തിരുവനന്തപുരം
വിലക്കാൻ നോക്കിയെങ്കിലും വായനക്കാർ ചേർത്തുപിടിച്ച നോവലാണ് എസ് ഹരീഷിന്റെ മീശ. അദ്ദേഹത്തിന്റെ ആദ്യ നോവൽകൂടിയായ മീശ 2018ൽ മാതൃഭൂമി വാരികയിൽ പ്രസിദ്ധീകരിച്ചുവരുന്നതിനിടയിലാണ് രണ്ട് കഥാപാത്രങ്ങളുടെ സംഭാഷണത്തിന്റെ ചില ഭാഗം അടർത്തിയെടുത്തുള്ള വിവാദം. സംഭാഷണം ക്ഷേത്രവിശ്വാസികൾക്ക് എതിരാണെന്ന് ആരോപിച്ച് യോഗക്ഷേമസഭ, ബിജെപി, ഹിന്ദു ഐക്യവേദി, എൻഎസ്എസ് സംഘടനകളാണ് രംഗത്തുവന്നത്. സുപ്രീംകോടതിയിലും നോവലിനെതിരെ ഹർജി എത്തി.
പുസ്തകങ്ങൾ നിരോധിക്കുന്നത് ആശയങ്ങളുടെ പ്രവാഹത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ദീപക്മിശ്ര ഉൾപ്പെടുന്ന ബഞ്ച് ഹർജി തള്ളി. 2019ൽ ഡിസി ബുക്സ് പുസ്തകരൂപത്തിൽ നോവൽ പുറത്തിറക്കി. മൂന്നു വർഷത്തിനിപ്പുറം 16 പതിപ്പിലെത്തി. 1950 മുമ്പുള്ള വടക്കൻ കുട്ടനാട്ടിലെ പ്രകൃതിയും ജീവിതവും വരച്ചുകാട്ടുന്ന നോവൽ ജാതി വിവേചനത്തിന്റെ വലിയ ലോകമാണ് അനാവരണം ചെയ്യുന്നത്. ഹരീഷിന്റെ രണ്ടാമത്തെ നോവൽ ആഗസ്റ്റ് 17 അടുത്തിടെയാണ് പുറത്തിറങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..