16 January Saturday

എഴുപതിന്റെ നിറവിൽ കൈതപ്രം

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020


കോഴിക്കോട്
പാട്ടെഴുത്തിന്റെ പൊന്മുരളിയൂതിയ കൈതപ്രത്തിന് ആഘോഷങ്ങളില്ലാതെ 70‐ാം പിറന്നാൾ. ഗാനരചയിതാവും സംഗീത സംവിധായകനും കവിയുമായ  കൈതപ്രം ദാമോദരന്റെ ജന്മദിനമായിരുന്നു ഞായറാഴ്ച. സംഗീതം ഒഴുകുന്ന തിരുവണ്ണൂരിലെ വീട്ടിൽത്തന്നെയായിരുന്നു അദ്ദേഹം ജന്മദിനത്തിലും. 

"കോവിഡ് കണക്കിലെടുത്ത് ആഘോഷങ്ങളൊന്നുമില്ല.  മകൻ ദീപാങ്കുരൻ രാവിലെ പൂജ നടത്തി.  വീട്ടുകാർക്കൊപ്പമിരുന്ന് സദ്യയുണ്ടു’‌–- - കൈതപ്രം  പറഞ്ഞു. 


 

കർക്കടകത്തിലെ രേവതി നാളിലാണ് പിറന്നാൾ. നിരവധി പേർ ഫോണിൽ ജന്മദിനം ആശംസിച്ചു. പൊന്മുരളിയൂതും കാറ്റേ, തരളിത രാവിൽ മയങ്ങിയോ,  കണ്ണീർ പൂവിന്റെ കവിളിൽ തലോടി,  പുതു മഴയായി പൊഴിയാം ഞാൻ,  ഉണ്ണീ വാവാവോ,  വികാര നൗകയുമായി തുടങ്ങി മലയാളിക്ക് പ്രിയപ്പെട്ട ഒട്ടേറെ ഗാനങ്ങൾ കൈതപ്രം രചിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top