമിതമായ കൊഴുപ്പും  , സോഡിയവും നിയന്ത്രിക്കുക .വയറിൽ പകുതിയിൽ ഭക്ഷണം , കാൽഭാഗം ജലം  ബാക്കി കാൽഭാഗം വായുസഞ്ചാരത്തിനായി ഒഴിച്ചിടുക എന്നാണ് പ്രമാണം .

4 യോഗ ശീലമാക്കുക
ഇന്നത്തെ  ജീവിതശൈലികൾ,   കൂടാതെ സ്ട്രെസ് , സ്ട്രെയിൻ  ഇവയെല്ലാം നമ്മെ മാനസികമായും  ശാരീരികമായും  തളർത്തും . യോഗ പോലെ മനസ്സിന് ഏകാഗ്രതയും ശരീരത്തിന് ഉൻമേഷവും പകരുന്നവ ശീലമാക്കുന്നത് നല്ലതാണ്  .

5 വ്യായാമം അനിവാര്യം
ശരീരത്തിനറെ  കായികമായ ഫിറ്റ്നസ് നിലനിർത്താനും , ഭാരം നിയന്ത്രിച്ചു നിർത്താനും , ജീവിത ശൈലി രോഗങ്ങളെ തടയാനും  വ്യായാമം അനിവാര്യം .ദിവസേന അരമണിക്കൂർ നടത്തം , ആഴ്ചയിൽ അഞ്ചു ദിവസം വ്യായാമ മുറകൾ ചെയ്യുക എന്നിവയെല്ലാം കൊഴുപ്പിനെ നിയന്ത്രിച്ചു ശരീര സൗന്ദര്യം നിലനിർത്താൻ സഹായിക്കും.

6 ജലം മൃതസഞ്ജീവനി
ശരീര കോശങ്ങളിലെ ജലാംശത്തെ നിയന്ത്രിച്ചു നിർത്തി ശരീരത്തിന്റെ  മൊത്തമായ ഉപാപചയ പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ  ജലം ഒരു അനിവാര്യ ഘടകമാണ് .ഒരു വ്യക്തി ഒരു ദിവസം മൊത്തം എത്ര വെള്ളം കുടിക്കണമെന്ന  കൃത്യമായ കണക്കുകൾ ഇല്ല. ഏകദേശം 1.5 മുതൽ 2  ലിറ്റർ വരെ ജലം  സ്വായത്തമാക്കണം  .

7 ആന്റി ഓക്സിഡന്റുകൾക്കു പ്രാധാന്യം നൽകുക
ശരീരത്തെ ഫ്രീ റാഡിക്കൽസി ൽ നിന്നും സംരക്ഷിച്ചു നിർത്താനും , അർബുദം പോലുള്ള രോഗങ്ങളെ ചെറുക്കാനും, ത്വക്കിന്റെ സൗന്ദര്യം നിലനിർത്തി പ്രായത്തിന്റെ ആലസ്യം അകറ്റാനും ഒരു പരിധി വരെ  ഇവസഹായിക്കും .  ജീവകം സി ,ഡി, ഇ  പിന്നെ ലൈക്കോപ്പിൻ , ബീറ്റാകരോട്ടീൻ എന്നിവ  അടങ്ങിയ  തക്കാളി , ക്യാരറ്റ് , ഞാവൽ പഴം ,  പയറുവർഗ്ഗങ്ങൾ,വെളുത്തുള്ളി ,തുടങ്ങിയവയിൽ  ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട് .

8 ഹാനികാരികൾ  ഒഴിവാക്കുക
മദ്യപാനം , പുകവലി , തുടങ്ങി ശരീരത്തിന് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം നിർത്തുക . ഇവയുടെ അമിതമായ ഉപയോഗം പല ശാരീരിക മാനസിക പ്രശ്നങ്ങൾക്കും കാരണമാകും

9 ഭാര നിയന്ത്രണം അനിവാര്യം
ഒരു ശരാശരി ഭാരതീയന്റെ പൊക്കത്തിന്റെയും വണ്ണത്തിന്റെയും അനുപാതമായ  ആങക 18.5 നും 24.5 നും മധ്യത്തിൽ നിലനിർത്തേണ്ടത് അനിവാര്യം .അമിത വണ്ണം പ്രായത്തേക്കാൾ ശരീര പ്രായം കൂടുതൽ തോന്നാൻ കാരണമാകും,ഒപ്പം പലതരം രോഗങ്ങളെയും ആനയിക്കും  .

10 സ്ട്രെസ്  നിയന്ത്രിക്കുക
അമിതമായ സ്ട്രെസ് ബ്ലഡ് പ്രഷർ പോലുള്ള രോഗങ്ങൾക്ക്  കാരണമാകാം .ഇവ ശരീരത്തെ ദോഷകരമായി ബാധിക്കും.

11 സോഡിയം നിയന്ത്രിക്കുക
അമിതമായ സോഡിയം കലർന്ന ഭക്ഷ്യ വസ്തുക്കൾ ശരീര ഭാരം വർധിക്കാനും  ബ്ലഡ് പ്രഷർ വർധിക്കാനും മറ്റും കാരണമാകും.

12 ബ്ലഡ് ഷുഗർ കൈക്കുള്ളിൽ
 നമ്മുടെ ബ്ലഡ് ഷുഗർ നിയന്ത്രിച്ചുനിർ്ത്തേണ്ടതും അനിവാര്യമാണ് . അമിതമായ കാർബ് അടങ്ങിയ ഭക്ഷ്യ വസ്തുക്കൾ നിയന്ത്രിച്ചു കോംപ്ലക്സ് കാർബിനു പ്രാധാന്യം നൽകുക.

13 കാർബൺ ഡൈ ഓക്‌സൈഡ്   ക്രമീകരിക്കുക
 രക്തത്തിലെ ഓക്സിജന്റെ അളവ് നിലനിർത്തി ശരീരആരോഗ്യം നിലനിർത്താനും , ശരീര സൗന്ദര്യം നിലനിർത്താനും അമിതമായ കാർബൺ ഡൈ ഓക്‌സൈഡ്   അടങ്ങിയ പാനീയങ്ങളും ഭക്ഷ്യ വസ്തുക്കളും നിയന്ത്രിച്ചു ഉപയോഗിക്കുക .

14 ഉറക്കം അനിവാര്യ ഘടകം
 ഏകദേശം എട്ടു മണിക്കൂറെങ്കിലും ഉറങ്ങുന്നത് മസ്‌തിഷ്‌ക്കത്തിന്റെയും ശരീരത്തിന്റെയും  ആരോഗ്യത്തിനു അനിവാര്യമാണ് .

സൂര്യന് മുൻപേ ഉണർന്നു , അനിവാര്യമായ ജലം നൽകി , ശരീര ഭാരത്തെയും മറ്റു ജീവിതശൈലി രോഗങ്ങളെയും നിയന്ത്രിച്ചും, വ്യായാമത്തെയും യോഗയെയും കൂടെക്കൂട്ടിയും നമുക്ക് പ്രായത്തെ പിന്തള്ളാം.

മഴവില്ലിന്റെ  നിറത്തിലുള്ള പച്ചക്കറികളും പഴവർഗങ്ങളും, അവക്കോട , വെളുത്തുള്ളി , തക്കാളി , പയറുവർഗ്ഗങ്ങൾ , ഇലക്കറികൾ , മുഴുധാന്യങ്ങൾ , ഒമേഗ 3  അടങ്ങിയ മൽസ്യങ്ങൾ ,  പാലും പൽ ഉൽപ്പന്നങ്ങളും , തുടങ്ങിയ  ഭക്ഷ്യ വസ്തുക്കൾ ദിവസേന ഉൾപ്പെടുത്തി  നമുക്ക് അറുപതുകളിലും മുപ്പതിന്റെ  പ്രസരിപ്പോടെ ജീവിക്കാം.


പ്രധാന വാർത്തകൾ
 Top