19 July Friday

ഇഞ്ചികൃഷി വിഷമില്ലാതെ

വി ആർ വിUpdated: Thursday May 9, 2019

ഇഞ്ചി നടുന്ന സ്ഥലത്തെ മണ്ണ് നന്നായി ഉഴുതുകിളച്ച്- നേർത്ത നന നൽകി നിരത്തണം. സുതാര്യമായ പോളിത്തീൻ ഷീറ്റ് ഉപയോഗിച്ച്- ഒന്നര മാസം മൂടി വെക്കുകയാണെങ്കിൽ മൃദുചീയലിനെ പടിക്ക്- പുറത്താക്കാം.

ഒരു സെന്റിമീറ്ററിന് 2 കിലോഗ്രാം എന്ന തോതിൽ കുമ്മായം ചേർത്തിളക്കി രണ്ടാഴ്-ചയ്-ക്ക്- ശേഷം നടുന്നത്- രോഗങ്ങൾ തുരത്തുന്നതിനുളള അടുത്ത പാഠം. നീർവാർച്ചയുളള പ്രദേശമാണ് ഇഞ്ചികൃഷിക്ക്- ഏറ്റവും നല്ലത്-. ഇഞ്ചി തോട്ടത്തിന് ചുറ്റും ശീമക്കൊന്ന നടുന്നത്- മണ്ണിലൂടെയുളള രോഗപകർച്ച തടയും.

ഒരടി ഉയരത്തിലുളള വാരത്തിൽ നിന്നും 25 സെന്റിമീറ്റർ അകലത്തിലായി വിത്തിഞ്ചി നടാം. ജിൻഞ്ചർ റൈസോബാക്-ടീരിയ ( ജി ആർ സി) അടങ്ങുന്ന ഒരു ക്യാപ്-സൂൾ 100 ലിറ്റർ വെളളത്തിൽ ലയിപ്പിച്ച ലായനിയിൽ അരമണിക്കൂർ മുക്കി നടുന്നത്- രോഗപ്രതിരോധശേഷി കൂട്ടും.

പുതയാണ് അടുത്ത ഘട്ടം. വേഗത്തിൽ മുളക്കാനും കൂടുതൽ ചിനപൂക്കൾ ഉണ്ടാകാനും പുത കൂടിയേ തീരൂ. ഉണങ്ങിയ തെങ്ങോല പുത വെക്കാൻ ഉപയോഗിക്കാം. 3 മീറ്റർ നീളവും 1 മീറ്റർ വീതിയുമുളള വാരത്തിൽ പുതയിടാൻ  6 ഉണങ്ങിയ ഓലയുടെ ചിന്തുകൾ മതിയാകും. നട്ട്- ഒന്നരമാസത്തിനും 3 മാസത്തിനും ശേഷം പച്ചില കൊണ്ട്- പുതയിടുന്നതാണ് കളനിയന്ത്രണത്തിനും ഉത്-പാദനക്ഷമതയ്-ക്കും നല്ലത്-.

വേരുകൾക്ക്- വായുസഞ്ചാരം കൂടുന്നതിനും പ്രകദങ്ങൾ വലുതാകുന്നതിനും കളനിയന്ത്രണം അത്യാവശ്യം. കൂടിയ അളവിൽ മണ്ണിൽ നിന്നും പോഷകങ്ങൾ ആഗിരണം ചെയ്യുന്ന വിളയായതിനാൽ കൂടിയ അളവിൽ വളം ചേർക്കുന്നതാണ് ഉത്-പാദന മികവിന് നല്ലത്-. സെന്റൊന്നിന് 120 കി ഗ്രാം ഉണക്കിപൊടിച്ച ചാണകവും 8 കി ഗ്രാം വേപ്പിൻ പിണ്ണാക്കും 7 കി ഗ്രാം റോക്ക്- ഫോസ്-ഫേറ്റും അടിവളമായി നൽകണം. ചീയൽ രോഗത്തെ പ്രതിരോധിക്കാൻ സ്യൂഡോമോണാസ്- ഫ്-ളൂറസൻസ്- 20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ കലക്കി തടം കുതിർക്കാം.


പ്രധാന വാർത്തകൾ
 Top